National Emblem Row | സിംഹത്തിന്റെ ഭാവം മാറിയോ ? എന്താണ് ദേശീയ ചിഹ്നം?
National Emblem Row | സിംഹത്തിന്റെ ഭാവം മാറിയോ ? എന്താണ് ദേശീയ ചിഹ്നം?
അശോക സ്തംഭത്തിലെ സിംഹത്തിന് രൗദ്രഭാവം നൽകി സർക്കാർ ദേശീയ ചിഹ്നത്തെ തന്നെ അവഹേളിച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Last Updated :
Share this:
കേന്ദ്ര സര്‍ക്കാരും (government) പ്രതിപക്ഷവും തമ്മിലുള്ള ഏറ്റവും പുതിയ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണം പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് (new Parliament building, ) മുകളില്‍ സ്ഥാപിച്ച ദേശീയ ചിഹ്നമായ (National Emblem) അശോക സ്തംഭമാണ് (Ashok Stambh).
അശോക സ്തംഭത്തിലെ സിംഹത്തിന് രൗദ്രഭാവം നൽകി സർക്കാർ ദേശീയ ചിഹ്നത്തെ തന്നെ അവഹേളിച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് പറഞ്ഞ് ബി.ജെ.പി. പ്രതിപക്ഷ ആരോപണങ്ങളെ തള്ളി.
അശോക സ്തഭത്തിലെ സിംഹങ്ങളുടെ സൌമ്യഭാവം പൂര്‍ണ്ണമായും മാറ്റിയത് ദേശീയ ചിഹ്നത്തോടുള്ള അവഹേളനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
'ഉത്തര്‍പ്രദേശിലെ സാരാനാഥില്‍ 250 ബിസി കാലഘട്ടം മുതലുള്ള അശോക സ്തഭംത്തിലെ സിംഹങ്ങളുടെ രൂപത്തിലാണ് പുതിയ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സത്യം പറഞ്ഞാല്‍, സത്യമേവ ജയതേയില്‍ നിന്ന് സംഘിമേവ ജയതേയിലേക്കുള്ള മാറ്റം ഇതിലൂടെ പൂര്‍ത്തിയായതായാണ് വ്യക്തമാകുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു.
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച പാര്‍ലമെന്റ് കെട്ടിടത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ സ്വന്തമായി പാര്‍ലമെന്റ് മന്ദിരം സൃഷ്ടിച്ചതിലുള്ള നിരാശയാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് ബിജെപി മുഖ്യ വക്താവ് അനില്‍ ബലൂനി പറഞ്ഞു.'ഇത് അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഉന്നയിച്ച് മോദിയെ ഉന്നം വയ്ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചന മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച വെങ്കലത്തില്‍ നിര്‍മ്മിച്ച ദേശീയ ചിഹ്നം യഥാര്‍ത്ഥ സാരാനാഥിലെ ചിഹ്നത്തിന്റെ കൂടുതൽ വലിപ്പമുള്ള പതിപ്പാണെന്ന് നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. സാരാനാഥ് ചിഹ്നം വലുതാക്കുകയോ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചിഹ്നം ചെറുതാക്കുകയോ ചെയ്താല്‍ ദേശീയ ചിഹ്നത്തില്‍ വ്യത്യാസം ഒന്നും ഉണ്ടാകില്ലെന്നും പുരി പറഞ്ഞു.
എന്നാല്‍ രാജ്യത്ത് ദേശീയ ചിഹ്നത്തെച്ചൊല്ലി വിവാദം കത്തിപ്പടരുന്നതിനിടെ അശോകസ്തംഭത്തെക്കുറിച്ച് കൂടുതല്‍ അറിയാം
എന്താണ് ദേശീയ ചിഹ്നം?
ഒരു രാജ്യം എന്തിനെല്ലാം വേണ്ടിയാണോ നിലകൊള്ളുന്നത് അതെല്ലാം ദേശീയ ചിഹ്നം ഉള്‍ക്കൊള്ളുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഔദ്യോഗിക മുദ്ര കൂടിയാണിത്. ലെറ്റര്‍ഹെഡുകള്‍, കറന്‍സി നോട്ടുകള്‍ ഇന്ത്യ നല്കുന്ന പാസ്പോര്ട്ടുകള് മുതല്‍ എല്ലാ ഔദ്യോഗിക സര്‍ക്കാര്‍ രേഖകളിലും ദേശീയ ചിഹ്നം കാണപ്പെടും.
എന്താണ് ഇന്ത്യയുടെ ദേശീയ ചിഹ്നം?
ഉത്തര്‍പ്രദേശിലെ സാരാനാഥിലെ അശോകസ്തംഭത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന സിംഹങ്ങളുടെ രൂപമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. 1950 ജനുവരിയിലാണ് രാജ്യം ദേശീയ ചിഹ്നമായി ഈ സിംഹമുഖങ്ങളെ സ്വീകരിച്ചത്.
ദേശീയ ചിഹ്നത്തിന്റെ ഡിസൈനും അതിന്റെ പ്രാധാന്യവും?
നാല് സിംഹങ്ങളാണ് ദേശീയ ചിഹ്നത്തിലുള്ളത്. ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ ധൈര്യം, അഭിമാനം, ശക്തി, ആത്മവിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നു. ആന, കുതിര, കാള, സിംഹം എന്നിവയുടെ രൂപങ്ങളും സ്തൂപത്തിലുണ്ട്. അതേസമയം, ദേശീയ ചിഹ്നം, ടുഡി ഡൈമെന്‍ഷനില്‍ നിന്ന് നോക്കുമ്പോള്‍ മൂന്ന് സിംഹങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ദേശീയ ചിഹ്നത്തിലെ സിംഹങ്ങളുടെ താഴെയായി രാജ്യത്തിന്റെ ദേശീയ മുദ്രാവാക്യമായ 'സത്യമേവ ജയതേ' ദേവനാഗിരി ലിപിയില്‍ എഴുതിയിട്ടുണ്ട്
വിമര്‍ശനത്തെക്കുറിച്ച് ശില്പികള് പറയുന്നത്?
വിവിധ കോണുകളിലൂടെയുള്ള കാഴ്ചയുടെ വ്യത്യാസമാണ് യഥാര്‍ത്ഥ സാരാനാഥ് ഘടനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംഹങ്ങളുടെ ഭാവങ്ങള്‍ വ്യത്യസ്തമായി കാണപ്പെടാൻ കാരണമെന്ന് ആര്‍ട്ടിസ്റ്റ് സുനില്‍ ദിയോര്‍ പറഞ്ഞു. നിങ്ങള്‍ സാരാനാഥിലെ സിംഹങ്ങളെ' താഴെ നിന്ന് നോക്കുകയാണെങ്കില്‍, അത് പാര്‍ലമെന്റില്‍ സ്ഥാപിച്ച ചിഹ്നം പോലെ തന്നെ കാണപ്പെടുമെന്ന് ദിയോര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
'ഞങ്ങള്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ കൃത്യമായ അനുപാതങ്ങള്‍ പിന്തുടരാന് ശ്രമിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഘടനയ്ക്ക് 3 മുതല്‍ 3.5 അടി വരെ ഉയരമുണ്ട്, എന്നാല്‍ പുതിയതിന് 21.3 അടി ഉയരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.