• HOME
 • »
 • NEWS
 • »
 • explained
 • »
 • COP26 | കൽക്കരി ഉപഭോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ലോകരാജ്യങ്ങൾ; ചൈന, ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ വിട്ടുനിന്നതെന്തിന്?

COP26 | കൽക്കരി ഉപഭോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ലോകരാജ്യങ്ങൾ; ചൈന, ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ വിട്ടുനിന്നതെന്തിന്?

കൽക്കരി ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടാൻ ഈ നിലപാടിന് കഴിഞ്ഞില്ല.

India used 11.6% of global coal consumption in 2020, according to BP's 2021 world energy statistical review. Pictured here is PM Prime Minister Narendra Modi. Photo: Reuters)

India used 11.6% of global coal consumption in 2020, according to BP's 2021 world energy statistical review. Pictured here is PM Prime Minister Narendra Modi. Photo: Reuters)

 • Last Updated :
 • Share this:
  ഘട്ടം ഘട്ടമായി കൽക്കരിയിൽ (Coal) നിന്നുള്ള ഊർജോത്പാദനവും (coal energy)അതിനു വേണ്ടിയുള്ള പ്ലാന്റുകളുടെ നിർമാണവും കുറച്ചുകൊണ്ടുവരുമെന്ന് സിഒപി 26 (COP26) കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്തോനേഷ്യ, പോളണ്ട്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തു. പക്ഷേ, കൽക്കരി ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടാൻ ഈ നിലപാടിന് കഴിഞ്ഞില്ല.

  കൽക്കരിയിൽ നിന്നുള്ള ഊർജത്തെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്ന ഉച്ചകോടിയിൽ ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. 23 രാജ്യങ്ങൾ ഉച്ചകോടിയിൽ രൂപപ്പെട്ട ഈ ധാരണയുടെ ഭാഗമായി തങ്ങളുടെ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു. കൽക്കരിയുടെ അന്ത്യം ദൃശ്യമായിത്തുടങ്ങുന്നു എന്നാണ് ഇതേക്കുറിച്ച് സിഒപി 26 ന്റെ അധ്യക്ഷൻ അലോക് ശർമ ഗ്ലാസ്ഗോയിൽ പ്രതികരിച്ചത്.

  എന്നാൽ, ലോകത്തെ ഏറ്റവും മലിനീകരണകാരിയായ ഇന്ധനത്തിന്റെ ഉപഭോഗം പൂർണമായി നിർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രതിജ്ഞയിൽ നിന്ന് കൽക്കരിയെ അമിതമായി ആശ്രയിക്കുന്ന ഏതാനും വൻരാജ്യങ്ങൾ വിട്ടുനിന്നത് ശ്രദ്ധേയമായി. 2020ൽ ലോകത്തെ കൽക്കരി ഉപഭോഗത്തിന്റെ 54.3 ശതമാനവും ചൈനയുടെ സംഭാവനയായിരുന്നു. ഇന്ത്യയുടെ കൽക്കരി ഉപഭോഗം 11.6 ശതമാനമായിരുന്നു എന്ന് വേൾഡ് എനർജി സ്റ്റാറ്റിസ്റ്റിക്കൽ റിവ്യൂ 2021 ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിജ്ഞയിൽ നിന്ന് വിട്ടുനിന്ന മറ്റൊരു രാജ്യമായ അമേരിക്ക ആകെ കൽക്കരി ഉപഭോഗത്തിന്റെ 6.1 ശതമാനത്തിന് ഉത്തരവാദികളാണ്.

  Also Read-Leptospirosis| എലിപ്പനിയെ സൂക്ഷിക്കുക; ലക്ഷണങ്ങളും ചികിത്സയും പ്രതിരോധ നടപടികളും അറിയാം

  കൽക്കരി കത്തുമ്പോൾ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം. 2030 ഓടെ സമ്പന്ന രാജ്യങ്ങളിലും 2040 ഓടെ ദരിദ്ര രാജ്യങ്ങളിലും ഘട്ടം ഘട്ടമായി കൽക്കരിയിൽ നിന്നുള്ള ഊർജോത്പാദനം പൂർണമായി ഇല്ലാതാക്കുമെന്ന് സിഒപി 26 ഉച്ചകോടിയുടെ ഉടമ്പടിയിൽ ഒപ്പുവെച്ചുകൊണ്ട് വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചു. അവരിൽ ഭൂരിഭാഗം രാജ്യങ്ങളും സ്വന്തം രാജ്യത്തും വിദേശത്തും പുതിയ കൽക്കരി പ്ലാന്റുകളിലേക്കുള്ള നിക്ഷേപം കുറയ്ക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.
  Also Read-Antony Perumbavoor| എന്തുകൊണ്ട് ആറ് മോഹന്‍ലാല്‍ സിനിമകള്‍ OTTയില്‍; ആന്റണി പെരുമ്പാവൂര്‍ പറയുന്നു

  ഉടമ്പടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ വിവിധ രാജ്യങ്ങളുടെ നിലപാടുകളിൽ വ്യതിയാനങ്ങൾ ഉണ്ടായിരുന്നു. ചൈനയുടെയും ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടെയും അസാന്നിധ്യം ആഗോളപിന്തുണ ആർജിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിഴൽ വീഴ്ത്തി.

  ഉച്ചകോടിയിൽ രൂപപ്പെട്ട ഉടമ്പടി വലിയ ചുവടുവയ്പ്പാണെന്ന് വിദഗ്ദ്ധർ പൊതുവിൽ അഭിപ്രായപ്പെടുന്നു. പവറിങ് പാസ്റ്റ് കോൾ അലയൻസ് എന്ന അന്താരാഷ്ട്ര ക്യാമ്പയിൻ ഉക്രയിൻ ഉൾപ്പെടെ 28 പുതിയ രാജ്യങ്ങളെ കൽക്കരി ഉപഭോഗം അവസാനിപ്പിക്കുക എന്ന നിലപാടിലേക്ക് കൊണ്ടുവന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിഓപി 26 ലെ ഉടമ്പടി രൂപപ്പെട്ടത്. ഒപ്പുവെച്ച രാജ്യങ്ങളിൽ ചിലർ മറ്റു രാജ്യങ്ങളുടെ സാമ്പത്തികസഹായം ഇല്ലാതെ ഉടമ്പടിയിലെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് അറിയിച്ചു. കൽക്കരി ഉപയോഗിച്ചുള്ള ഊർജോത്പാദനം മാത്രമാണ് ഉടമ്പടിയുടെ പരിധിയിൽ വരിക. വ്യാവസായിക നിർമാണത്തിനുള്ള കൽക്കരിയുടെ ഉപയോഗത്തിന് ഇത് ബാധകമല്ല.
  Published by:Naseeba TC
  First published: