നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • നിങ്ങളുടെ ടൈംലൈനില്‍ അശ്ലീലമെന്ന് തോന്നുന്ന ലിങ്കുകള്‍ കൂടുന്നുണ്ടോ? എങ്കില്‍ ഉടനടി ചെയ്യേണ്ടത് എന്ത്?

  നിങ്ങളുടെ ടൈംലൈനില്‍ അശ്ലീലമെന്ന് തോന്നുന്ന ലിങ്കുകള്‍ കൂടുന്നുണ്ടോ? എങ്കില്‍ ഉടനടി ചെയ്യേണ്ടത് എന്ത്?

  ഇത്തരം കണ്ടന്റുകള്‍ കണ്ടാല്‍ നിങ്ങള്‍ ഉടനടി ചെയ്യേണ്ടത് എന്ത്? ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നിങ്ങളുടെ സോഷ്യല്‍ മീഡിയ ടൈംലൈനില്‍ അശ്ലീലച്ചുവയുള്ള കണ്ടന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ടോ? അല്ലെങ്കില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ ഇതിന് കാരണമെന്തായിരിക്കും? ഇത്തരം കണ്ടന്റുകള്‍ കണ്ടാല്‍ നിങ്ങള്‍ ഉടനടി ചെയ്യേണ്ടത് എന്ത്? ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

   എന്തുകൊണ്ടാണ് ഇത്തരം ലിങ്കുകള്‍ ടൈംലൈനില്‍ വരുന്നത്?

   താന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നതെന്ന പരാതിയുമായി ഒരു ഉപഭോക്താവ് രംഗത്തെത്തിയിരുന്നു. ഇത് വളരെ നാണക്കേടും അസ്വസ്തതയും ഉണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ പരാതിക്കാരന്‍ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ട്വിറ്റര്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. കേന്ദ്ര റെയില്‍ മന്ത്രി, റെയില്‍വേ മന്ത്രാലയം, ഐആര്‍സിസിടി ഓഫീഷ്യല്‍ അക്കൗണ്ട് എന്നിവയെ ടാഗ് ചെയ്താണ് ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

   എന്നാല്‍ പരാതി പറഞ്ഞയാള്‍ക്ക് തന്നെ ഇത് തിരിച്ചടിയായി. ഐആര്‍സിടിസിക്ക് വേണ്ടി റെയില്‍ സേവ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ഐആര്‍സിസിടി പരസ്യം കാണിക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സേവനമായ ADX ആണ്. ഈ പരസ്യങ്ങള്‍ ഉപയോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അനുസരിച്ചാണ് വരുന്നത്. നിങ്ങള്‍ എന്താണോ തിരയുന്നത് അത് സംബന്ധിച്ച പരസ്യങ്ങളാകും പ്രത്യക്ഷപ്പെടുക. ദയവായി നിങ്ങളുടെ ബ്രൗസര്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക. എങ്കില്‍ ഇത്തരം പരസ്യങ്ങള്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം. ഇതോടെ പരാതിക്കാരന്‍ വടി കൊടുത്ത് അടി വാങ്ങിയ സ്ഥിതിയായി.

   ഇത്തരത്തില്‍ നിങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടോ? അതിന് കാരണവും മുകളില്‍ പറഞ്ഞത് തന്നെയാണ്. നിങ്ങള്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും കാണുന്നതുമായി ബന്ധപ്പെട്ട കണ്ടന്റുകളാകും നിങ്ങളുടെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടുക എന്നര്‍ത്ഥം.
   ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ബ്രൗസിംഗ് ശീലങ്ങള്‍ക്കനുസരിച്ചിരിക്കും അവരുടെ ടൈംലൈനില്‍ കാണിക്കുന്ന വസ്തുക്കള്‍.ഇത്തരം കാര്യങ്ങളെ കുറിച്ച് ബ്രൗസ് ചെയ്യാതിരിക്കുക എന്നതാണ് നിങ്ങളുടെ ടൈം ലൈനില്‍ ഇത്തരം ലിങ്കുകളും പോസ്റ്റുകളും കൂടുതലായി കാണപ്പെടുന്നതിനുള്ള പരിഹാരം.

   ഫേസ്ബുക്ക് അല്‍ഗൊരിതത്തെക്കുറിച്ച് കൂടുതല്‍ അറിയാം

   ആളുകള്‍ അവരുടെ ഫേസ്ബുക്ക് ഫീഡ് പരിശോധിക്കുമ്പോള്‍ ഏതൊക്കെ പോസ്റ്റുകളാണ് കാണുന്നതെന്നും ഏത് ക്രമത്തിലാണ് ആ പോസ്റ്റുകള്‍ കാണിക്കേണ്ടതെന്നും ഫേസ്ബുക്ക് അല്‍ഗോരിതമാണ് തീരുമാനിക്കുന്നത്. മെഷീന്‍ ലേണിംഗ് മോഡലുകളും റാങ്കിംഗുകളുമാണ് ഏത് പോസ്റ്റുകളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു വ്യക്തിക്ക് ഏറ്റവും മൂല്യവത്തായതും അര്‍ത്ഥവത്തായതുമെന്ന് പ്രവചിക്കാന്‍ സഹായിക്കുന്നത്.

   മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലഭ്യമായ എല്ലാ ഫേസ്ബുക്ക് പോസ്റ്റുകളും ഫേസ്ബുക്ക് അല്‍ഗോരിതം വിലയിരുത്തുകയും ഓരോ ഉപയോക്താവിനും താത്പര്യമുള്ള ക്രമത്തില്‍ ക്രമീകരിക്കുകയും ചെയ്യുന്നു. ഫേസ്ബുക്ക് അല്‍ഗോരിതമാണ് ആളുകളെ എങ്ങനെ ഓരോ കാര്യങ്ങളും കാണിക്കണമെന്ന് തീരുമാനിക്കുന്നത്.

   ഇന്‍കൊഗ്‌നിറ്റോ മോഡ്
   സേര്‍ച്ച് ചെയ്യുന്ന വിവരങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സംവിധാനമാണ് ഇന്‍കൊഗ്‌നിറ്റോ മോഡ്. എന്നാല്‍ ഇന്‍കൊഗ്‌നിറ്റോ മോഡ് എന്താണ് ചെയ്യുന്നതെന്നും ചെയ്യാത്തതെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി, കുക്കികള്‍, ഫോമുകളില്‍ ടൈപ്പു ചെയ്ത വിവരങ്ങള്‍, മറ്റ് സൈറ്റ് ഡാറ്റ എന്നിവ സേവ് ചെയ്യുന്നതില്‍ നിന്നും ബ്രൗസറിനെ തടയുക എന്നതാണ് ഇന്‍കൊഗ്‌നിറ്റോ മോഡിന്റെ ലക്ഷ്യം. നിങ്ങള്‍ സേര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും സ്വകാര്യമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബ്രൗസിംഗിനായി ഇന്‍കൊഗ്‌നിറ്റോ മോഡ് പ്രയോജനപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത ഉളള കാര്യങ്ങളെ കുറിച്ച് തിരയാതെ 'ഡീസന്റ് ആയിരിക്കുക മാത്രമാണ് ഇതൊഴിവാക്കുന്നതിനുളള പരിഹാരം.
   Published by:Karthika M
   First published:
   )}