• HOME
 • »
 • NEWS
 • »
 • explained
 • »
 • WHO IS CONTROVERSIAL ACTOR LEENA MARIA PAUL INVOLVED IN BEAUTY PARLOUR CASE MM

ആരാണ് ലീന മരിയ പോൾ? മലയാളി സിനിമാ താരം നിരവധി തട്ടിപ്പുകേസുകളിലെ ‘പ്രതി’യായത് എങ്ങനെ

തിങ്കളാഴ്ച ഡൽഹിയിലെ ഒരു കോടതി നടിയെ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതോടെ ഒരിക്കൽ കൂടി ലീനയെ കുറിച്ച് ചർച്ചയായിരിക്കുകയാണ്

ലീന മറിയ പോൾ

ലീന മറിയ പോൾ

 • Share this:
  സുജിത് സർക്കാർ സംവിധാനം ചെയ്ത മദ്രാസ് കഫേ എന്ന ചിത്രത്തിൽ തമിഴ് വിമത പോരാളിയായി വേഷമിട്ടതോടെയാണ് ആളുകൾ ലീന മരിയ പോൾ എന്ന മലയാളി സിനിമാ നടിയെ കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയത്. തിങ്കളാഴ്ച ഡൽഹിയിലെ ഒരു കോടതി നടിയെ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതോടെ ഒരിക്കൽ കൂടി ലീനയെ കുറിച്ച് ചർച്ചയായിരിക്കുകയാണ്.

  2009 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് ലീന സിനിമ ലോകത്തേക്ക് കടന്നുവന്നത്. തുടർന്ന് ഹസ്ബന്റ്സ് ഇൻ ഗോവ (2012), കോബ്ര (2012) ബിരിയാണി (2013) തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇവർ ബംഗളുരിവിൽ ദെന്റിസ്റ്റ് കോഴ്സ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സിനിമയോടുള്ള താല്പര്യം കാരണം ആ വഴിക്ക് സഞ്ചരിക്കുകയായിരുന്നു. എന്നാൽ തന്റെ ജീവിത പങ്കാളി സുകേഷ് ചന്ദ്രശേഖറുമായുള്ള നിരവധി സാമ്പത്തിക തട്ടിപ്പുകേസുകൾ കാരണമായാണ് ലീന ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

  ഞായറാഴ്ചയാണ് MCOCA കുറ്റം ചുമത്തി ലീനയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഫോർട്ടിസ് ഹെൽത്കെയർ ഉടമയായിരുന്ന ശിവിന്ദർ സിംഗിന്റെ ഭാര്യ അതിഥി സിംഗിൽ നിന്ന് ചന്ദ്രശേഖർ 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇപ്പോൾ ലീനയും അറസ്റ്റിലായിരിക്കുന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൂലി കേസിൽ ആരോപിതനായ ചന്ദ്രശേഖർ നിലവിൽ ഡൽഹിയിലെ രോഹിണി ജയിലിൽ കഴിയുകയാണ്. അണ്ണാ ഡിഎംഎകെ നേതാവായ ടി ടി വി ദിനകരന്റെ ഇടനിലക്കാരായി ചന്ദ്രശേഖർ പ്രവർത്തിച്ചു എന്നതാണ് ആരോപണം. ഇരുവരും ചേർന്ന് ശശികല പക്ഷത്തിന് എഐഡിഎംകെയുടെ രണ്ടില തെരെഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.  തട്ടിപ്പുകളും അറസ്റ്റും

  2013 ൽ ചെന്നൈയിലെ ഒരു ബാങ്കിൽ 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ലീനയെയും ചന്ദ്രശേഖറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചന്ദ്രശേഖറിനെ ഒരാഴ്ച കഴിഞ്ഞാണ് പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന പോലീസ് ലീനയുടെ പക്കൽ നിന്ന് ഒൻപത് ആഢംബരം കാറുകളും 81 വിലയേറിയ വാച്ചുകളും കണ്ടെടുത്തിരുന്നു. മുൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരമകനാണെന്ന വ്യാജേന തമിഴ്നാട്ടിലെയും കർണാടകയിലെയും ആന്ധ്രയിലേയും നിരവധി പേരിൽ നിന്ന് ഏകദേശം 15 കോടിയോളം രൂപ ഇദ്ദേഹ തട്ടിയെടുത്തയായി പോലീസ് ആരോപിക്കുന്നു.

  എന്നാൽ പിന്നാട് ജാമ്യം ലഭിച്ച ഇരുവരും മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ 2015 ൽ ഗോരിഗാവോണിൽ ഇരുവരെയും പത്ത് കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. “5000 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ എല്ലാ മാസവും 20 ശതമാനം ലാഭം തരാം എന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് പണം പിരിക്കുന്ന വ്യക്തികളെ കുറിച്ച് ഞങ്ങൾക് വിവരം ലഭിച്ചിട്ടുണ്ട്. 300 ശതമാനം വരെ ലാഭം തരാം എന്നുവരെ അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. അവർ ഉടൻ തന്നെ നാടുവിടാൻ പദ്ധയിടുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ അവരെ അറസ്റ്റു ചെയ്തു,” ഇരുവരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോയിന്റ് പോലീസ് കമ്മീഷണർ പറഞ്ഞതിങ്ങനെയായിരുന്നു.

  2018 ഡിസംബറിൽ കൊച്ചിയിലെ തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ ഒരു ഷൂട്ടിംഗ് നടന്നതിന് പിന്നാലെയും ലീന വാർത്തകളിൽ നിറഞ്ഞിരുന്നു. 2019 ൽ അറസ്റ്റിലായ കുപ്രസിദ്ധനായ അധോലോക ഗുണ്ട രവി സൂലിയ പൂജാരി ആ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

  എന്നാൽ ഈ കേസുകളിലൊന്നം തനിക്ക് പങ്കില്ല എന്നാണ് നടിയുടെ അവകാശ വാദം. അവരുടെ വക്കീൽ പറഞ്ഞതിങ്ങനെയാണ്, “എന്നെ ഒരുപാട് ദിവസം തീഹാർ ജയിലിൽ അധിവസിപ്പിച്ചു. എനിക്ക് പങ്കില്ലാത്ത രണ്ട് കുറ്റത്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമപരമായി എനിക്ക് ആസ്വദിക്കാൻ സ്വാതന്ത്ര്യമുള്ള എന്റെ പേരിലുള്ള മുഴുവൻ കെട്ടിടങ്ങളും സീൽ ചെയ്തിട്ടുണ്ട്. നോട്ടീസില്ലാതെ എന്നോട് ഡൽഹിയിൽ വന്ന് ചോദ്യം ചെയ്യലിന് ഹാജറാവാൻ പറഞ്ഞപ്പോഴും ഞാനതിനെ ചോദ്യം ചെയ്തില്ല.”
  Published by:user_57
  First published:
  )}