നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | എന്താണ് നൗക? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റഷ്യ അയക്കുന്നത്

  Explained | എന്താണ് നൗക? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റഷ്യ അയക്കുന്നത്

  ഓക്‌സിജന്‍ ഉല്‍പാദന യന്ത്രവും, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നിര്‍മ്മിച്ച റോബോട്ടിക് കാര്‍ഗോ ക്രെയിനും കൂടാതെ ഒരു കിടക്കയും, ഒരു ശൗചാലയവും കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നൗക എത്തിക്കും

  • Share this:
   റഷ്യയുടെ ബഹിരാകാശ ഏജൻസി റോസ്‌കോസ്മോസ് തയ്യാറാക്കി അയയ്ക്കുന്ന ഒരു മൊഡ്യുളാണ് നൗക. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യയുടെ പ്രധാന ഗവേഷണ കേന്ദ്രമായി വർത്തിക്കും. നാസ (യുണൈറ്റഡ് സ്റ്റേറ്റ്സ്), റോസ്കോസ്മോസ് (റഷ്യ), ജാക്സ (ജപ്പാൻ), ഇഎസ്എ (യൂറോപ്പ്), സി‌എസ്‌എ (കാനഡ) എന്നീ ബഹിരാകാശ ഏജൻസികളുടെ സഹകരണത്തോടെയാണ് നൗക വിക്ഷേപിച്ചത്. പ്രോട്ടോണ്‍ റോക്കറ്റ് ഉപയോഗിച്ച് ജൂലൈ 21 ന് കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റഷ്യ വിക്ഷേപിച്ച 'നൗക (Nauka)' വ്യാഴാഴ്ചയോടെ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസിയുമായി ബന്ധിപ്പിക്കും.

   റഷ്യയുടെ നൗക (Nauka) മൊഡ്യൂള്‍ ബഹിരാകാശത്തില്‍ എന്താണ് ചെയ്യുന്നത്?

   ബാഹ്യാന്തരീക്ഷം വാഹനത്തിന്റെ സ്വയം പര്യപ്തമായ ഒരു ഘടകം ആണ് മൊഡ്യൂള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പദ്ധതിപ്രകാരം 2007 ല്‍ തന്നെ 42 അടി നീളവും 20 ടണ്‍ ഭാരവുമുള്ള നൗക എന്ന മൊഡ്യൂള്‍ നിക്ഷേപിക്കേണ്ടതായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ വിക്ഷേപണം പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നു.

   റഷ്യന്‍ ഭാഷയില്‍ നൗക എന്ന വാക്കിന്റെ അര്‍ത്ഥം ''ശാസ്ത്രം'' എന്നാണ്. റഷ്യ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പരിവേഷണണവും ബഹിരാകാശ പരീക്ഷണശാലയുമാണ് നൗക. ഓക്‌സിജന്‍ ഉല്‍പാദന യന്ത്രവും, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നിര്‍മ്മിച്ച റോബോട്ടിക് കാര്‍ഗോ ക്രെയിനും കൂടാതെ
   ഒരു കിടക്കയും, ഒരു ശൗചാലയവും കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നൗക എത്തിക്കും.

   റഷ്യയിലെ ബഹിരാകാശ പദ്ധതി പട്ടികയിലെ ഏറ്റവും ശക്തിയേറിയ പ്രോട്ടോണ്‍ റോക്കറ്റ് ഉപയോഗിച്ചാണ് ജൂലൈ 21ന് ഈ പുതിയ മൊഡ്യൂള്‍ ഭ്രമണപഥത്തിലേക്ക് അയച്ചത്. വിക്ഷേപിച്ച് 7 ദിവസത്തിനുള്ളിലാണ് ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്താന്‍ എടുക്കുന്ന ഈ കാലയളവില്‍ നൗകയെ ബഹിരാകാശത്ത് വച്ച് പരീക്ഷിക്കുകയും ബഹിരാകാശനിലയത്തില്‍ ഇതില്‍ ഘടിപ്പിക്കാന്‍ വേണ്ടരീതിയില്‍ പാകപ്പെടുത്തുകയും ചെയ്യുന്ന കര്‍ത്തവ്യം എന്‍ജിനീയര്‍മാരും ഫ്‌ലൈറ്റ് കണ്ട്രോളേര്‍സും നിര്‍വഹിക്കും.

   മുന്‍പ് പിര്‍സിനെ ഘടിപ്പിച്ചിരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും പ്രധാന ഭാഗമായ സ്വെസ്ദാ മൊഡ്യൂളിലേക്കാണ് നൗകയെയും ഘടിപ്പിക്കുക. പിര്‍സിനെ അപേക്ഷിച്ച് ബഹിരാകാശ നിലയത്തിന് ആവശ്യമായ എല്ലാ ലൈവ് സപ്പോര്‍ട്ടിംഗ് സംവിധാനവും നൗക ഘടിപ്പിക്കുന്നതിലൂടെ ലഭിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ഓര്‍ബിറ്റര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായും നൗക പ്രവര്‍ത്തിക്കും. സിഎസ്എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 11 തവണയായി ബഹിരാകാശത്തേക്ക് സഞ്ചാരം നടത്തി 7 മാസം എങ്കിലും എടുത്തു മാത്രമേ നൗകയെ ബഹിരാകാശ നിലയവുമായി പൂര്‍ണമായി സംയോജിപ്പിക്കാന്‍ കഴിയൂ.

   അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏതുതരം ഗവേഷണങ്ങളാണ് നടക്കുന്നത്

   ഒരു ബഹിരാകാശനിലയം എന്നത് വലിയൊരു ബഹിരാകാശ വാഹനമാണ്. അത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ നീണ്ട നാള്‍ പ്രവര്‍ത്തിക്കുന്നു. ഇവ ബഹിരാകാശത്തിലെ വലിയ ഗവേഷണ ശാലകള്‍ ആണ്. കുറഞ്ഞ ഗുരുത്വാകര്‍ഷണശക്തിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ബഹിരാകാശ ശാസ്ത്രജ്ഞരും യാത്രികരും ആഴ്ചകളോളം താമസിക്കുന്നത് ഇവിടെയാണ്.

   അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിതമായിട്ട് 20 വര്‍ഷം പിന്നിടുന്നു. ഭൂമിയില്‍ സാധ്യമല്ലാത്ത പരീക്ഷണങ്ങള്‍ പലതും നടത്തിയിട്ടുള്ളത് 150 ബില്യണ്‍ ഡോളര്‍ പണിമുടക്കില്‍ ബഹിരാകാശത്ത് സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചു കൊണ്ടാണ്.

   നാസയുടെ കണക്കുകളനുസരിച്ച് 19 രാജ്യങ്ങളില്‍ നിന്നായി 243 പേര്‍ ഇതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ചിട്ടുണ്ട്. 108 രാജ്യങ്ങളിലെയും പ്രദേശങ്ങളിലേയും ഗവേഷകര്‍ക്കായി ജീവശാസ്ത്രം, ഹ്യൂമന്‍ ഫിസിയോളജി, ഫിസിക്കല്‍, മെറ്റീരിയല്‍, ബഹിരാകാശ ശാസ്ത്രം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളിലായി ഇതുവരെ മൂവായിരത്തിലധികം ഗവേഷണ-വിദ്യാഭ്യാസ അന്വേഷണങ്ങള്‍ നടത്താന്‍ ഈ ഒഴുകുന്ന ലബോറട്ടറി ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
   Published by:Jayashankar AV
   First published: