• HOME
  • »
  • NEWS
  • »
  • explained
  • »
  • Republic Day 2022 | ഇന്ത്യൻ ഭരണഘടനയുടെ പിതാവാര്? ഭരണഘടനയുടെ മാതാവായി അറിയപ്പെടുന്നതോ?

Republic Day 2022 | ഇന്ത്യൻ ഭരണഘടനയുടെ പിതാവാര്? ഭരണഘടനയുടെ മാതാവായി അറിയപ്പെടുന്നതോ?

നമ്മുടെ രാജ്യത്തിന്റെ പരമോന്നത നിയമവ്യവസ്ഥയെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ അറിയാം.

  • Last Updated :
  • Share this:
    1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന (Indian Constitution) പ്രാബല്യത്തിൽ വന്നത്. ഈ ദിവസത്തോടുള്ള ആദരസൂചകമായി എല്ലാ വർഷവും ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക് ദിനമായി (Republic Day) ആചരിച്ചു വരുന്നു. നമ്മുടെ രാജ്യത്തിന്റെ പരമോന്നത നിയമവ്യവസ്ഥയെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ അറിയാം.

    നിരവധി പേരുടെ ത്യാഗങ്ങളുടെ ഫലമായാണ് 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ശേഷം ഇന്ത്യയിലെ ജനങ്ങളുടെ സ്വസ്ഥ ജീവിതം ഉറപ്പാക്കാനായി ഒരു നിയമവ്യവസ്ഥ തയ്യാറാക്കേണ്ടത് അനിവാര്യമായി വന്നു. അങ്ങനെയാണ് ഇന്ത്യയെ പരമാധികാരവും ജനാധിപത്യപരവുമായ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. ഇന്ത്യൻ ഭരണഘടന ഇന്ത്യയുടെ പരമോന്നത നിയമമാണ്. മൗലികാവകാശങ്ങൾ, ഗവൺമെന്റിന്റെയും പൗരന്മാരുടെയും കടമകൾ എന്നിവ വ്യക്തമാക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.

    ഇന്ത്യൻ ഭരണഘടനയുടെ പിതാവ്

    ഡോ. ഭീംറാവു റാംജി അംബേദ്കർ ആണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവായി അറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. ഒരു മഹർ ജാതി കുടുംബത്തിൽ ജനിച്ച അദ്ദേഹം അയിത്തജാതിക്കാരോടും ഹരിജനങ്ങളോടുമുള്ള അക്രമങ്ങളും വിവേചനങ്ങളും നേരിട്ട് കണ്ടും അനുഭവിച്ചുമാണ് വളർന്നത്. ഈ വിവേചനങ്ങൾക്കെതിരെ ശക്തമായി പോരാടിയ നേതാവും പത്രപ്രവർത്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ഡോ ബി ആർ അംബേദ്കർ. ഭരണഘടനയുടെ അന്തിമ കരട് രേഖ ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി കൂടിയായിരുന്നു അംബേദ്കർ.

    സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 ആഗസ്റ്റ് 29ന് അദ്ദേഹം ഏഴു അംഗങ്ങളുള്ള ഒരു കമ്മിറ്റി രൂപീകരിച്ചു. 'ഡ്രാഫ്റ്റിംഗ് കമ്മിറ്റി' എന്നറിയപ്പെടുന്ന ഈ കമ്മിറ്റിയിൽ ഡോ ബി ആർ അംബേദ്കർ ആയിരുന്നു ചെയർമാൻ. കൂടാതെ എൻ. ഗോപാലസ്വാമി, അല്ലാഡി കൃഷ്ണസ്വാമി, കെ.എം മുൻഷി, സായിജോ സദുല്ല, എൻ.മാധവ റാവു, ഡി.പി ഖൈതാൻ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

    ഇന്ത്യൻ ഭരണഘടനയുടെ മാതാവ്

    മാഡം ഭികാജി കാമയാണ് ഇന്ത്യൻ ഭരണഘടനയുടെ മാതാവായി അറിയപ്പെടുന്നത്. 1861 സെപ്റ്റംബർ 24ന് ഒരു സമ്പന്ന പാർസി സൊറോസ്ട്രിയൻ കുടുംബത്തിലാണ് അവർ ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ വിവിധ ഭാഷകളിൽ അവർ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനകളോടുള്ള ആദര സൂചകമായി ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവായി മാഡം ഭികാജി കാമ അറിയപ്പെടുന്നു.

    സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ നേതാക്കളിൽ മാഡം ഭികാജി കാമയും ഉൾപ്പെട്ടിരുന്നു. സ്ത്രീകൾക്ക് വോട്ടവകാശം നിർബന്ധമായും ഉണ്ടാകണമെന്നും അത് മറ്റ് അവകാശങ്ങൾ നേടുന്നതിന് അവരെ പ്രാപ്തരാക്കുമെന്നും ഭിക്കാജി കാമ വാദിച്ചു.
    Published by:Sarath Mohanan
    First published: