Explained | ആർക്കൊക്കെ യുഎഇയിലേക്ക് പോകാം?അതിന് എന്തൊക്കെ ചെയ്യണം?

ഇന്ത്യയിൽ വാക്സിൻ എടുത്ത യുഎഇ താമസ വീസക്കാരെ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയിൽ വാക്സിൻ എടുത്ത യുഎഇ താമസ വീസക്കാരെ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയിൽ വാക്സിൻ എടുത്ത യുഎഇ താമസ വീസക്കാരെ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

  • Share this:
    യുഎഇയിൽ നിന്ന് കോവിഡ് വാക്സിനെടുത്ത താമസ വീസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ രാജ്യത്ത് പ്രവേശിക്കാം. താമസവിസ തീർന്നവർക്ക് പ്രവേശനമില്ല.

    രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ വർക്കാണ് യാത്രാനുമതി ഇവരും വാക്സിൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ രജിസ്റ്റർ ചെയ്ത്. അനുമതി തേടണം.

    ദുബായ് വിസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സിന്റെ (ജി. ഡി. ആർ. എഫ്. എ) https/smart. gdrfad. gov.ae./home Page. aspx എന്ന സൈറ്റിലാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടത്.

    അബുദാബി, ഷാർജാ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖ്വയിൻ എന്നീ എമിറേറ്റുകളിലെ വീസക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പിന്റെ (ഐ. സി. എ ) https/smartservices.ica. gov. ae/echannels/web/clinent/gust/index. html#/register Arrivals എന്ന വെബ്സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്.

    48 മണിക്കൂര്‍ സമയപരിധിയിലെ ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് പരിശോധനാഫലമാണ് സമർപ്പിക്കേണ്ടത്.

    സ്വദേശത്തെ വിമാനത്താവളത്തിൽ യാത്രയ്ക്കുമുമ്പ് റാപ്പിഡ് പരിശോധനയുണ്ട്. വീണ്ടും യുഎഇയിൽ എത്തുമ്പോൾ ആർ ടി പി സി ആർ പരിശോധന നടത്തും. തുടർന്ന് പത്തുദിവസം ട്രാക്കിംഗ് വാച്ച് ധരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഇതിനിടെ നാലാം ദിവസവും എട്ടാം ദിവസവും ആർ ടി പി സി ആർ ടെസ്റ്റ് നടത്തണം.

    യാത്രയ്ക്ക് 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ വളരെ കരുതലോടെ വേണം മറ്റുള്ളവരുമായി ഇടപെടാനെന്നും അല്ലെങ്കിൽ പോസിറ്റീവ് ആകാനും യാത്ര മുടങ്ങാനും ഇടയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

    ഇന്ത്യയിൽ വാക്സിൻ എടുത്ത യുഎഇ താമസ വീസക്കാരെ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയാണ്.

    ആരോഗ്യം, വിദ്യാഭ്യാസം, സർക്കാർ സർവീസ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, യുഎഇയിൽ പഠിക്കുന്നവർ, ചികിത്സ പൂർത്തിയാക്കാനുള്ളവർ എന്നിവർക്ക് വാക്സിൻ എടുക്കാതെയും എത്താം. ഇവരിൽ ദുബായ് വിസക്കാർ ഡി ജി ആർ എഫ് എ ( ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ) വെബ്സൈറ്റിലും മറ്റുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലും ( ഐസിഐ ) അപേക്ഷ സമർപ്പിച്ച് അംഗീകാരം നേടണം.

    കുട്ടികളുടെ കാര്യം

    12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വാക്സിങ് സംബന്ധിച്ച് പ്രത്യേക നിർദ്ദേശം ഇല്ല. ഇവർക്ക് മാതാപിതാക്കൾക്കൊപ്പം എത്താം എന്നതാണ് നേരത്തെയുള്ള അറിയിപ്പ് . വിദ്യാർഥികൾക്ക് പ്രവേശനമുഉള്ളതിനാൽ യാത്രാ തടസ്സമുണ്ടാകില്ല
    Published by:Jayashankar AV
    First published:
    )}