• HOME
  • »
  • NEWS
  • »
  • explained
  • »
  • Leena Nair | പ്രമുഖ ഫാഷൻ കമ്പനി 'ഷാനലി'ന്റെ തലപ്പത്തെത്തുന്ന ലീന നായർ ആരാണ്?

Leena Nair | പ്രമുഖ ഫാഷൻ കമ്പനി 'ഷാനലി'ന്റെ തലപ്പത്തെത്തുന്ന ലീന നായർ ആരാണ്?

ഏകദേശം 30 വർഷത്തോളം നീണ്ടുനിൽക്കുന്ന ലീന നായരുടെ പ്രൊഫഷണൽ ജീവിതം തികച്ചും മാതൃകപരമായ ഒന്നാണ്.

ലീന നായർ

ലീന നായർ

  • Share this:
ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ ഷാനലിന്റെ (Chanel) പുതിയ ഗ്ലോബൽ ചീഫ് എക്‌സിക്യൂട്ടീവായി (Global Chief Executive) ലീന നായരെ (Leena Nair) നിയമിച്ചിരിക്കുകയാണ്. ജനുവരിയിൽ ലീന നായർ ചുമതലയേൽക്കുമെന്ന് ഷാനൽ ഗ്രൂപ്പ് പ്രസ്‌താവനയിലൂടെഅറിയിച്ചു. ഒരു സ്വകാര്യ കമ്പനി എന്ന നിലയിൽ ദീർഘകാലത്തേക്കുള്ള വിജയം ഉറപ്പു വരുത്തുന്നതാണ് കമ്പനി അടുത്തിടെ നടത്തിയ നിയമനങ്ങളെന്നും ഷാനൽ ഗ്രൂപ്പ് പറഞ്ഞിരുന്നു.

ഈ നിയമനത്തോടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കമ്പനികളുടെ തലപ്പത്തെത്തി വെല്ലുവിളി നിറഞ്ഞ ചുമതലകൾ ഏറ്റെടുക്കുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ചേരുന്ന ഏറ്റവും പുതിയ ആളായി ലീന നായർ മാറി.

ഷാനലിന്റെ പുതിയ മേധാവി ലീന നായർ ആരാണ്?

52 കാരിയായ ലീന നായർ യൂണിലിവറിന്റെ (Unilever) ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായി പ്രവർത്തിക്കുന്ന "ആദ്യത്തെ വനിത, ആദ്യത്തെ ഏഷ്യൻ, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി" എന്നീ ബഹുമതികൾ സ്വന്തമാക്കിയ വ്യക്തിയാണ്. യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടീവിലും ലീന നായർ അംഗമാണ്.

ഏകദേശം 30 വർഷത്തോളം നീണ്ടുനിൽക്കുന്ന ലീന നായരുടെ പ്രൊഫഷണൽ ജീവിതം തികച്ചും മാതൃകപരമായ ഒന്നാണ്. ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായ സേവ്യർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയതിന് ശേഷമാണ് 1992 ൽ ഒരു മാനേജ്‌മെന്റ് ട്രെയിനിയായി ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിൽ (HUL) ലീന ചേരുന്നത്.

അക്കാലത്ത് ഫാക്ടറിയിലെ ജോലിതിരഞ്ഞെടുത്ത അപൂർവംവനിതാ ജീവനക്കാരിൽ ഒരാളായിരുന്നു അവർ. 1993 ൽ ലിപ്റ്റൺ (ഇന്ത്യ) ലിമിറ്റഡിന്റെ ഫാക്ടറി പേഴ്സണൽ മാനേജരായി ലീന നായർ നിയമിതയായി.
Also Read-Leena Nair | ഫ്രഞ്ച് ഫാഷൻ ഹൗസ് 'ഷാനലി'ന്റെ സി.ഇ.ഒ. ആയി ലീന നായർ ചുമതലയേൽക്കും

കരിയറിന്റെ ആദ്യ വർഷങ്ങളിൽ പശ്ചിമ ബംഗാളിലെ കൊൽക്കത്ത, തമിഴ്‌നാട്ടിലെ അമ്പത്തൂർ, മഹാരാഷ്ട്രയിലെ തലോജ എന്നിവിടങ്ങളിലെ എച്ച്‌യു‌എല്ലിന്റെ വിവിധ ഫാക്ടറികളിൽ അവർ ജോലി ചെയ്തു.
Also Read-Explained | പ്രതിരോധമേഖലയിലും ‘മെയ്ക്ക് ഇൻ ഇന്ത്യ’; സൈന്യത്തിന് കരുത്തേകാൻ ഇന്ത്യയിൽ നിർമിക്കുന്ന AK-203 റൈഫിളിന്റെ പ്രത്യേകതകൾ

1996 ൽ എംപ്ലോയി റിലേഷൻ മാനേജരായി ചുമതലയേറ്റ ലീന നായർക്ക് ഹിന്ദുസ്ഥാൻ ലിവർ ഇന്ത്യയുടെ മാനേജറായി 2000 ൽസ്ഥാനക്കയറ്റം ലഭിച്ചു.

2004 ൽ കമ്പനി 'ഹോം ആൻഡ് പേഴ്‌സണൽ കെയർ ഇന്ത്യ'യുടെ ജനറൽ മാനേജർ എച്ച്‌ആറായി ലീന നായരെ നിയമിക്കുകയും തുടർന്ന്2006 ൽ ജനറൽ മാനേജർ എച്ച്‌ആറായി സ്ഥാനക്കയറ്റം നൽകുകയുംചെയ്തു.

ഒരു വർഷം കഴിഞ്ഞ് അവർ എച്ച്യുഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ചുമതലയേറ്റു. 2013 ൽ അവർ യുണിലിവർ സീനിയർ വൈസ് പ്രസിഡന്റ് ആയി. കൂടാതെ അതേ വർഷം തന്നെ ഗ്ലോബൽ ഹെഡ് ഓഫ് ഡൈവേഴ്സിറ്റിയായും അവർ ചുമതലയേറ്റു.

ലീന നായർ 2016 ലാണ് ലണ്ടൻ ആസ്ഥാനമായുള്ള യൂണിലിവർ ലീഡർഷിപ്പ് എക്‌സിക്യൂട്ടീവിൽ ചേർന്നത്.

ഷാനലിന്റെ പുതിയ ഗ്ലോബൽ ചീഫ് എക്‌സിക്യുട്ടീവായി ലീനയെ പ്രഖ്യാപിച്ച അവസരത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി ഞങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് ഞങ്ങൾ ലീനയോട് കടപ്പെട്ടിരിക്കുന്നു എന്ന് യൂണിലിവർ സിഇഒ അലൻ ജോപ്പ് പ്രതികരിച്ചു.
Published by:Naseeba TC
First published: