Explained | ആരാണ് താലിബാന്‍, അവര്‍ അധികാരം പിടിച്ചടക്കിയതെങ്ങനെ? അറിയാം

പാഷ്തൂണ്‍ ഭാഷയില്‍ ''വിദ്യാര്‍ത്ഥികള്‍'' എന്നര്‍ഥമുള്ള വാക്കാണ് 'താലിബാന്‍'.

പാഷ്തൂണ്‍ ഭാഷയില്‍ ''വിദ്യാര്‍ത്ഥികള്‍'' എന്നര്‍ഥമുള്ള വാക്കാണ് 'താലിബാന്‍'.

പാഷ്തൂണ്‍ ഭാഷയില്‍ ''വിദ്യാര്‍ത്ഥികള്‍'' എന്നര്‍ഥമുള്ള വാക്കാണ് 'താലിബാന്‍'.

 • Share this:
  അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് താലിിബാന്‍ പേര് മാറ്റിയിരുന്നു. ആരാണ് താലിബാന്‍, എന്താണ് അവരുടെ ആവശ്യം? അറിയാം

  ചരിത്രം

  പാഷ്തൂണ്‍ ഭാഷയില്‍ ''വിദ്യാര്‍ത്ഥികള്‍'' എന്നര്‍ഥമുള്ള വാക്കാണ് 'താലിബാന്‍'. 1994 ല്‍ തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിന് ചുറ്റുമുള്ള മേഖലകളില്‍ 'താലിബാന്‍' ഉയര്‍ന്നുവന്നു. സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങിയതോടെ രാജ്യത്തുണ്ടായ ഭരണകൂട തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യത്തിന്റെ നിയന്ത്രണത്തിനായി ആഭ്യന്തരയുദ്ധം നടത്തുന്ന വിഭാഗങ്ങളിലൊന്നായിരുന്നു അത്.

  1994 ലാണ് താലിബാന്‍ രൂപീകൃതമായത്. 1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുജഹിദ്ദീന്‍ എന്നറിയപ്പെടുന്ന മുന്‍ അഫ്ഗാന്‍ പോരാളികളാണ് ഇതിന് രൂപം നല്‍കിയത്. ഇസ്ലാമിക് നിയമങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയും വിദേശ സ്വാദീനം ഇല്ലാതാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം.

  രണ്ട് വര്‍ഷത്തിനുള്ളില്‍, താലിബാന്‍ രാജ്യത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കി, 1996 ല്‍ ഇസ്ലാമിക നിയമത്തിന്റെ കടുത്ത വ്യാഖ്യാനങ്ങള്‍ അധിഷ്ടിതമാക്കി അവര്‍ ഒരു ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചു. കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ കര്‍ശന സ്ത്രീ വിരുദ്ധ നിയമങ്ങള്‍ അവിടെ നടപ്പിലാക്കി. സ്തീകള്‍ ബുര്‍ക്ക മാത്രമേ ധരിക്കാവു, പഠിക്കാനോ, ജോലി ചെയ്യാനോ സാധ്യമല്ല, ഒററക്ക് യാത്ര ചെയ്യാന്‍ കഴിയില്ല, ടെലിവിഷന്‍, സംഗീതം, മറ്റു ആഘോഷ്ങ്ങള്‍ ചുടങ്ങിയവയ്‌ക്കെല്ലാം അവര്‍ നിരോധനം ഏര്‍പ്പെടുത്തി. അതേ സമയം മറ്റ് മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു.

  2001 സെപ്റ്റംബര്‍ 11ന് യുഎസില്‍ നടന്ന അല്‍ഖയ്ദ ആക്രമണത്തെ തുടര്‍ന്ന് അതേ വര്‍ഷം നവംബറില്‍ യുഎസ് പിന്തുണയുള്ള സൈന്യം അഫ്ഗാനിന്റെ വടക്കുഭാഗത്തു നിന്ന് കാബൂളിലേക്ക് നീങ്ങി. സേനയുടെ വ്യോമാക്രമണവും അന്ന് നടന്നു. 19 പേര്‍ ചേര്‍ന്ന് നാല് യു.എസ് വാണിജ്യ വിമാനങ്ങള്‍ തട്ടിയെടുത്തു. ഇതില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചു കയറ്റി. അക്രമണത്തില്‍ 2000ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

  പീന്നീട് താലിബാന്‍ വിദൂര പ്രദേശങ്ങളിലേക്ക് നിങ്ങി. അവിടെ അഫ്ഗാന്‍ സര്‍ക്കാരിനും പാശ്ചാത്യ സഖ്യകക്ഷികള്‍ക്കുമെതിരെ 20 വര്‍ഷം നീണ്ട കലാപം ആരംഭിച്ചു.

  മുല്ല മുഹമ്മദ് ഒമര്‍ ആയിരുന്നു താലിബാന്റെ സ്ഥാപകനും ആദ്യ നേതാവും. താലിബാനെ അട്ടിമറിച്ച ശേഷം മുല്ല മുഹമ്മദ് ഒമര്‍ ഒളിവില്‍ പോയിരുന്നു. 2013 ല്‍ മുല്ല മുഹമ്മദ് ഒമറിന്റെ മരണം സംഭവിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം മാത്രമാണ് മകന്‍ അത് സ്ഥിരീകരിച്ചത്.

  ഐഡിയോളജി
  അഞ്ചുവര്‍ഷത്തെ ഭരണകാലത്ത്, താലിബാന്‍ ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ പതിപ്പാണ് നടപ്പിലാക്കിയത്. സ്ത്രീകള്‍ ജോലി ചെയ്യുന്നതും പഠിക്കുന്നതും വിലക്കിയി. ഒരു പുരുഷ രക്ഷകര്‍ത്താവിനൊപ്പം അല്ലെങ്കില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും താലിബാന്‍ ഭരണത്തില്‍ നിബന്ധനയുണ്ടായിരുന്നു.

  പരസ്യമായി വധശിക്ഷകളും ചാട്ടവാറടികളും സാധാരണമായിരുന്നു. പാശ്ചാത്യ സിനിമകളും പുസ്തകങ്ങളും നിരോധിച്ചു, ഇസ്ലാമിന് കീഴില്‍ ദൈവനിന്ദയായി കാണപ്പെടുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ നശിപ്പിക്കപ്പെട്ടു.താലിബാന്‍ ഇതിനകം നിയന്ത്രിക്കുന്ന മേഖലകളില്‍ ഈ ഭരണരീതി മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്നാണ് അവരെ എതിര്‍ക്കുന്നവരും പാശ്ചാത്യ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ എതിരാളികളും പാശ്ചാത്യ രാജ്യങ്ങളും ഉന്നയിക്കുന്ന ആ വാദം താലിബാന്‍ നിഷേധിക്കുന്നു.

  സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും മത നിയമങ്ങള്‍ക്കും അനുസൃതമായി സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് ഇടം നല്‍കിക്കൊണ്ട് അഫ്ഗാനിസ്ഥാനില്‍ ഒരു ''യഥാര്‍ത്ഥ ഇസ്ലാമിക സംവിധാനം'' വേണമെന്ന് താലിബാന്‍ പറഞ്ഞിരുന്നു.

   അന്താരാഷ്ട്ര അംഗീകാരം
  താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ മാത്രമാണ് അവരെ അംഗീകരിച്ചത്. ഐക്യരാഷ്ട്രസഭയ്ക്കൊപ്പം മറ്റ് ഭൂരിഭാഗം രാജ്യങ്ങളും കാബൂളിന്റെ വടക്കുഭാഗത്തുള്ള പ്രവിശ്യകള്‍ കൈവശമുള്ള സര്‍ക്കാരിനെ ശരിയായ ഭരണകൂടമായി അംഗീകരിച്ചു.

  അമേരിക്കയും ഐക്യരാഷ്ട്രസഭയും താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മിക്ക രാജ്യങ്ങളും ഈ സംഘത്തെ നയതന്ത്രപരമായി അംഗീകരിക്കുമെന്നതിന് സൂചനകള്‍ നല്‍കിയിട്ടുമില്ല. ചൈന പോലുള്ള മറ്റ് രാജ്യങ്ങള്‍ താലിബാനെ നിയമാനുസൃതമായ ഭരണമായി അംഗീകരിക്കുമെന്ന് സൂചന നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

  ആവശ്യം
  രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് താലിബാന്‍ അധികാരം കൈക്കലാക്കുമ്പോള്‍ അഫഗാനിലെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കര്‍ശന നി.ന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മനുഷ്യാവകാശ ലംഘനങ്ങളെ ഭയന്ന് ജനങ്ങള്‍ പല സ്ഥലങ്ങളിലേക്കും പാലായനം ചെയ്യുകയാണെന്നും യു.എന്‍ സെക്രട്ടറി ആന്റണിയോ ഗുട്ടറസ് പറഞ്ഞു.
  എന്നാല്‍ സരിക്ഷിതമായ അന്തരീക്ഷം ഒരുക്കുക തങ്ങളുടെ പ്രതിബദ്ധതയാണെന്നാണ് തലിബാന്‍ പറയുന്നത്.
  Published by:Karthika M
  First published:
  )}