• HOME
 • »
 • NEWS
 • »
 • explained
 • »
 • Pakistan Political Crisis | പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; അതിർത്തി രാജ്യങ്ങളെ എങ്ങനെ ബാധിക്കും?

Pakistan Political Crisis | പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; അതിർത്തി രാജ്യങ്ങളെ എങ്ങനെ ബാധിക്കും?

22 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ അതിർത്തി പങ്കിടുന്നത് പടിഞ്ഞാറ് അഫ്ഗാനിസ്ഥാനും വടക്കുകിഴക്ക് ചൈനയും കിഴക്ക് ഇന്ത്യയുമാണ്

 • Share this:
  പാകിസ്ഥാനിൽ (Pakistan) സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ പ്രധാനമന്ത്രി (Prime Minister) ഇമ്രാൻ ഖാൻ (Imran Khan) പുറത്തായി. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്.

  342 അംഗ നാഷണൽ അസംബ്ലിയിൽ 172 വോട്ടാണു വേണ്ടിയിരുന്നത്. 2018ൽ അധികാരത്തിൽ വന്നതിനുശേഷം, ഖാന്റെ പ്രത്യയശാസ്ത്രം അമേരിക്കൻ വിരുദ്ധമായിരുന്നു. കൂടാതെ ചൈനയുമായും അടുത്തിടെ റഷ്യയുമായും അദ്ദേഹം അടുക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ദിവസങ്ങളിൽ മോസ്കോ സന്ദർശിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഖാൻ ചർച്ചകൾ നടത്തിയിരുന്നു.

  22 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ അതിർത്തി പങ്കിടുന്നത് പടിഞ്ഞാറ് അഫ്ഗാനിസ്ഥാനും വടക്കുകിഴക്ക് ചൈനയും കിഴക്ക് ഇന്ത്യയുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികൾ അതിർത്തി രാജ്യങ്ങളെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  അഫ്ഗാനിസ്ഥാൻ

  പാകിസ്ഥാൻ മിലിട്ടറി ഇന്റലിജെൻസ് ഏജൻസിയും തീവ്രവാദി സംഘടനയായ താലിബാനും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ അയഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരത്തിലെത്തി. സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര ഒറ്റപ്പെടലുകളും കാരണം അഫ്ഗാനിസ്ഥാൻ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഖത്തർ ആണ് രാജ്യത്തിന്റെ പ്രധാന വിദേശ പങ്കാളി.
  “ഞങ്ങൾക്ക് (അമേരിക്കയ്ക്ക്) താലിബാനിലേയ്ക്കുള്ള പാതയായി പാകിസ്ഥാനിന്റെ ആവശ്യമില്ല. ഖത്തർ ആ പങ്ക് നിർവ്വഹിക്കുന്നുണ്ട്" എന്ന് സെന്റർ ഫോർ എ ന്യൂ അമേരിക്കൻ സെക്യൂരിറ്റിയുടെ ഇന്തോ-പസഫിക് സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടർ ലിസ കർട്ടിസ് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമർത്താൻ താലിബാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ താലിബാനെ വിമർശിച്ചിട്ടില്ല.

  ചൈന

  പാക്കിസ്ഥാന് വേണ്ടി ചൈന ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഖാൻ സ്ഥിരമായി എടുത്തു പറഞ്ഞിരുന്നു. 60 ബില്യൺ ഡോളറിന്റെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പദ്ധതിയാണ്. മൂന്ന് തവണ മുൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന്റെ ഇളയ സഹോദരൻ ഷഹ്ബാസ് ഷെരീഫ് ആണ് ഇമ്രാൻ ഖാൻ പുറത്തായതോടെ പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളയാൾ. പഞ്ചാബിന്റെ കിഴക്കൻ പ്രവിശ്യയിലെ നേതാവെന്ന നിലയിൽ ചൈനയുമായി നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ള വ്യക്തി ഇദ്ദേഹമാണ്. പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ഇമ്രാൻ ഖാനെക്കാൾ കൂടുതൽ മികച്ചതാക്കാൻ ഷെരീഫിന് കഴിയുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

  ഇന്ത്യ

  1947ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അയൽരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ രണ്ടെണ്ണം കശ്മീരിനെച്ചൊല്ലിയായിരുന്നു. 2021ന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ വളരെ കുറവാണ്. എന്നാൽ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ നടത്താറുള്ള ഇമ്രാൻ ഖാനുമായി ഔപചാരിക നയതന്ത്ര ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.

  കാശ്മീരിൽ വിജയകരമായ വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ പാകിസ്ഥാൻ സൈന്യത്തിന് ഇസ്ലാമാബാദിലെ പുതിയ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാകുമെന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം സൂക്ഷ്മമായി പിന്തുടരുന്ന ഇന്ത്യൻ രാഷ്ട്രീയ നിരൂപകൻ കരൺ ഥാപ്പർ പറഞ്ഞു. ഇന്ത്യ സമ്മതിച്ചാൽ കശ്മീർ വിഷയത്തിൽ മുന്നോട്ട് പോകാൻ തയ്യാറാണെന്ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ അടുത്തിടെ പറഞ്ഞിരുന്നു. ഷരീഫ് രാജവംശം വർഷങ്ങളായി ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ ശ്രമം നടത്തുന്നതിലും മുൻനിരയിലുണ്ട്.

  അമേരിക്ക

  യുക്രെയ്‌ൻ യുദ്ധച്ചൂടിൽ നിൽക്കുന്ന ഈ സമയത്ത് പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കാര്യമാക്കില്ലെന്ന് വേണം കരുതാൻ. എന്നാൽ പാകിസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ മാത്രമേ അമേരിക്ക ഇടപെടുകയുള്ളൂവെന്ന് യുഎസ് ആസ്ഥാനമായുള്ള ദക്ഷിണേഷ്യൻ നിരീക്ഷർ പറയുന്നു. യുഎസ് ബന്ധം നിലനിർത്തുന്ന കാര്യത്തിൽ ഇമ്രാൻ വളരെ പിന്നിലായിരുന്നു. യുക്രെയ്ൻ - റഷ്യ യുദ്ധം നടക്കുന്നതിനിടെയുള്ള ഖാന്റെ മോസ്കോ സന്ദർശനം ഒരു "ദുരന്തം" ആയിരുന്നുവെന്നും ഇസ്ലാമാബാദിലെ പുതിയ സർക്കാരിന് "ഒരു പരിധിവരെ" അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദക്ഷിണേഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സീനിയർ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കർട്ടിസ് പറഞ്ഞു.
  First published: