• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: അടുത്ത 100 വർഷത്തേക്ക് അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാത്തിന്റെ കാരണം

Explained: അടുത്ത 100 വർഷത്തേക്ക് അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാത്തിന്റെ കാരണം

വലിയ ഗ്രഹങ്ങൾക്ക് ഒപ്പം ഭ്രമണപഥം പങ്കുവെക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ട്രോജൻ എന്നാണ് ഇവയെ വിശേഷിപ്പിക്കാറ്.

asteroid Apophis

asteroid Apophis

  • News18
  • Last Updated :
  • Share this:
    അടുത്ത 100 വർഷത്തേക്ക് അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തിന്റെ ഭീഷണി ഭൂമിക്ക് ഉണ്ടാകില്ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കി. 2004ൽ കണ്ടെത്തിയ ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണി ആയി മാറിയേക്കാവുന്ന ഒന്നാണ് എന്നായിരുന്നു നാസയുടെ വിലയിരുത്തൽ. പുരാതന ഈജിപ്തിലെ ഇരുട്ടിന്റെ ദൈവത്തിന് നൽകുന്ന പേരാണ് ഛിന്നഗ്രഹത്തിന് നൽകിയിരുന്നത്. അടുത്തിടെ സൂയസ് കനാലിൽ കുടുങ്ങിയ കപ്പിലിനോളം വലിപ്പമുണ്ട് ഈ ഛിന്നഗ്രഹത്തിന്.

    അപ്പോഫിസ് ഛിന്നഗ്രഹത്തെക്കുറിച്ച് നാസ പറയുന്നത്

    2029, 2039 വർഷങ്ങളിൽ അപകടകരമായ രീതിയിൽ ഭൂമിക്കടുത്ത് ഛിന്നഗ്രഹം എത്തുമെന്നായിരുന്നു നാസയുടെ കണ്ടെത്തൽ. എന്നാൽ, അതിന് സാധ്യതയില്ല എന്ന് പിന്നീട് കണ്ടെത്തിയെങ്കിലും 2068ൽ അതിനുള്ള സാധ്യത നിലനിൽക്കുന്നതായി പറഞ്ഞിരുന്നു. ഈ വർഷം മാർച്ച് 15ന് ഭൂമിക്ക് 17 മില്യൺ കിലോമീറ്ററിനുള്ളിൽ ഛിന്നഗ്രഹം കടന്ന് പോയിരുന്നു. ഈ സമയത്ത് റഡാറുകൾ ഉപയോഗിച്ച് ഗവേഷകർ നടത്തിയിട്ടുള്ള നിരീക്ഷണത്തിൽ നിന്ന് ഛിന്ന ഗ്രഹത്തിന്റെ സൂര്യന് ചുറ്റുമുള്ള ഭ്രമണ പഥം മനസിലാക്കി.

    Explained | എന്തു കൊണ്ടാണ് നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയർ ചെയ്യുന്നതിനെ എതിർക്കുന്നത്?

    അപ്പോഫിസിനെക്കുറിച്ച് മനസിലാക്കാൻ കാലിഫോർണിയയിലെ ബാർസ്റ്റോവിനടുത്തുള്ള ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഡ്സ്റ്റോൺ ഡീപ് സ്പേസ് കമ്മ്യൂണിക്കേഷൻ കോംപ്ലക്‌സിൽ 70 മീറ്ററിന്റെ റേഡിയോ ആന്റിനയും ചിത്രം ലഭിക്കുന്നതിനായി വെസ്റ്റ് വെർജീനിയയിൽ 100 മീറ്റർ ഗ്രീൻ ബ്ലാങ്ക് ടെലസ്കോപ്പും ഉപയോഗിച്ചിരുന്നു. രണ്ടും ഒരേ സമയം ഉപയോഗിച്ച് ബിസ്റ്റാറ്റിക്ക് പരീക്ഷണത്തിലൂടെ സിഗ്നലിന്റെ ശക്തി ഇരട്ടിപ്പിക്കുകയും ചെയ്തു.

    ഇതിലൂടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചാണ് 2068ലോ അതിന് ശേഷമുള്ള കുറേ കാലത്തേക്കോ അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകില്ല എന്ന വിലയിരുത്തലിൽ എത്തിയത്.

    'രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശം തെറ്റായി പോയി; ക്ഷമ ചോദിക്കുന്നു': ജോയ്സ് ജോർജ്

    അടുത്തിടെ നടത്തിയ ഒപ്റ്റിക്കൽ, റഡാർ നിരീക്ഷണത്തിൽ നിന്നും അപ്പോഫിസിന് 2029ൽ പ്രതീക്ഷിക്കുന്ന ഭ്രമണപഥം വളരെ ചുരുങ്ങിയതായാണ് കണ്ടെത്തൽ. ഭാവിയിലേക്കുള്ള ഗ്രഹത്തിന്റെ സഞ്ചാരം എങ്ങനെയാകുമെന്നും മനസിലാക്കി. 2068ൽ എന്നല്ല അടുത്ത 100 വർഷത്തേക്ക് അപ്പോഫിസ് ഭൂമിക്ക് ഭീഷണിയാകില്ല. അതു കൊണ്ട് തന്നെ അപകട സാധ്യതാ ലിസ്റ്റിൽ നിന്നും ഗ്രഹത്തെ ഒഴിവാക്കിയിരിക്കുന്നു - നാസയുടെ ഭൂമിക്കടുത്തുള്ള വസ്തുക്കളെക്കുറിച്ച് പഠിക്കുന്ന സി എൻ ഇ ഒ എസ് വ്യക്തമാക്കി.

    ഭൂമിക്കടുത്ത് ഭ്രമണപഥം ഉള്ള ഛിന്നഗ്രഹങ്ങളെ ഉൾപ്പെടുത്തിയാണ് സി എൻ ഇ ഒ എസ് അപകട സാധ്യതാ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

    എന്താണ് ഛിന്നഗ്രഹം

    സൂര്യന് ചുറ്റും ഭ്രമണം നടത്തുന്ന ശിലാവസ്തുവാണ് ഛിന്നഗ്രഹം. ഒരു ചെറിയ ഗ്രഹത്തിന് സമാനമാണ് ഇവ. അറിയപ്പെടുന്ന 994,383 ഛിന്നഗ്രഹങ്ങൾ ഉണ്ടെന്നാണ് നാസയുടെ കണക്ക്. 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സൗരയൂഥത്തിന്റെ ശേഷിപ്പുകളാണ് ഈ ഛിന്നഗ്രഹങ്ങൾ.

    മൂന്ന് വിഭാഗങ്ങളായി ഇവയെ തിരിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്ക് ഇടയിൽ കാണപ്പെടുന്നവയാണ് ഒരു വിഭാഗം. 1.1 മില്ല്യൺ ഛിന്നഗ്രഹങ്ങൾ ഇവിടെ ഉള്ളതായാണ് കണക്ക്.

    വലിയ ഗ്രഹങ്ങൾക്ക് ഒപ്പം ഭ്രമണപഥം പങ്കുവെക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ട്രോജൻ എന്നാണ് ഇവയെ വിശേഷിപ്പിക്കാറ്.

    ഭൂമിക്ക് സമീപം ഭ്രമണ പഥം വരുന്നവയാണ് മൂന്നാമത്തെ വിഭാഗം. എൻ ഇ എ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഇവയിൽ ചിലത് ഭൂമിയുടെ ഭ്രമണപഥം ഭേദിക്കുന്നവയാണ്. ഇത്തരത്തിൽ 10,000 ത്തോളം ഛിന്നഗ്രഹങ്ങൾ ഉണ്ടെന്നാണ് കണക്ക്. അതിൽ 1400 ഓളമാണ് അപകടകരമായിട്ടുള്ളത്.
    Published by:Joys Joy
    First published: