നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Neobank | എന്താണ് നിയോബാങ്ക്? ഇന്ത്യയിലെ ജനപ്രിയ നിയോബാങ്കുകൾ ഏതെല്ലാം?

    Neobank | എന്താണ് നിയോബാങ്ക്? ഇന്ത്യയിലെ ജനപ്രിയ നിയോബാങ്കുകൾ ഏതെല്ലാം?

    പരമ്പരാഗത ബാങ്കിംഗ് മാതൃകയില്‍ നിന്ന് മാറിയുള്ള ആദ്യത്തെ ബാങ്കിംഗ് സേവനമാണ് നിയോബാങ്ക്

    • Share this:
      ഡിജിറ്റല്‍ മീഡിയ വഴി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ ബാങ്കുകളാണ് നിയോബാങ്കുകള്‍ (Neobanks) പരമ്പരാഗത ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് നേരിട്ട് സേവനം നല്‍കുന്ന ശാഖകളില്ല. കൂടാതെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ (digital) അല്ലെങ്കില്‍ മൊബൈല്‍ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമാണ് ലഭിക്കുക. പരമ്പരാഗത ബാങ്കിംഗ് മാതൃകയില്‍ നിന്ന് മാറിയുള്ള ആദ്യത്തെ ബാങ്കിംഗ് (banking) സേവനമാണ് നിയോബാങ്ക്.

      മൊബൈല്‍ ഡെപ്പോസിറ്റുകള്‍, ഫോണ്‍ നമ്പറുകള്‍, ഇ-മെയിലുകള്‍, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഐഡന്റിറ്റികള്‍, മൊബൈല്‍ ബഡ്ജറ്റിംഗ് ടൂളുകള്‍, തത്സമയ ഡിജിറ്റല്‍ സ്ലിപ്പുകള്‍ എന്നിവ ഉപയോഗിച്ച് വ്യക്തികള്‍ക്കുള്ള പേയ്മെന്റുകള്‍ സാധാരണ പോലെ പൂര്‍ത്തിയാക്കാം. നിയോബാങ്കുകള്‍ക്ക് രണ്ട് തരത്തിലുണ്ട്. സ്വന്തമായി ബാങ്കിംഗ് ലൈസന്‍സുള്ളവയും സേവനങ്ങള്‍ നല്‍കുന്നതിന് പരമ്പരാഗത ബാങ്കുമായി പങ്കാളിത്തമുള്ളവയും.

      ജൂപ്പിറ്റര്‍ (Jupiter)

      ഫെഡറല്‍ ബാങ്കുമായി സഹകരിച്ച്, ഫീസൊന്നും ഇടാക്കാതെ സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന നിയോ ബാങ്കാണ് ജൂപ്പിറ്റര്‍. 2016ല്‍ വിറ്റ സിട്രസ് പേയുടെ സിഇഒ ജിതേന്ദ്ര ഗുപ്ത ഉള്‍പ്പെടെയുള്ള ആളുകളാണ് ഇത് സ്ഥാപിച്ചത്. വാര്‍ഷിക ഫീസില്ലാതെ നിങ്ങള്‍ക്ക് ജൂപ്പിറ്ററില്‍ നിന്ന് സൗജന്യ വിസ സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡ് സ്വന്തമാക്കാം. ഈ കാര്‍ഡിലൂടെ അംഗീകൃത വ്യാപാരികളില്‍ നിന്നുള്ള ഡെബിറ്റ് കാര്‍ഡ്, യുപിഐ ഇടപാടുകള്‍ക്ക് 1% ക്യാഷ്ബാക്ക്, വിദേശ ഇടപാടുകള്‍ക്ക് 5% ക്യാഷ്ബാക്ക് (3.5 ശതമാനം ഫോറെക്സ് ചാര്‍ജുകള്‍) എന്നിവ നേടാം.

      ഫൈ മണി (Fi Money)

      രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിന്, ഫൈ മണി ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നത്. ഗൂഗിള്‍ പേയുടെ സഹസ്ഥാപകരായ സുജിത്ത് നാരായണനും സുമിത് ഗ്വാലാനിയും ചേര്‍ന്നാണ് ഈ നിയോബാങ്ക് വികസിപ്പിച്ചെടുത്തത്. ഇത് പ്രാഥമികമായി ലക്ഷ്യമിടുന്നത് ശമ്പളമുള്ളവരെയും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും ആണ്. ആപ്പില്‍ സീറോ ബാലന്‍സ് ഫീച്ചര്‍, സ്മാര്‍ട്ട് സേവിംഗ്സ് അക്കൗണ്ട്, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നതിനുള്ള വിവിധ ഫീച്ചറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഫൈ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 2.5 ശതമാനം നിരക്കില്‍ പലിശയും നല്‍കുന്നുണ്ട്.

      ഒകെയര്‍ നിയോ (OcareNeo)

      യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ ഹെല്‍ത്ത് കെയര്‍ നിയോബാങ്കിംഗ് ആപ്ലിക്കേഷനാണ് ഒകെയര്‍ നിയോ. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും രോഗികള്‍ക്കും സുഗമമായ അനുഭവം നല്‍കുന്നതിനായി ബാങ്കിംഗ്, ഹെല്‍ത്ത്കെയര്‍ എന്നിങ്ങനെ രണ്ട് ഡൊമെയ്നുകള്‍ ഈ നിയോബങ്കിംഗ് സേവനത്തിലുണ്ട്. ഡിജിറ്റല്‍ പിഗ്ഗി ബാങ്കും മെഡിക്കല്‍ ബില്ലുകളുടെ ട്രാക്ക് സൂക്ഷിക്കുന്നതിനുള്ള വെര്‍ച്വല്‍ കാര്‍ഡുകളും സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബങ്കിംഗ് സേവനത്തില്‍ ഇന്‍ഷൂറന്‍സും ലഭിക്കും കൂടാതെ ഒരൊറ്റ ഡാഷ്ബോര്‍ഡില്‍ എല്ലാം ട്രാക്ക് ചെയ്യാനും കഴിയും.

      നിയോ (Niyo)

      നിയോ, 2015ല്‍ സ്ഥാപിതമായ ഒരു നിയോബാങ്കാണ്. വിവിധ വ്യവസായമേഖലയില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഈ നിയോയ്ക്കുള്ളത്. ആളുകള്‍ക്ക് മാസ ശമ്പളം ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി ഫീച്ചറുകള്‍ നിയോയിലുണ്ട്. ശമ്പളക്കാരായ പ്രൊഫഷണലുകള്‍ ലക്ഷ്യമാക്കിയാണ് ഈ ബാങ്കിംഗ് സേവനം ആരംഭിച്ചത്. നിയോയിലൂടെ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കാനും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്താനും ലോകത്തെവിടെയുമുള്ള എടിഎമ്മുകള്‍ ആക്സസ് ചെയ്യാനും സാധിക്കും. മാത്രമല്ല ആളുകളുടെ ചിലവ് ശീലങ്ങള്‍ ട്രാക്ക് ചെയ്യാനും ഇതുവഴി കഴിയും.

      സിക്‌സുക് (ZikZuk)

      ചെറുകിട ബിസിനസുകള്‍ക്ക് സാമ്പത്തികമായി ലാഭകരമായ അന്തരീക്ഷമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന ഒരു നിയോബാങ്കിംഗ് പ്ലാറ്റ്ഫോമാണ് സിക്‌സുക്. സാധ്യമായ ഏറ്റവും മികച്ച ക്രെഡിറ്റ് നേടുന്നതിനും റിവാര്‍ഡുകള്‍ ലഭിക്കുന്നതിനും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമിന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. സിക്‌സൂക്കിന്റെ ബിസിനസ് ഫിനാന്‍സ് മാനേജര്‍ ടൂള്‍, വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മികച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു.

      നോര്‍ത്ത് ലൂപ്പ് (North Loop)

      ബാങ്കിംഗ്, നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഗോള സാമ്പത്തിക പ്ലാറ്റ്ഫോമാണ് നോര്‍ത്ത് ലൂപ്പ്. വിവിധ രാജ്യങ്ങളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാനും വായ്പ നേടാനും ഇന്ത്യയില്‍ നിന്ന് തന്നെ ഫണ്ടുകള്‍ നിയന്ത്രിക്കാനും ഈ സോഫ്റ്റ്വെയര്‍ നിങ്ങളെ സഹായിക്കും. വിവിധ രാജ്യങ്ങളില്‍ അക്കൗണ്ട് തുറക്കുമ്പോഴും ക്രെഡിറ്റ് നേടുമ്പോഴും ഇന്ത്യയില്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോഴും ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘുകരീക്കാന്‍ നോര്‍ത്ത് ലൂപ്പ് നിങ്ങളെ സഹായിക്കും. നോര്‍ത്ത് ലൂപ്പ് എന്നത് വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കും വേണ്ടിയുള്ള പ്ലാറ്റ്ഫോമാണ്.

      റേസര്‍പേ എക്‌സ് (RazorpayX)

      റേസര്‍പേ എക്‌സ് ഇന്ത്യയിലെ ഏറ്റവും പുതിയ നിയോബാങ്കിംഗ് പ്ലാറ്റ്ഫോമാണ്. എസ്എംഇ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന നിയോബാങ്കാണ് ഇത്. ഈ നിയോ ബാങ്കിംഗിലൂടെ ഉപഭോക്താക്കള്‍ക്ക് ബി2ബി പേയ്മെന്റുകള്‍ സ്വീകരിക്കാനും വെണ്ടര്‍മാരില്‍ നിന്ന് പണം നല്‍കാനും സാധിക്കും. റേസര്‍പേ എക്സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ കറന്റ് അക്കൗണ്ടുകള്‍ സൃഷ്ടിക്കാനും നിയന്ത്രിക്കാനും സാധിക്കും. റേസര്‍ പേ എക്സ് കറന്റ് അക്കൗണ്ടുകള്‍ ഡെബിറ്റ് കാര്‍ഡ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, ചെക്ക്ബുക്ക് എന്നിവ പോലുള്ള സാധാരണ ബാങ്കിംഗ് സേവനങ്ങളും നല്‍കും. പ്ലാറ്റ്ഫോമില്‍ എപിഐ ബാങ്കിംഗ്, അനലിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ്, അപ്രൂവല്‍ വര്‍ക്ക്ഫ്ളോ എന്നിവയും ഉള്‍പ്പെടുത്തിരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, യുപിഐ ഐഡികള്‍ എന്നിവയിലേക്ക് വേഗത്തില്‍ റീഫണ്ട് നല്‍കാന്‍ ഇകൊമേഴ്സ് ബിസിനസുകളെ റോസര്‍ പേ എക്സ് അനുവദിക്കുന്നു.

      ഇന്‍സ്റ്റന്റ് പേ (InstantPay)

      ഇന്‍സ്റ്റന്റ് പേയുടെ ഫുള്‍സ്റ്റാക്ക് സാമ്പത്തിക സേവനങ്ങള്‍ എല്ലാ വിഭാഗം വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ലഭ്യമാണ്. ഈ ബാങ്കില്‍ പ്രതിദിനം ഒരു മില്യണ്‍ ഇടപാടുകള്‍ നടക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ഇന്‍സ്റ്റന്റ് പേയുടെ കസ്റ്റമര്‍ കെയര്‍ 24 മണിക്കൂറും വര്‍ഷത്തില്‍ 365 ദിവസവും ലഭ്യമാണ്. ഇന്‍സ്റ്റന്റ് പേ ഒരു വെബ് അധിഷ്ഠിതവും മൊബൈല്‍ അധിഷ്ഠിതവുമായ പേയ്മെന്റ് സേവനമാണ്. അതിന്റെ എപിഐ ബാങ്കിംഗ് പ്ലാറ്റ്ഫോം ഒരു ക്ലൗഡ് അധിഷ്ഠിത സംവിധാനമാണ്. വാലറ്റുകള്‍ക്കും പരമ്പരാഗത ബാങ്ക് അക്കൗണ്ടുകള്‍ക്കും പകരം വയ്ക്കാവുന്ന ഒരു ബദലായി ആര്‍ക്കും സൃഷ്ടിക്കാവുന്ന ഒരു ഡിജിറ്റല്‍ അക്കൗണ്ടാണ് ഇന്‍സ്റ്റന്റ് പേയുടെത്.

      ബാങ്കുകള്‍ക്ക് കീഴിലുള്ള നിയോബാങ്കുകള്‍

      ക്രിയേറ്റീവ് സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതില്‍ ബാങ്കുകള്‍ ഫിന്‍ടെക്കുകളേക്കാള്‍ പിന്നിലല്ല. മികച്ച ഉപഭോക്തൃ അടിത്തറയുള്ള ബാങ്കുകള്‍ പുതിയ തലമുറയ്ക്കായി നിയോ ബാങ്കിംഗ് ഉള്‍പ്പെടെ മികച്ച ബാങ്കിംഗ് ഓപ്ഷനുകള്‍ നല്‍കി വരുന്നുണ്ട്.

      കൊട്ടക് 811

      കൊട്ടക് മഹീന്ദ്ര ബാങ്ക് അവതരിപ്പിച്ച പുതിയ നിയോ ബാങ്കാണ് കൊട്ടക് 811. വീഡിയോ കെവൈസിയിലൂടെ തുറക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യത്തെ സീറോ കോണ്‍ടാക്റ്റ് സേവിംഗ്സ് അക്കൗണ്ടാണിത്.

      ഡിജിബാങ്ക്

      2016ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡിജിബാങ്ക് പേയ്മെന്റുകള്‍, മികച്ച സുരക്ഷ, റിവാര്‍ഡുകള്‍ എന്നിവ നല്‍കുന്ന ഒരു സമ്പൂര്‍ണ ഓണ്‍ലൈന്‍ സേവിംഗ്സ് അക്കൗണ്ടാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഡിജിബാങ്കിലേക്ക് ബന്ധിപ്പിക്കാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. സുരക്ഷിതമായി ലോഗിന്‍ ചെയ്യുന്നതിനായി നിര്‍മ്മിച്ച സോഫ്റ്റ് ടോക്കണ്‍ ഉപയോഗിക്കാനും നിങ്ങളെ അനുവദിക്കുന്ന ഒരു യൂണിവേഴ്സല്‍ ബാങ്കിംഗ് റിമോട്ട് ഫീച്ചറും ഡിജിബാങ്ക് പ്രദാനം ചെയ്യുന്നു.

      എസ്ബിഐ യോനോ

      ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും പഴയതുമായ ബാങ്കാണ് എസ്ബിഐ. യോനോ നിയോബാങ്കിംഗ് ആപ്പിലൂടെ എസ്ബിഐ വിവിധ കോര്‍പ്പറേറ്റ് സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്യാഷ് മാനേജ്മെന്റ്, സപ്ലൈ ചെയിന്‍ ഫിനാന്‍സ്, ഇഫോറെക്സ് അല്ലെങ്കില്‍ ഇ ട്രേഡ് എന്നീ സേവനങ്ങളാണ് ബാങ്ക് നല്‍കുന്നത്.
      Published by:Jayashankar AV
      First published:
      )}