HOME » NEWS » Explained » WHICH VACCINE IS BETTER ARE VACCINES EFFECTIVE AGAINST NEWER COVID VARIANTS JK

Explained: ഏത് വാക്സിനാണ് കൂടുതൽ നല്ലത്? പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെ വാക്സിനുകൾ ഫലപ്രദമാണോ?

പൂർണ്ണമായും കോവിഡ് വരാതെ സംരക്ഷിക്കുക എന്നതല്ല മറിച്ച് കോവിഡ് ബാധ ഗുരുതരാവസ്ഥിൽ എത്താതെ സംരക്ഷിക്കുന്നുണ്ടോ എന്നതിലൂടെയാണ് വാക്സിൻ ഫലപ്രഥമാണോ എന്ന് നോക്കുന്നത്

News18 Malayalam | news18-malayalam
Updated: July 3, 2021, 6:18 PM IST
Explained: ഏത് വാക്സിനാണ് കൂടുതൽ നല്ലത്? പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെ വാക്സിനുകൾ ഫലപ്രദമാണോ?
Image: Reuters
  • Share this:
കോവിഡ് ബാധിതരുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് ഇതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുറക്കാനും വാക്സിനുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതുവരെ 183.01 മില്യൺ ജനങ്ങൾക്കാണ് ലോകത്താകമാനം കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 3.96 മില്യൺ ജനങ്ങൾ മരണത്തിന് കീഴടങ്ങി.

വാക്സിനുകളെ കുറിച്ച് സംസാരിക്കുമ്പോൾ ഏത് വാക്സിനാണ് കൂടുതൽ ഫലപ്രദമായി രോഗവ്യാപനം തടഞ്ഞത് എന്നും മനസിലാക്കേണ്ടതുണ്ട്. പൂർണ്ണമായും കോവിഡ് വരാതെ സംരക്ഷിക്കുക എന്നതല്ല മറിച്ച് കോവിഡ് ബാധ ഗുരുതരാവസ്ഥിൽ എത്താതെ സംരക്ഷിക്കുന്നുണ്ടോ എന്നതിലൂടെയാണ് വാക്സിൻ ഫലപ്രഥമാണോ എന്ന് നോക്കുന്നത്.

ക്ലിനിക്കൽ ട്രയലുകൾ നടത്തിയാണ് വാക്സിനുകൾ ഫലപ്രഥമാണോ എന്ന് നോക്കുന്നത്. ആ സമയത്തുള്ള വൈറസിനെ കണക്കാക്കിയാണ് ഇത് നിർണ്ണയിക്കുന്നത്. എന്നാൽ വാക്സിൻ ജനങ്ങളിലേക്ക് എത്തുന്ന സമയത്ത് വൈറസിന് മാറ്റങ്ങൾ സംഭവിച്ച് പല തരത്തിലുള്ള വകഭേദങ്ങളും ഉണ്ടാകുന്നുണ്ട്. ഇത്തരം വകഭേദങ്ങൾക്ക് എതിരെയും നിലവിലുള്ള വാക്സിനുകൾ ഫലപ്രഥമാണോ എന്ന് നോക്കേണ്ടത് ആവശ്യമാണ്.

ലോകത്ത് ലഭ്യമായ പ്രധാന കോവിഡ് വാക്സിനുകൾ എത്രത്തോളം ഫലപ്രഥമാണെന്ന് നോക്കാം

ഫൈസർ- ബയോൻടെക്

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള എഫ് ഡി എ യുടെ അനുമതി ആദ്യമായി ലഭിച്ചത് ഫൈസർ വാക്സിനാണ്. ക്ലിനിക്കൽ പരിശോധന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 11 നാണ് അനുമതി ലഭിച്ചത്. ഏറെ മാരകമായ കോവിഡ് വൈറസിന്റെ ബീറ്റാ, ആൽഫാ വകഭേദങ്ങൾക്ക് എതിരെ 95 ശതമാനത്തോളം വാക്സിൻ ഫലപ്രഥമാണെന്ന് കഴിഞ്ഞ മെയിൽ കണ്ടെത്തിയിരുന്നു. വാക്സിൻ ഇതിനോടകം സ്വീകരിച്ച പൊതുജനങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായി കണ്ട ഡെൽറ്റാ വകഭേദത്തിന്റെ കാര്യത്തിൽ, രണ്ട് ഡോസും സ്വീകരിച്ചാൽ 88 ശതമാനം ലക്ഷണങ്ങളോടു കൂടിയ രോഗാവസ്ഥക്ക് എതിരെയും 96 ശതമാനം ആശുപത്രി പ്രവേശനത്തെയും ഫൈസർ വാക്സിൻ തടയുന്നതായാണ് കണ്ടെത്തൽ.

മൊഡേണ

ഫൈസർ വാക്സിന് പിന്നാലെ അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനാണ് മൊഡേണ. ഫൈസർ വാക്സിന് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മോഡേണക്ക് 94.1 ശതമാനം ഫലപ്രാപ്തിയാണ് ഉള്ളത്. എന്നാൽ ക്ലിനിക്കൽ ട്രയലുകളിൽ 65 വയസിന് മുകളിലുള്ളവർക്ക് 86 ശതമാനം എന്ന കുറഞ്ഞ ഫലപ്രാപ്തിയാണ് കാണിച്ചത്. ആൽഫാ, ബീറ്റ വകഭേദങ്ങൾക്ക് എതിരെയും വാക്സിൻ പ്രതിരോധിക്കുന്നു എന്ന് ചില പഠനങ്ങൾ പറയുന്നു.

ജോൺസൺ ആൻഡ് ജോൺസൺ

മൊഡേണ, ഫൈസർ വാക്സിനുകളെ അപേക്ഷിച്ച് ചില സവിശേഷതകളുള്ള വാക്സിനാണ് ജോൺസൺ ആൻഡ് ജോൺസൺ. വളരെ എളുപ്പത്തിൽ സൂക്ഷിക്കാനാകുന്നു എന്നും ഒറ്റ ഡോസ് മാത്രം സ്വീകരിച്ചാൽ മതിയെന്നുമാണ് ഈ വാക്സിനെ വ്യത്യസ്ഥമാക്കുന്നത്. വാക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു. മൊത്തം 72 ശതമാനം ഫലപ്രാപ്തിയാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് ഉള്ളത്. അമേരിക്കയിൽ ഗുരുതരമായി രോഗം ബാധിക്കുന്നതിൽ നിന്നും 86 ശതമാനവും സംരക്ഷണം നൽകുന്നു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ്റെ വിലയിരുത്തൽ പ്രകാരം ബീറ്റ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിലെ വാക്സിൻ്റെ മൊത്തം ഫലപ്രാപ്തി 64 ശതമാനമാണ്

ഗുരുതരാവസ്ഥയിൽ എത്താതിരിക്കുന്നതിന് 82 ശതമാനം സംരക്ഷണവും വാക്സിൻ നൽകുന്നു.

അസ്ട്രാസെനിക്ക

മാറ്റങ്ങൾ വരുത്തിയ ദോഷകരമല്ലാത്ത അഡിനോവൈറസിൽ നിന്നാണ് അസ്ട്രാസെനിക്ക വാക്സിൻ തയ്യാറാക്കുന്നത്. രണ്ടും ഡോസും സ്വീകരിച്ച് 15 ദിവസം കഴിഞ്ഞ ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്ന കോവിഡിനെതിരെ 76 ശതമാനം ഫലപ്രാപ്തിയും ഗുരുതരമാകുന്നതിൽ നിന്നും 100 ശതമാനവും ഫലപ്രാപ്തിയുമാണ് അസ്ട്രാസെനിക്ക നൽകുന്നത്. 65 വയസ് കഴിഞ്ഞവരിൽ കോവിഡിനെ തടയുന്നതിൽ 85 ശതമാനവും വാക്സിൻ ഫലപ്രഥമാണെന്ന് കമ്പനി പറയുന്നു.

നൊവവാക്സ്

ബ്രിട്ടനിലെയും ,ഒരു പരിധി വരെ ദക്ഷിണാഫ്രിക്കയിലെയും വകഭേദം വന്ന കോവിഡ് വൈറസുകൾക്ക് എതിരെ ഫലപ്രഥമാണ് നൊവവാക്സ്. 65 കഴിഞ്ഞതും ആരോഗ്യപ്രശ്നങ്ങളുള്ളതുമായ കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ള ആളുകളിൽ 91 ശതമാനം വരെയാണ് നൊവവാക്സ് വാക്സിന്റെ ഫലപ്രാപ്തി.

കോവിഡ്ഷീൽഡ്

ബ്രീട്ടീഷ് - സ്വീഡിഷ് കമ്പനി അസ്ട്രാസെനിക്കയുമായി ചേർന്ന് ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച് എടുത്ത വാക്സിനാണ് കോവിഡ്ഷീൽഡ്. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിൻ്റെ നിർമ്മാതാക്കൾ. 3ാം ഘട്ട ക്ലിനിക്കൽ ട്രയൽ പ്രകാരം ലക്ഷണങ്ങളുള്ള കോവിഡിനെതിരെ 76 ശതമാനമാണ് ഫലപ്രാപ്തി. രണ്ട് ഡോസുകൾ എടുക്കുന്നത് തമ്മിലുള്ള അന്തരം 12 ആഴ്ച്ചയിൽ കൂടിയാൽ 82 ശതമാനം വരെയാണ് സംരക്ഷണം.

സ്പുടിനിക്ക് വി

റഷ്യയിലെ മോസ്കോയിലുള്ള ഗമാലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് മെൻ്റ് ഫണ്ടും സംയുക്തമായാണ് സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ചെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡി ലബോറട്ടറി വഴിയാണ് ഇന്ത്യയിൽ വിതരണം നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായുള്ള ട്രയലുകൾക്ക് ശേഷം 91.6 ശതമാനം ഫലപ്രാപ്തിയാണ് സുപ്ട്നിക്ക് വി കാണിച്ചിരിക്കുന്നത്.

കൊവാക്സിൻ

ലക്ഷണങ്ങളുള്ള കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രാപ്തിയാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിൻ നൽകുന്നത്. പുതിയ ഡെൽറ്റാ വകഭേദത്തിന് എതിരെ 65.2 ശതമാനം സംരക്ഷണവും കൊവാക്സിൻ നൽകുന്നു. വാക്സിൻ്റെ അന്തിമ ഫലപ്രാപ്തി പരിശോധന കഴിഞ്ഞെന്നും ശനിയാഴ്ച്ച കമ്പനി അറിയിച്ചിരുന്നു. ഇതു പ്രകാരം ഗുരുതരമായ കോവിഡ് രോഗാവസ്ഥയിൽ നിന്നും 93.4 ശതമാനമാണ് വാക്സിൻ സംരക്ഷണം നൽകുന്നത്. പാർശ്വഫലങ്ങൾ വളരെ കുറവാണെന്നുമാണ് കണ്ടെത്തൽ.

സിനോഫാം

ചൈനീസ് വാക്സിനാണ് സിനോഫാം. പുതുതായി വന്ന ഡെൽറ്റാ വകഭേദം ഉയർത്തുന്ന ആശങ്കകളെ തുടർന്ന് ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ സിനോഫാം വാക്സിനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ലക്ഷണങ്ങളോട് കൂടിയ കോവിഡിനെതിരെയും ഡെൽറ്റാ വകഭേത്തന് എതിരെയും ഒരു പരിധിവരെ സിനോഫാം സംരക്ഷണം നൽകുന്നു എന്നാണ് ഗവേഷകർ പറയുന്നത്.
Published by: Jayesh Krishnan
First published: July 3, 2021, 6:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories