നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: തമിഴ്നാട്ടിലെ കൊങ്കുനാട് വിവാദത്തിൽ പാലക്കാട് ചിറ്റൂരിലെ കൊങ്ങൻ പടയ്ക്ക് എന്താണ് ബന്ധം?

  Explained: തമിഴ്നാട്ടിലെ കൊങ്കുനാട് വിവാദത്തിൽ പാലക്കാട് ചിറ്റൂരിലെ കൊങ്ങൻ പടയ്ക്ക് എന്താണ് ബന്ധം?

  2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് സംസ്ഥാനമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നു എന്നാണ് ആരോപണം.

  News18 Malayalam

  News18 Malayalam

  • Share this:
   ബിജെപി  പുതിയ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക  പുറത്തുവിട്ടപ്പോൾ തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന എൽ മുരുകൻ “കൊങ്കുനാട്” സ്വദേശിയാണെന്നാണ് പരാമര്ശിക്കപ്പെട്ടത് . കേന്ദ്രമന്ത്രിമാരുടെ പട്ടികയുടെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കൊങ്കുനാട് വിവാദമായി മാറിയത്. തമിഴ്നാട് എന്നതിന് പകരം കൊങ്കുനാട് എന്ന് ഉപയോഗിച്ചതാണ് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. തുടർന്ന് ഭരണകക്ഷിയായ ഡിഎംകെ-കോൺഗ്രസ് സഖ്യം ബിജെപിയെ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡിഎംകെ ആരോപിച്ചു.

   ആരോപണം എന്ത് ?
   കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശത്തിന് കീഴിൽ പത്തു ലോക്‌സഭ  മണ്ഡലങ്ങളും  61 നിയമസഭ മണ്ഡലങ്ങളുമു ണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് സംസ്ഥാനമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നു എന്നാണ് ആരോപണം.

   ചരിത്രവും ഭൂമിശാസ്ത്രവും
    ‘കൊങ്കുനാട്’ എന്നത് പടിഞ്ഞാറൻ തമിഴ്‌നാടിനെയാണ് സൂചിപ്പിക്കുന്നത്. നാമക്കൽ, സേലം, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്. ഭൂമിശാസ്ത്രപരമായി കൊങ്കുനാട് എന്ന് പറയുമെങ്കിലും ഔദ്യോഗികമായി ഈ പേരിൽ ഒരു സ്ഥലവും നിലവിലില്ല.എന്നാൽ ചരിത്ര പരമായി ഇത്തരം ഒരു രാജ്യം ഉണ്ടായിരുന്നു.തമിഴ്‌നാട്ടിലെ  കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾക്കൊപ്പം പാലക്കാട്  ജില്ലയിലെ ചില ഭാഗങ്ങളും  കർണാടകത്തിലെ ചാമരാജ്‌ നഗർ ജില്ലയുടെ ചില ഭാഗങ്ങളും ചേർന്നതാണ്  ചരിത്രത്തിലെ കൊങ്കുനാട്.

   കൊങ്ങൻ പടയെ ജയിച്ച ഐതിഹ്യം
   പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭഗവതിക്ഷേത്രത്തിലെ ഒരു ആഘോഷമാണ് കൊങ്ങൻ പട. ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ചിറ്റൂർ ക്കാവിലെ ഭഗവതി തോല്പിച്ചതിന്റെ ആഘോഷമായാണ് ഇതിന്റെ ഐതിഹ്യം. അന്നത്തെ യുദ്ധ വിജയത്തിൽ പങ്കു വഹിച്ച  നാലു വീട്ടിൽ മേനോന്മാരുടെ പിൻതലമുറയാണ് 'ചിറ്റൂർ ദേശ കൊങ്ങൻ പട രണോത്സവ'ത്തിന് നേതൃത്വം നൽകുന്നത്.  കേരളത്തിലെ ഏക രണോത്സവമായി (യുദ്ധ ) ഇത് കണക്കാക്കപ്പെടുന്നു. ഉത്സവത്തിന്റെ ചടങ്ങുകൾ പലതും പഴയകാല യുദ്ധത്തിലെ രീതികളോട് സാമ്യം ഉള്ളതാണ്.ക്രിസ്തു വർഷം 918-ലായിരുന്നു കൊങ്ങൻ പട നടന്നത്. അക്കാലത്തെ ചേര ഭരണാധികാരി കോതരവിയുടെ (ഗോദരവിവർമ്മപ്പെരുമാൾ) കീഴിലായിരുന്നു ചിറ്റൂർ. ചിറ്റൂരിനെ ആക്രമിച്ച കൊങ്ങരുടെ  ഒരു സൈന്യത്തെ  തോല്പിച്ചതായാണ് ചരിത്രം.

   സംശയത്തിന്റെ മുൾമുന
   ഗൗണ്ടർ കമ്മ്യൂണിറ്റിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഈ പ്രദേശം  അണ്ണാ.ഡി.എം.കെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ത്. പണവും ശക്തിയും ഉള്ള സംസ്ഥാനത്തെ ശക്തമായ ഒബിസി സമുദായമാണത്ക. ഈ വിഭാഗക്കാ‍ർ പലപ്പോഴും സംസ്ഥാന മന്ത്രിസഭയിൽ കാര്യമായ പ്രാതിനിധ്യവും  നേടാറുണ്ട്.  കേന്ദ്രമന്ത്രി മുരുകൻ പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തിന്റെ പിൻഗാമിയായ കെ അണ്ണാമലൈയും ഇതേ പ്രദേശത്തു നിന്നുള്ളയാളാണ്. കോയമ്പത്തൂരിൽ കമലാഹാസനെ പരാജയപ്പെടുത്തിയ  മഹിളാ മോർച്ച ദേശീയ അധ്യക്ഷ  വനതി ശ്രീനിവാസനും ഈ പ്രദേശത്തു നിന്നുള്ളവരാണ്.

   രാഷ്ട്രീയ വിവാദം
   സംസ്ഥാനത്തെ രണ്ടായി വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നതായി നിരവധി പ്രമുഖർ ആരോപിച്ചു. തമിഴ്‌നാട് വിഭജിക്കാൻ ആർക്കും കഴിയില്ലെന്നും ഇത്തരം റിപ്പോർട്ടുകളെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നും ഡിഎംകെ എം.പി കനിമൊഴി പറഞ്ഞു. തമിഴ്‌നാട് ഇപ്പോൾ ഒരു സർക്കാരിനു കീഴിൽ സുരക്ഷിതമാണെന്നും കനിമൊഴി വ്യക്തമാക്കി. തമിഴ്‌നാടിനെ വിഭജിച്ച് ആർക്കും ‘കൊങ്കുനാട്’ രൂപീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന കോൺഗ്രസ് മേധാവി കെ.എസ് അളഗിരിയും വ്യക്തമാക്കി. “നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ചില രാഷ്ട്രീയ പാർട്ടികൾ അതിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട് വിഭജിക്കുക എന്നത് അസാധ്യമായ സ്വപ്നമാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ ഒരിക്കലും അത് അനുവദിക്കില്ലെന്നും“ അളഗിരി പറഞ്ഞു. നമ്മൾ തമിഴർ ജീവിക്കുന്നുണ്ടെങ്കിൽ നാം ഐക്യത്തോടെ ജീവിക്കും.ബിജെപിയുടെ ഈ അജണ്ട വിജയിക്കില്ല, ഞങ്ങൾ അതിനെ ശക്തമായി എതി‍ർക്കുമെന്നും” അളഗിരി പറഞ്ഞു. 

   എന്നാൽ “ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടും” എന്ന് സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി കാരു നാഗരാജൻ പറഞ്ഞു. ‘കൊങ്കുനാട്’ സംബന്ധിച്ച് ബിജെപിയിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും നാഗരാജൻ വ്യക്തമാക്കി.  “ഡി‌എം‌കെ എന്തുകൊണ്ടാണ്‘ കൊങ്കുനാട് ’ചർച്ചയെ ഭയപ്പെടുന്നത്? എല്ലാം തമിഴ്‌നാടാണ്, വിഷമിക്കേണ്ട കാര്യമില്ല. എന്നാൽ ആന്ധ്രയെയും യുപിയെയും രണ്ടായി വിഭജിച്ചുവെന്നത് നിങ്ങൾ ഓർമ്മിക്കുക. എല്ലാത്തിനുമുപരി, ഇത് ജനങ്ങളുടെ ആഗ്രഹമാണെങ്കിൽ നിറവേറ്റേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്” ബിജെപിയുടെ നിയമസഭാ പാർട്ടി നേതാവ് നൈനാർ നാഗേന്ദ്രൻ പറഞ്ഞു.​
   Published by:Jayesh Krishnan
   First published:
   )}