• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | Black Fungus | എന്താണ് മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ഇൻഫെക്ഷൻ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Explained | Black Fungus | എന്താണ് മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ഇൻഫെക്ഷൻ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്, മ്യൂക്കോമിസെറ്റസ് എന്ന പൂപ്പലുകൾ മൂലമാണ് ഉണ്ടാകുന്നത്. ഇവ നമ്മുടെ അന്തരീക്ഷത്തിലുടനീളം കാണപ്പെടുന്നു. രോഗകാരണമായ ഫംഗസ് സാന്നിധ്യം എല്ലായിടത്തുമുണ്ടെങ്കിലും വളരെ അപൂർവ്വമായേ ഈ രോഗം ബാധിക്കുകയുള്ളു,

Black_Fungus

Black_Fungus

  • Share this:
    COVID-19 രണ്ടാം തരംഗത്തിനെതിരെ ലോകം പോരാടുമ്പോൾ, മറ്റൊരു രോഗം COVID-19 രോഗികളുടെ ജീവൻ പതുക്കെ പതുക്കെ കവർന്നെടുക്കുകയാണ്. മ്യൂക്കോമൈക്കോസിസ് എന്നറിയപ്പെടുന്ന അണുബാധയാണ് പുതിയ വില്ലൻ. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്, മ്യൂക്കോമിസെറ്റസ് എന്ന പൂപ്പലുകൾ മൂലമാണ് ഉണ്ടാകുന്നത്. ഇവ നമ്മുടെ അന്തരീക്ഷത്തിലുടനീളം കാണപ്പെടുന്നു. രോഗകാരണമായ ഫംഗസ് സാന്നിധ്യം എല്ലായിടത്തുമുണ്ടെങ്കിലും വളരെ അപൂർവ്വമായേ ഈ രോഗം ബാധിക്കുകയുള്ളു, രോഗപ്രതിരോധശേഷി ഇല്ലാത്തവരെയും പ്രമേഹം പോലുള്ള അസുഖമുള്ളവരെയുമാണ് പ്രധാനമായും ഈ ഫംഗസ് ആക്രമിക്കുന്നത്.

    COVID-19 ശ്വാസകോശത്തെ ബാധിക്കുന്നതോടെ നീർക്കെട്ടും വീക്കവുമുണ്ടാകുകയും ഓക്സിജൻ പ്രോസസ് ചെയ്യാനുള്ള ശ്വാസകോശത്തിന്‍റെ ശേഷി കുറയുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാൻ പല രോഗികൾക്കും സ്റ്റിറോയ്ഡ് കുത്തിവെക്കാറുണ്ട്. സ്റ്റിറോയ്ഡുകൾ ചില ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും അണുബാധകൾക്കെതിരെ പോരാടാനുള്ള ആളുകളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. അത്തരം കേസുകളിൽ മ്യൂക്കോമൈക്കോസിസിന് സാധ്യതയുണ്ട്. മുഖത്തിൻ്റെ ഒരു വശത്ത് വീക്കം, കടുത്ത തലവേദന, മൂക്കടപ്പ്, മൂക്കിലോ വായയുടെ മുകൾ ഭാഗത്തോ ആയി കറുത്ത നിറം, നെഞ്ച് വേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ ഈ രോഗം സൈനസിനെയും ശ്വാസകോശത്തെയുമാണ് പ്രധാനമായും ബാധിക്കുന്നത്.

    Also Read- COVID-19 Vaccination | വാക്സിനേഷൻ ബോധവത്കരണവുമായി 'Sanjeevani Gaadi' ഗ്രാമങ്ങളിലേക്ക്

    വൃക്കകളുടെ പ്രവർത്തനശേഷിയെ ബാധിച്ച പ്രമേഹം, ക്യാൻസർ, സ്റ്റിറോയിഡുകളുടെ ദീർഘകാല ഉപയോഗം, വെളുത്ത രക്താണുക്കളുടെ (ന്യൂട്രോപീനിയ) അളവിലെ വ്യതിയാനം എന്നിവ പോലുള്ള രോഗാവസ്ഥകൾ മുൻപേയുള്ളവരെ രോഗം ബാധിക്കുന്നു. രോഗം ബാധിച്ചാൽ, ആന്‍റി ഫംഗൽ മരുന്ന് ഞരമ്പിലൂടെയോ വായിലൂടെയോ നൽകാം, എന്നാൽ ഗുരുതര രോഗികൾക്ക് ശസ്ത്രക്രിയയിലൂടെ രോഗം ബാധിച്ച ടിഷ്യൂ നീക്കം ചെയ്യേണ്ടി വരും.

    മ്യൂക്കോമൈക്കോസിസ് കേസുകൾ ഇപ്പോഴും അപൂർവമാണെങ്കിലും, അണുബാധ ഉണ്ടാകാതിരിക്കാൻ എല്ലാവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണം. നിങ്ങളുടെ ശ്വസനവ്യവസ്ഥയിലേക്ക് ഫംഗസ് പ്രവേശിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം നിർബന്ധമായും മാസ്കുകൾ ധരിക്കുകയെന്നതാണ്. N95 മാസ്ക് അല്ലെങ്കിൽ ഇരട്ട മാസ്ക് (3 ലേയർ അകത്ത് തുണിയുടെ മാസ്ക് പുറത്ത്) ധരിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വീട്ടിനകത്തും ചുറ്റുപാടിലും ശുചിത്വം നിലനിർത്തുന്നത് ഫംഗസിന്‍റെ വളർച്ച കുറയ്ക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ചും, വെള്ളത്തിന്‍റെ സാന്നിദ്ധ്യം നിലനിൽക്കുന്ന പ്രദേശങ്ങളിൽ. മണ്ണുമായി നേരിട്ട് സമ്പർക്കത്തിലാകുന്ന സാഹചര്യങ്ങളിൽ കയ്യുറകൾ, മാസ്കുകൾ, ഷൂസുകൾ തുടങ്ങിയവ ധരിക്കുന്നത് ഗുണം ചെയ്യും. നേരത്തെ സൂചിപ്പിച്ച ഏതെങ്കിലും അസുഖമുള്ളവർ അണുബാധ ഒഴിവാക്കാൻ ശക്തമായ മുൻകരുതലുകളെടുക്കണം.

    Also Read- ഗ്രാമീണ ഇന്ത്യയിൽ വാക്സിനേഷൻ എങ്ങനെ വർദ്ധിപ്പിക്കും? വേണ്ടത് വികേന്ദ്രീകൃത ആസൂത്രണം

    ഇന്ത്യയിൽ പോസ്റ്റ് COVID-19 അണുബാധ കേസുകൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്, അതിനാൽ COVID-19 ബാധിച്ച അല്ലെങ്കിൽ രോഗബാധിതരായ ഓരോ വ്യക്തിയും അണുബാധ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു. മ്യൂക്കോമൈക്കോസിസിന്‍റെ ലക്ഷണങ്ങളുള്ള ആളുകൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുകയും അടിയന്തര ചികിത്സ തേടുകയും വേണം.

    COVID-19 ചികിത്സയ്ക്കായി രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ നിലവിൽ അഹോരാത്രം പണിയെടുക്കുകയാണ്. അതിനൊപ്പം മ്യൂക്കോമൈക്കോസിസ് കൂടി വന്നതോടെ നമ്മുടെ ചികിത്സാ സംവിധാനങ്ങൾ അധികഭാരം ഏറ്റെടുക്കേണ്ട സ്ഥിതിയായി. മ്യൂക്കോമൈക്കോസിസിന് ആവശ്യമായ മരുന്നുകൾ ഇപ്പോഴും ലഭ്യമല്ല. മാത്രമല്ല ആളുകൾക്ക് രോഗത്തെക്കുറിച്ചുള്ള അവബോധവും കുറവാണ്. മാരകമായ ഈ അണുബാധയെ ഇല്ലാതാക്കാൻ നമ്മുടെ മെഡിക്കൽ സംവിധാനങ്ങൾ തയ്യാറാകുമ്പോൾ, ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ പിന്തുടർന്ന് നാമെല്ലാവരും സഹകരിക്കേണ്ടത് അത്യാവശ്യമാണ്.

    (തയ്യാറാക്കിയത്: ഡോ. ശൈലേഷ് വാഗ്ലെ, മാനേജർ- കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്‍റ്, യുണൈറ്റഡ് വേ മുംബൈ)
    Published by:Anuraj GR
    First published: