• HOME
  • »
  • NEWS
  • »
  • explained
  • »
  • Sony-Zee Merger| സോണി-സീ ലയനം; ലയനത്തിലൂടെ സീ എന്റർടെയ്ൻമെന്റ് ലക്ഷ്യമിടുന്നതെന്ത്?

Sony-Zee Merger| സോണി-സീ ലയനം; ലയനത്തിലൂടെ സീ എന്റർടെയ്ൻമെന്റ് ലക്ഷ്യമിടുന്നതെന്ത്?

ലയനത്തിന് ശേഷം, എസ്പിഎൻഐ ഓഹരിയുടമകൾക്ക് സംയുക്ത സ്ഥാപനത്തിൽ 52.93 ശതമാനം ഓഹരിയും സീ ഓഹരിയുടമകൾക്ക് 47.07 ശതമാനം ഓഹരിയും ഉണ്ടായിരിക്കും

zee

zee

  • Share this:
സീയുടെ ഏറ്റവും വലിയ നിക്ഷേപകർ കമ്പനിയിലെ കോർപ്പറേറ്റ് ഭരണ ആശങ്കകൾ ഉന്നയിക്കുകയും എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയെ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്ത സമയത്താണ് സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ (എസ്പിഎൻഐ) സീ എന്റർടൈൻമെന്റുമായുള്ള ലയനത്തിന് താത്പര്യം അറിയിച്ചത്. സീയുടെ മൊത്ത ഓഹരി മൂലധനത്തിന്റെ 17.88 ശതമാനം കൈവശം വച്ചിരിക്കുന്ന ഇൻവെസ്കോ ഡെവലപ്പിംഗ് മാർക്കറ്റ്സ് ഫണ്ട്, ഒഎഫ്ഐ ഗ്ലോബൽ ചൈന ഫണ്ട് എൽഎൽസി എന്നീ രണ്ട് വൻകിട നിക്ഷേപകർ കോർപ്പറേറ്റ് ഭരണ ആശങ്കകൾ സംബന്ധിച്ച് സെപ്റ്റംബർ 11 ന് നിക്ഷേപകരുടെ ഒരു പ്രത്യേക യോഗം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ് സീയും സോണിയും തമ്മിലുള്ള ലയന ചർച്ചകൾ ഉയർന്നു വന്നത്. നിർദ്ദിഷ്ട ലയനത്തിന് ശേഷം, എസ്പിഎൻഐ ഓഹരിയുടമകൾക്ക് സംയുക്ത സ്ഥാപനത്തിൽ 52.93 ശതമാനം ഓഹരിയും സീ ഓഹരിയുടമകൾക്ക് 47.07 ശതമാനം ഓഹരിയും ഉണ്ടായിരിക്കും. ലയിപ്പിച്ച സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി പുനിത് ഗോയങ്ക തുടരും.

"മാനേജ്മെന്റിന്റെ കാര്യത്തിൽ, ബ്രോഡ്കാസ്റ്റിംഗ് ബിസിനസ്സ് നടത്താനുള്ള മികച്ച കഴിവുകൾ പുനിതിനുണ്ട്. കൂടുതൽ റീ-റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിന് ഒരു നിശ്ചിത കാലയളവിൽ ഡിജിറ്റൽ ഓഫറുകൾ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും" തൗറാനി കൂട്ടിച്ചേർത്തു. എന്തായാലും സെപ്റ്റംബർ 11ന് ഇൻവെസ്കോ ആവശ്യപ്പെട്ട പൊതുയോഗമാണ് ഈ ലയനത്തിന് പ്രധാന കാരണമായി മാറിയത്. പൊതുയോഗം നിർണായക ഘടകമായിരിക്കുമെങ്കിലും, ലയനത്തിലൂടെ ഏകീകരണമാണ് ഉദ്ദേശിക്കുന്നതെന്ന് തൗറാനി അഭിപ്രായപ്പെട്ടു.

"ഏകീകരണം ഒരു വലിയ ആശ്വാസമാണ്, കാരണം ഇത് രണ്ട് കമ്പനികൾക്കും പരസ്പരം കരുത്ത് മുതലാക്കാനും മാർക്കറ്റ് ലീഡറായ സ്റ്റാർ & ഡിസ്നി ഇന്ത്യയുമായി മത്സരിക്കാനുമുള്ള കരുത്ത് പകരുമെന്നും " അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപകനും എംഡിയുമായ അമിത് ടണ്ടനും, ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, ലയനം രണ്ട് കമ്പനികൾക്കും ഗുണം ചെയ്യുമെന്ന് പറഞ്ഞു, കാരണം ടെലിവിഷൻ വ്യവസായം ഈ ഘട്ടത്തിൽ രൂപാന്തരീകരണത്തിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

"വിതരണത്തിലും പരസ്യത്തിലും ഡിസ്നിയുമായി കൂടുതൽ ഫലപ്രദമായി മത്സരിക്കുന്നതിന് ലയന സ്ഥാപനം മികച്ച സ്ഥാനത്താണെന്ന്" മീഡിയ & എന്റർടൈൻമെന്റ് ഫിനാൻസിംഗ് ഗ്രൂപ്പായ എൻവി ക്യാപിറ്റലിന്റെ സഹസ്ഥാപകനായ വിവേക് ​​മേനോൻ പറഞ്ഞു. "സോണി സ്പോർട്സ്, ജിഇസി എന്നിവയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനിയാണ്.

അതേസമയം സോണിക്ക് പ്രാദേശിക വിഭാഗങ്ങളിൽ പോരായ്മകളുണ്ട്. എന്നാൽ രണ്ട് കമ്പനികൾക്കും വളരെ ശക്തമായ മൂവി കാറ്റലോഗുണ്ട്”അദ്ദേഹം കൂട്ടിച്ചേർത്തു. സ്പോർട്സ്, മുഖ്യധാരാ ഷോകളിലാണ് സോണിയ്ക്ക് കൂടുതൽ താൽപ്പര്യമുള്ളത്. സീ പ്രാദേശിക വെബ് സീരീസുകൾക്കാണ് മുൻഗണന നൽകുന്നത്. കൂടാതെ ഇന്ത്യയിലെ ഡിസ്നി+(ഹോട്ട്സ്റ്റാർ)ന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ OTT പ്ലാറ്റ്ഫോമായും കമ്പനി ഉയർന്നുവന്നേക്കാം "തൗറാനി കൂട്ടിച്ചേർത്തു.

സീയ്ക്ക് നാല് മുതൽ അഞ്ച് മില്യൺ (40-50 ലക്ഷം) വരെ ഉപയോക്താക്കൾ ഉള്ളപ്പോൾ, സോണി ലൈവിന് ഏകദേശം 6.8 മില്യൺ (68 ലക്ഷം) വരിക്കാരുണ്ട്, ഇതോടെ മൊത്തം 12 മില്യൺ (1.2 കോടി) വരിക്കാരായി. ഡിസ്നി+ഹോട്ട്സ്റ്റാറിനെ സംബന്ധിച്ചിടത്തോളം, 2021 ജൂൺ വരെ പ്ലാറ്റ്‌ഫോമിൽ 35.1 മില്യൺ വരിക്കാരുണ്ടായിരുന്നു, അത് ഈ വർഷം അവസാനത്തോടെ 46 ദശലക്ഷമായി ഉയരും.
Published by:Naseeba TC
First published: