നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Income Tax | എന്താണ് പുതിയ ആദായനികുതി വാര്‍ഷിക വിവര പ്രസ്താവന? ഇത് നികുതിദായകരെ എങ്ങനെ ബാധിക്കും?

    Income Tax | എന്താണ് പുതിയ ആദായനികുതി വാര്‍ഷിക വിവര പ്രസ്താവന? ഇത് നികുതിദായകരെ എങ്ങനെ ബാധിക്കും?

    ആദായ നികുതി വകുപ്പ് പുതിയ വാര്‍ഷിക വിവര പ്രസ്താവന പുറത്തിറക്കി

    • Share this:
      ആദായ നികുതി വകുപ്പ് (Income Tax Department) പുതിയ വാര്‍ഷിക വിവര പ്രസ്താവന (Annual Information Statement) പുറത്തിറക്കി. പലിശ, ഡിവിഡന്റ്, സെക്യൂരിറ്റികള്‍, ഇടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍, വിദേശത്ത് നിന്നുള്ള പണമയയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഷിക വിവര പ്രസ്താവനയാണ് പുറത്തിറക്കിയത്. നിലവില്‍, നികുതി വകുപ്പിന്റെ വിശദ വിവരങ്ങളാണ് ഫോം 26എഎസ്(form 26as). സ്രോതസ്സില്‍ നിന്ന് കിഴിച്ച/ശേഖരിച്ച നികുതി, മുന്‍കൂര്‍ നികുതി, ആദായനികുതി വെബ്സൈറ്റില്‍ ലഭ്യമായ സെൽഫ് അസസ്മെന്റ്എന്നിവ ഉള്‍പ്പെടുന്ന ഒരു ഏകീകൃത വാര്‍ഷിക നികുതി പ്രസ്താവനയാണിത്.

      2020-21 ലെ ബജറ്റ്, പുതുക്കിയ ഫോം 26എഎസ് പ്രഖ്യാപിച്ചിരുന്നു. അതത് സ്രോതസില്‍ നിന്ന് പിരിച്ചെടുത്ത നികുതിവിവരങ്ങള്‍ക്കപ്പുറം നികുതിദായകന്റെ കൂടുതല്‍ സമഗ്രമായ പ്രൊഫൈല്‍ നല്‍കിക്കൊണ്ടാണ് ഫോം പുറത്തിറക്കിയത്. പുതിയ ഐഎഎസ് വാലിഡേറ്റ് ചെയ്യപ്പെടുകയും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നതു വരെ ഫോം 26എഎസ് നിലനില്‍ക്കുമെന്നും നികുതി വകുപ്പ് അറിയിച്ചു. നികുതിദായകനുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകള്‍ എഐഎസില്‍ നിലവില്‍ കാണിക്കാനിടയില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

      കഴിഞ്ഞ വര്‍ഷം മേയില്‍, ഫോം 26എഎസില്‍ പുതിയ വാര്‍ഷിക വിവര പ്രസ്താവന 2020 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിരുന്നു. പുതുക്കിയ ഫോം 26എഎസില്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നല്‍കിയ എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനകാര്യ കൈമാറ്റ പ്രസ്താവനയില്‍ നേരത്തെ ഇവ റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്.

      പുതിയ ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടലിലെ സര്‍വീസസ് എന്ന ടാബിന് കീഴിലുള്ള ആന്വല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് (എഐഎസ്) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ എഐഎസ് ലഭ്യമാകും. നികുതിദായകന്റെ വിവരങ്ങള്‍ തെറ്റാണെങ്കിലോഅവ മറ്റൊരു വ്യക്തിയുമായോ വര്‍ഷവുമായോ ബന്ധപ്പെട്ടതാണെങ്കിലോ ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലോഓണ്‍ലൈനായി ഫീഡ്ബാക്ക് സമര്‍പ്പിക്കാവുന്നതാണ്. ഒന്നിലധികം വിവരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് ഫീഡ്ബാക്ക് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

      നികുതിദായകര്‍ക്ക് എഐഎസ് കാണാനും ഓഫ്‌ലൈന്‍ രീതിയില്‍ ഫീഡ്ബാക്ക് അപ്ലോഡ് ചെയ്യാനും ഒരു എഐഎസ് യൂട്ടിലിറ്റിയും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത മൂല്യവും ഫീഡ്ബാക്കിന് ശേഷമുള്ള മൂല്യവും എഐഎസില്‍ പ്രത്യേകം കാണിക്കും. ഇനി വിവരങ്ങള്‍ പരിഷ്‌കരിക്കുകയോ നിരസിക്കുകയോ ചെയ്യുകയാണെങ്കില്‍ സ്ഥിരീകരണത്തിനായി വിവര ഉറവിടവുമായി ബന്ധപ്പെടാവുന്നതാണ്.

      കൂടാതെ, ഓരോ നികുതിദായകനും വേണ്ടി ലളിതമായ ഒരു നികുതിദായക വിവര സംഗ്രഹം (Taxpayer Information Summary - TIS) ഉണ്ടാക്കിയിട്ടുണ്ട്. ഇത് നികുതിദായകന് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയാണ്. നികുതിദായകന്‍ എഐഎസിനെ കുറിച്ചുള്ള ഫീഡ്ബാക്ക് സമര്‍പ്പിക്കുകയാണെങ്കില്‍, ടിഐഎസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തത്സമയം സ്വയം അപ്ഡേറ്റ് ചെയ്യപ്പെടും. കൂടാതെ ആ വിവരങ്ങള്‍ റിട്ടേണുകളുടെ പ്രീ-ഫയലിംഗിനായി ഉപയോഗിക്കുകയും ചെയ്യും. തുടര്‍ന്ന്, ഘട്ടംഘട്ടമായി പ്രീ-ഫില്ലിംഗ് പ്രവര്‍ത്തനക്ഷമമാക്കും. നികുതിദായകര്‍ എല്ലാ വിവരങ്ങളും പരിശോധിക്കാനും അവരുടെ ആദായനികുതി റിട്ടേണുകളില്‍ പൂര്‍ണ്ണവും കൃത്യവുമായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
      Published by:Karthika M
      First published:
      )}