• HOME
 • »
 • NEWS
 • »
 • explained
 • »
 • Canada Students' Protest | കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്നിലെ കാരണമെന്ത്?

Canada Students' Protest | കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്നിലെ കാരണമെന്ത്?

ഇന്ത്യയിലും, പ്രത്യേകിച്ച് പഞ്ചാബിൽ കാനഡയിലെ കോളേജുകള്‍ അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.

 • Last Updated :
 • Share this:
  ദശലക്ഷക്കണക്കിന് ഡോളര്‍ ട്യൂഷന്‍ ഫീസായി ഈടാക്കിയതിന് ശേഷം മൂന്ന് കനേഡിയന്‍ കോളേജുകള്‍ (Canadian Colleges) മുന്നറിയിപ്പില്ലാതെ പൂട്ടിയത് ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് (Indian Students) പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. രാജ്യത്തെ ക്യൂബെക്ക് (Quebec) നഗരത്തിൽ മോണ്‍ട്രിയലിലെ എം കോളേജ്, ഷെര്‍ബ്രൂക്കിലെ സിഡിഇ കോളേജ്, ലോംഗ്യുയിലിലെ സിസിഎസ്‌ക്യു കോളേജ് എന്നിവയാണ് മുന്നറിയിപ്പില്ലാതെ പൂട്ടിയത്. ട്യൂഷന്‍ ഫീസിന്റെ സമയപരിധി ഉയര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് വലിയ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനങ്ങള്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീട് കോളേജുകൾ പൂര്‍ണമായും അടച്ചു പൂട്ടുന്നതായി ഈ മാസം തുടക്കത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നൽകുകയായിരുന്നു.

  പാപ്പരത്വ ഭീഷണി നേരിടുന്ന റൈസിംഗ് ഫിനിക്സ് ഇന്റര്‍നാഷണല്‍ (ആര്‍ പി ഐ) എന്ന റിക്രൂട്ടിംങ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഈ മൂന്നു കോളേജുകളുടെയും പ്രവര്‍ത്തനമെന്ന് കനേഡിയന്‍ മാധ്യമമായ സിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സിഡിഇ കോളേജ്, എം കോളേജ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി കോളേജുകളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ടിങ് രീതികളെ സംബന്ധിച്ച് സംശയം ഉയർന്നതിനെ തുടർന്ന് ക്യൂബെക്ക് കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിച്ചിരുന്നു.

  മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ് ഓര്‍ഗനൈസേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ക്യൂബെക്കിലെ മോണ്‍ട്രിയലിലെ ഒരു ഗുരുദ്വാരയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് കാര്‍ റാലി നടത്തി. ജനുവരി 29 നും ഇതേ ഗുരുദ്വാരയ്ക്ക് പുറത്ത് പ്രതിഷേധ റാലി നടന്നു. ഈ മാസം ആദ്യം ഒന്റാറിയോ പ്രവിശ്യയില്‍ മറ്റൊരു പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ പഞ്ചാബി ഭാഷയിലാണ് പ്രതിഷേധം നടത്തിയത്. 'ഹഖ് ലെന്‍ ആയേ ഹാന്‍, ഹഖ് ലേ കെ ജവാന്‍ ഗേ (ഞങ്ങള്‍ നീതി തേടിയാണ് ഇവിടെ എത്തിയത്, നീതി ലഭിക്കും വരെ ഞങ്ങള്‍ പോരാട്ടം നിര്‍ത്തില്ല), എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

  "കോളേജ് പഠനം അവസാനിപ്പിച്ചപ്പോൾ എന്റെ 16 മാസത്തെ കോഴ്സ് പൂർത്തിയാകാൻ നാല് മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എവിടേക്ക് പോകണമെന്ന് അറിയിലായിരുന്നു", ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വിശാല്‍ റാണ പറഞ്ഞു. സിസിഎസ്‌ക്യു കോളേജിലെ വിദ്യാര്‍ത്ഥിയായ വിശാല്‍ ട്യൂഷന്‍ ഫീസായി 24,000 ഡോളര്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്. "ഞാന്‍ ഈ കോഴ്സിനായി 21,500 ഡോളര്‍ നല്‍കിയിരുന്നു. എന്റെ കോഴ്സ് ആരംഭിച്ചിട്ട് വെറും ആറ് മാസമേ ആയിട്ടുള്ളൂ. വളരെ കുറച്ച് പണം കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. ജോലി ചെയ്യുന്ന സമയത്ത് കുറച്ചു പണം സമ്പാദിച്ചത് തുണയായി. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല'', ഹരിയാനയിലെ പെഹ്വയില്‍ നിന്ന് എം. കോളേജില്‍ രണ്ട് വര്‍ഷത്തെ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാന്‍ എത്തിയ ഹര്‍വീന്ദര്‍ സിംഗ് പറയുന്നു.

  Also Read-Death Penalty | ഇരയുടെ കുടുംബം മാപ്പുനല്‍കി; വധശിക്ഷ കാത്ത് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു

  ഇന്ത്യയിലും, പ്രത്യേകിച്ച് പഞ്ചാബിൽ കാനഡയിലെ കോളേജുകള്‍ അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. തിങ്കളാഴ്ച ലുധിയാനയിലാണ് അവസാനമായി പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ഫീസ് തിരികെ ലഭിക്കാനും തങ്ങളുടെ ക്രെഡിറ്റുകള്‍ മറ്റ് കോളേജുകളിലേക്ക് മാറ്റി കോഴ്സുകള്‍ പൂര്‍ത്തിയാക്കാനും ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാർ സഹായിക്കണം എന്നതാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. മാത്രമല്ല, ഈ മൂന്ന് സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിച്ചും പരാതി അറിയിച്ചിട്ടുണ്ട്.

  "മൂന്ന് സ്ഥാപനങ്ങളില്‍ നിന്നായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഹൈക്കമ്മീഷനെ സമീപിച്ചിരിക്കുന്നത്. സ്ഥാപനം ഈടാക്കിയിട്ടുള്ള ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കാതിരിക്കുകയോ അതിൽ കാലതാമസം വരുത്തുകയോ ചെയ്താല്‍ കുട്ടികള്‍ക്ക് ക്യൂബെക്ക് ഗവണ്‍മെന്റിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പരാതി നല്‍കാവുന്നതാണ്. അവരുടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ നിരവധി വഴികള്‍ മുന്നിലുണ്ട്'', ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

  Also Read-Israel | വാക്സിൻ സ്വീകരിക്കാത്ത വിനോദസഞ്ചാരികളേയും ഇസ്രായേൽ മാർച്ച് 1 മുതൽ സ്വീകരിക്കും; RT-PCR നിർബന്ധം

  മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഹൈക്കമ്മീഷന്‍ കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റുമായും ക്യൂബെക്കിന്റെ പ്രവിശ്യാ ഗവണ്‍മെന്റുമായും കാനഡയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ ഒട്ടാവയിലെ ഹൈക്കമ്മീഷനിലെ വിദ്യാഭ്യാസ വിഭാഗത്തെയോ ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറലിനെയോ സമീപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കമ്മീഷനിലെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

  അതേസമയം, കാനഡയില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുടെ യോഗ്യതകളും നിലവാരവും സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം മാത്രമേ പണമടക്കാവൂ എന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ എടുത്തുചാടി പണമടക്കരുതെന്നും അവരോട് സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ഹൈക്കമ്മീഷന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചിട്ടുണ്ട്. കാനഡയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കാനഡയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും അവരുടെ വിവരങ്ങള്‍ ഇന്ത്യന്‍ മിഷനിലോ അല്ലെങ്കില്‍ MADAD എന്ന പോര്‍ട്ടലിലോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം, ജോലി, കുടിയേറ്റം എന്നിവയെക്കുറിച്ച് ആശങ്കാകുലരാണ്.

  Also Read-Ukraine Crisis | കിഴക്കന്‍ യുക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് പുടിന്‍: ആശങ്ക

  മഹാമാരി സമയത്തെ ദീര്‍ഘകാലത്തെ ഫ്ലൈറ്റ് നിരോധനങ്ങളും വിസ നിരസിക്കലുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള മാറ്റവും ധീരമായി നേരിട്ട കനേഡിയന്‍ സര്‍വ്വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോൾ പണം നഷ്ടപ്പെട്ടത് ദുരിതങ്ങളുടെ തുടക്കം മാത്രമാണ്. അടച്ചുപൂട്ടുന്നതിനു മുമ്പ് പത്തില്‍ ഏഴ് കോളേജുകളിലും കോഴ്‌സുകൾ അവസാന സെമസ്റ്ററില്‍ എത്തിനില്‍ക്കുകയായിരുന്നു. ബിരുദം പൂര്‍ത്തിയാക്കാനും ജോലിയില്‍ പ്രവേശിക്കാനും വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയായിരുന്നു. പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇനി ജോലി ചെയ്യാനും കഴിയില്ല. കോഴ്സുകളുടെ അവസാന ഘട്ടത്തിലുള്ള ചിലര്‍ക്ക് അവരുടെ വിസകളുടെ കാലാവധി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തീരും.
  Published by:Jayesh Krishnan
  First published: