• HOME
  • »
  • NEWS
  • »
  • explained
  • »
  • WHY DID CAIT CRITICISE THE GUJARAT GOVERNMENT FOR SIGNING THE MOU WITH AMAZON GH

Amazon| ആമസോണുമായി ധാരണാപത്രം ഒപ്പിട്ട ഗുജറാത്ത് സർക്കാരിനെ CAIT വിമർശിക്കാൻ കാരണമെന്ത്?

"ആമസോണുമായി കൈകോർത്തതിലൂടെ ഗുജറാത്തിലെ വ്യാപാരികളെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള വ്യാപാരികളെയാണ് ഗുജറാത്ത് സർക്കാർ വഞ്ചിച്ചതെന്ന്, " CAIT പ്രസ്താവനയിൽ പറഞ്ഞു.

ആമസോൺ

ആമസോൺ

  • Share this:
    ആമസോണുമായി കരാർ ഒപ്പിട്ടതിന് ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). സംസ്ഥാനത്ത് നിന്നുള്ള ഇ-കൊമേഴ്‌സ് കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഗുജറാത്തിലെ വ്യവസായ, ഖനി വകുപ്പുമായി ഒരു കരാർ ഒപ്പിട്ടതായി ആമസോൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് CAIT രംഗത്തെത്തിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് ഭീമൻ മത്സരവിരുദ്ധമായ രീതികൾ വിൽപ്പന നടത്തുന്നതായി മുമ്പും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വിമർശിച്ചിട്ടുണ്ട്.

    ധാരണാപത്രം അനുസരിച്ച് ആമസോൺ സംസ്ഥാനത്തു നിന്നുള്ള എംഎസ്എംഇകളെ ആമസോൺ ഗ്ലോബൽ സെല്ലിംഗിൽ പരിശീലിപ്പിക്കുകയും അവരെ പ്രാപ്തരാക്കുകയും ചെയ്യും. 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആമസോൺ ഉപഭോക്താക്കൾക്ക് മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ വിൽക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. ഗുജറാത്ത് സർക്കാരിനെ CAIT വിമർശിക്കാൻ കാരണമെന്തെന്ന് നോക്കാം.

    "ആമസോണുമായി കൈകോർത്തതിലൂടെ ഗുജറാത്തിലെ വ്യാപാരികളെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള വ്യാപാരികളെയാണ് ഗുജറാത്ത് സർക്കാർ വഞ്ചിച്ചതെന്ന്, " CAIT പ്രസ്താവനയിൽ പറഞ്ഞു.

    ഒരു വശത്ത് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ കേന്ദ്ര നിയമ സ്ഥാപനങ്ങൾ ആമസോണിനെതിരെ ഇ-കൊമേഴ്സ് നിയമ ലംഘനത്തിനെതിരെ അന്വേഷണം നടത്തുമ്പോൾ ഗുജറാത്ത് സർക്കാർ ആമസോണുമായി കൈകോർത്ത് വിൽപ്പന വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിഎഐടി ആരോപിച്ചു.

    Also Read- Amazon| ആമസോണുമായി ധാരണാപത്രം ഒപ്പിട്ടു, ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് CAIT

    സുപ്രീം കോടതി ഉൾപ്പെടെ വിവിധ കോടതികളിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർ ആമസോണിനെ തുറന്നുകാട്ടാൻ ശ്രമിക്കുന്നു. എന്നാൽ മറുവശത്ത് ഗുജറാത്ത് സംസ്ഥാന സർക്കാർ ആമസോണുമായി ഒരു ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുകയാണെന്നും സിഎഐടി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

    ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ എന്നിവരുമായി വിഷയം ചർച്ച ചെയ്യുമെന്നും ഗുജറാത്ത് സർക്കാരിന്റെ ഈ നടപടിയുടെ രാഷ്ട്രീയ അനന്തരഫലങ്ങൾ അവരെ അറിയിക്കുമെന്നും കോൺഫെഡറേഷൻ പറഞ്ഞു.

    ലോകത്തിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ കമ്പനിയായ ആമസോണ്‍ സെപ്റ്റംബര്‍ 16ന് ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ കരിയര്‍ ദിനം അവതരിപ്പിക്കാനിരിക്കുകയാണ്. ഈ വെര്‍ച്വല്‍ സമ്പര്‍ക്ക പരിപാടിയിലൂടെ ആമസോണിന്റെ നേതൃനിരയിലുള്ളവരും ജീവനക്കാരും ഒത്തു ചേരും. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് തന്റെ യഥാര്‍ത്ഥ സാധ്യതകള്‍ തുറന്നുകാട്ടുയാണ് തങ്ങളുടെ ഉദ്ദേശമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

    ''2025ഓടെ നേരിട്ടും അല്ലാതെയുമുള്ള 20 ലക്ഷം ജോലികള്‍ സൃഷ്ടിക്കുകയെന്നതാണ് ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത'' ആമസോണിന്റെ ഏഷ്യ പെസിഫിക്കിലെയും മിഡില്‍ ഈസ്റ്റ് പ്രദേശത്തെയും കോര്‍പ്പറേറ്റ്, എച്ച്ആര്‍ നേതൃസ്ഥാനം വഹിക്കുന്ന ദീപ്തി വര്‍മ്മ ബിസിനസ്സ് സ്റ്റാന്റേഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍തന്നെ തങ്ങള്‍ ഏതാണ്ട് 10 ലക്ഷം ജോലിസാധ്യതകള്‍ സൃഷ്ടിച്ചു എന്നും മഹാമാരിയുടെ സമയത്തുപോലും, സാങ്കേതികവിദ്യകള്‍, റീട്ടെയ്ല്‍, നിര്‍മ്മാണ രംഗങ്ങളിലായി ഏതാണ്ട് മൂന്നു ലക്ഷത്തോളം നേരിട്ടും അല്ലാതെയുമുള്ള ജോലി സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും ദീപ്തി വ്യക്തമാക്കി.
    Published by:Rajesh V
    First published:
    )}