• HOME
  • »
  • NEWS
  • »
  • explained
  • »
  • WHEN SHOULD THE SECOND DOSE BE TAKEN IF COVID INFECTION IS CONFIRMED AFTER RECEIVING THE FIRST DOSE GH

Explained| ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിച്ചാൽ രണ്ടാമത്തെ ഡോസ് എപ്പോൾ സ്വീകരിക്കണം?

News18 Malayalam

News18 Malayalam

  • Share this:
    18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും മെയ് 1 മുതൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുകയാണ്. വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോവാക്സിൻ ആണ് സ്വീകരിക്കുന്നതെങ്കിൽ അതിന്റെ രണ്ട് ഡോസുകൾ 4 ആഴ്ചയുടെ ഇടവേളയിലാണ് സ്വീകരിക്കേണ്ടത്.

    കോവിഷീൽഡ്‌ വാക്സിന്റെ രണ്ട് ഡോസുകളാവട്ടെ 6 മുതൽ 8 ആഴ്ച വരെ ഇടവേളയിലാണ് സ്വീകരിക്കേണ്ടത്. രണ്ട് ഡോസുകൾ സ്വീകരിക്കുന്നതിനിടയിലുള്ള സമയത്ത് കോവിഡ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ രോഗലക്ഷണങ്ങളെല്ലാം മാറിയതിന് ശേഷം രണ്ട് മുതൽ നാല് ആഴ്ച വരെ കഴിഞ്ഞ് സുരക്ഷിതമായി രണ്ടാമത്തെ ഡോസ്വാക്സിൻ സ്വീകരിക്കാം.

    അടുത്തിടെ കോവിഡ് ബാധിച്ച ആളുകൾക്ക് ലക്ഷണങ്ങൾ പൂർണമായി മാറിയതിനുശേഷം ഒന്ന് മുതൽ മൂന്ന് മാസങ്ങൾക്കിടയിൽ വാക്സിനേഷന് വിധേയരാകാവുന്നതാണ്. കോവാക്സിനും കോവിഷീൽഡിനും രോഗബാധ ഉണ്ടാകുന്നത് തടയാൻ കഴിയില്ലെന്ന് ആദ്യം മനസിലാക്കണം. കോവിഡ് 19 മൂലം ഗുരുതരമായ രോഗാവസ്ഥകൾ ഉണ്ടാകുന്നതിൽ നിന്നുള്ള സംരക്ഷണമാണ് ഈ വാക്സിനുകൾ നൽകുന്നത്. ഇനി വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചതിന് ശേഷവും കോവിഡ് ബാധ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ വീണ്ടും വാക്സിൻ സ്വീകരിക്കേണ്ട ആവശ്യമില്ല. ഇതിനകം സ്വീകരിച്ച വാക്സിൻ രോഗലക്ഷണങ്ങൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കും.

    രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത ഒരു കോവിഡ് രോഗി വാക്സിനേഷന് വിധേയമാകുന്ന സാഹചര്യം തള്ളിക്കളയാനാകില്ല. എന്നാൽ, അതുകൊണ്ട് രോഗിയ്ക്ക് പ്രത്യേകിച്ച് ദോഷകരമായ ഫലങ്ങൾ ഒന്നും ഉണ്ടാകില്ല.

    You may also like:Covid Vaccine | 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യം; ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി

    മനുഷ്യ ശരീരത്തിൽ ആവശ്യമായ അളവിൽ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം സാധ്യമാക്കുന്ന രീതിയിൽ കൃത്യമായ കണക്കുകൂട്ടലുകളുടെയും ആസൂത്രണത്തിന്റെയും ഫലമായാണ് ഓരോ ഡോസ് വാക്സിനും നിർമിച്ചിട്ടുള്ളത്. എന്നാൽ, സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധയുടെ കാര്യത്തിൽ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ മതിയായ സംരക്ഷണം നൽകാൻ പര്യാപ്തമാണോ എന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയില്ല.
    You may also like:Covid Vaccine | കോവാക്‌സിന് വില കുറച്ച് ഭാരത് ബയോടെക്; സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കും

    സ്വാഭാവിക അണുബാധ ഉണ്ടായാൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ സാന്ദ്രത ആറ് മുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ കാലക്രമേണ കുറഞ്ഞു വരുന്നതായി കാണാം. എന്നാൽ വാക്സിനുകളുടെ കാര്യത്തിൽ പ്രതിരോധശേഷി കൂടുതൽ കാലം നിലനിൽക്കും.

    വരും ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ മാത്രമേ ഈ വാക്സിൻ മൂലം എത്ര കാലം പ്രതിരോധശേഷി നിലനിൽക്കും എന്ന കാര്യത്തിൽ വ്യക്തമായ ധാരണ നമുക്ക് ലഭിക്കുകയുള്ളൂ. ഈ രോഗവും അതിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിനും മാനവരാശിയെ സംബന്ധിച്ച് പുതിയതായത് കൊണ്ട് അവയെക്കുറിച്ചുള്ള നമ്മുടെ അറിവും നിലവിൽ വളരെ പരിമിതമാണ്. വാക്സിനേഷന് ശേഷവും അണുബാധ ഉണ്ടായേക്കാം. വൈറസിന്റെ പഴയ സ്‌ട്രെയിൻ തന്നെയോ അല്ലെങ്കിൽ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദങ്ങളോ അതിന് കാരണമായേക്കാം. എന്നാൽ, കോവിഡ് ബാധയുടെഫലമായി ഗുരുതരമായ രോഗങ്ങൾ വരാതെ സംരക്ഷിക്കാൻ വാക്സിനേഷൻ തീർച്ചയായും സഹായിക്കും.
    Published by:Naseeba TC
    First published:
    )}