• HOME
  • »
  • NEWS
  • »
  • explained
  • »
  • National Day for Truth and Reconciliation | കാനഡ ഈ വർഷം സത്യത്തിനും അനുരഞ്ജനത്തിനുമുള്ള ആദ്യ ദേശീയ ദിനം ആചരിച്ചത് എന്തുകൊണ്ട്?

National Day for Truth and Reconciliation | കാനഡ ഈ വർഷം സത്യത്തിനും അനുരഞ്ജനത്തിനുമുള്ള ആദ്യ ദേശീയ ദിനം ആചരിച്ചത് എന്തുകൊണ്ട്?

തദ്ദേശീയരായ കുട്ടികളുടെ ചരിത്രം പൗരന്മാരെ ബോധവൽക്കരിക്കുകയും ഓർമ്മിപ്പിക്കുകയും അവരുടെ കഷ്ടപ്പാടുകൾ ഓർമ്മിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം

  • Share this:

രാജ്യത്തെ തദ്ദേശീയ റെസിഡൻഷ്യൽ സ്കൂളുകളിലും അവരുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും നഷ്ടപ്പെട്ട കുട്ടികളെയും അതിജീവിച്ചവരെയും ആദരിക്കുന്നതിനായി കാനഡ വ്യാഴാഴ്ച ആദ്യത്തെ സത്യത്തിനും അനുരഞ്ജനത്തിനുമുള്ള ദേശീയ ദിനം ആചരിച്ചു.


തദ്ദേശീയരായ കുട്ടികളുടെ ചരിത്രം പൗരന്മാരെ ബോധവൽക്കരിക്കുകയും ഓർമ്മിപ്പിക്കുകയും അവരുടെ കഷ്ടപ്പാടുകൾ ഓർമ്മിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. എല്ലാ പൗരന്മാരെയും ഓറഞ്ച് നിറം ധരിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ട് തദ്ദേശീയരായ കുട്ടികളുടെ സംസ്കാരവും സ്വാതന്ത്ര്യവും എങ്ങനെ കവർന്നെടുക്കപ്പെട്ടു എന്നതാണ് ഈ ദിനത്തിലൂടെ ഉയർത്തിക്കാട്ടിയത്. ഫസ്റ്റ് നേഷൻസ് റെസിഡൻഷ്യൽ സ്കൂളിൽ അതിജീവിച്ച ഫില്ലിസ് വെബ്സ്റ്റാഡ് സ്കൂളിൽ ആദ്യ ദിവസം ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറമായിരുന്നു ഓറഞ്ച്.


എങ്ങനെയാണ് സത്യത്തിനും അനുരഞ്ജനത്തിനുമുള്ള ദേശീയ ദിനം രൂപം കൊണ്ടത്?
ഈ വർഷം ആദ്യം, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് നൂറുകണക്കിന് തദ്ദേശീയ വിദ്യാർത്ഥികളുടെ ശ്മശാനം കണ്ടെത്തി. ഇത് രാജ്യത്ത് ഒരു ദേശീയ പ്രകോപനത്തിന് ഇടയാക്കുകയും അത്തരം കൂട്ടക്കുഴിമാടങ്ങൾക്കായി രാജ്യവ്യാപകമായി തിരച്ചിൽ നടത്താൻ തദ്ദേശീയ ഗ്രൂപ്പുകളെ പ്രേരിപ്പിക്കുകയും ചെയ്തു.


കാനഡയിലെ ട്രൂത്ത് ആൻഡ് റീ കൺസിലിയേഷൻ കമ്മീഷനും (TRC) ഈ റസിഡൻഷ്യൽ സ്കൂളുകൾ "തനത് സംസ്കാരങ്ങളും ഭാഷകളും നശിപ്പിക്കാനും തദ്ദേശീയ ജനതയെ നശിപ്പിക്കാനുമുള്ള വ്യവസ്ഥാപിത, സർക്കാർ ശ്രമമാണ്" എന്ന നിഗമനത്തിലെത്തി. അത്തരം സ്കൂളുകളുടെ പ്രവർത്തനവും ലക്ഷ്യവും "സാംസ്കാരിക വംശഹത്യ" യുടേതിന് തുല്യമാക്കി.


2015ൽ സർക്കാരിന്റെ ട്രൂത്ത് ആൻഡ് റീ കൺസിലിയേഷൻ കമ്മീഷൻ നൽകിയ ഒരു സുപ്രധാന റിപ്പോർട്ടിൽ, നഷ്ടപ്പെട്ട ജീവനുകളെ ആദരിക്കുന്നതിനുള്ള 94 ആഹ്വാനങ്ങൾ നൽകി. എന്നാൽ കുഴിമാടങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് ഇതിന് നിയമപരമായ അംഗീകാരം ലഭിച്ചത്.


കനേഡിയൻ പാർലമെന്റ് ഈ ഫെഡറൽ അവധി 2021 ജൂൺ 2ന് നിയമപരമായി അംഗീകരിച്ചു. ബിൽസ് ഓഫ് എക്സ്ചേഞ്ച് ആക്ട്, വ്യാഖ്യാന നിയമം, കാനഡ ലേബർ കോഡ് (ദേശീയ സത്യത്തിനും അനുരഞ്ജന ദിനത്തിനും) എന്നില ഭേദഗതി ചെയ്യുന്നതിനുള്ള അംഗീകാരം ലഭിച്ചു.


റസിഡൻഷ്യൽ സ്കൂളുകളിൽ സംഭവിച്ചത് എന്താണ്?
1831 നും 1998 നും ഇടയിൽ കാനഡയിൽ 140 സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്നു. 23 വർഷങ്ങൾക്ക് മുമ്പാണ് അവസാനത്തെ സ്കൂൾ അടച്ചുപൂട്ടിയത്. ഈ സ്കൂളുകളുടെ വിവരങ്ങൾ അവിടെ കുട്ടികളെ എങ്ങനെയാണ് അവരുടെ കുടുംബങ്ങളിൽ നിന്ന് നിർബന്ധിതമായി വേർതിരിക്കുന്നത് എന്ന് എടുത്തു കാണിക്കുന്നു. അവരുടെ സംസ്കാരം അംഗീകരിക്കാനോ അവരുടെ ഭാഷകൾ സംസാരിക്കാനോ അവിടെ അവരെ അനുവദിച്ചിരുന്നില്ല.


ഈ സ്കൂളുകളിൽ കുട്ടികൾക്ക് റെജിമെന്റഡ് ഷെഡ്യൂളിനൊപ്പം മോശം വിദ്യാഭ്യാസ നിലവാരമാണ് വാഗ്ദാനം ചെയ്തിരുന്നത്. പ്രായോഗിക വൈദഗ്ദ്ധ്യം നൽകുന്നതിലേക്ക് വിദ്യാഭ്യാസം പരിമിതപ്പെടുത്തിയ ഈ സ്കൂളുകളും കുറഞ്ഞ ഫണ്ടിലാണ് പ്രവർത്തിച്ചിരുന്നത്. ഉദാഹരണത്തിന്, സ്കൂളിലെ പെൺകുട്ടികളെ തയ്യൽ, അലക്കൽ, പാചകം, വൃത്തിയാക്കൽ തുടങ്ങിയ വീട്ടുജോലികൾ ചെയ്യാൻ പഠിപ്പിച്ചു. ആൺകുട്ടികളാകട്ടെ, മരപ്പണി, കൃഷി തുടങ്ങിയ കഴിവുകൾ പഠിപ്പിച്ചു.


നിലവിലുള്ള അവസ്ഥകൾ കാരണം, മുമ്പ് ആരോഗ്യമുള്ള തദ്ദേശീയരായ കുട്ടികളിൽ 24 ശതമാനം പേരും ഈ സ്കൂളുകളിൽ വച്ച് മരിക്കുന്നുണ്ടെന്ന് 1907 ൽ ഒരു സർക്കാർ മെഡിക്കൽ ഇൻസ്പെക്ടർ കുറിച്ചു.


തദ്ദേശീയ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള മറ്റ് വഴികൾ
കനേഡിയൻ രാഷ്ട്രീയ ചർച്ചകളിൽ റസിഡൻഷ്യൽ സ്കൂളുകളുടെ അവസ്ഥകൾ പലപ്പോഴും ഉയർന്നുവന്നതിനാൽ, അവിടെ അതിജീവിച്ചവരും മറ്റു സമർത്ഥരായ ഗ്രൂപ്പുകളും കുട്ടികൾക്ക് നേരിടേണ്ടി വന്ന ഭീകരാന്തരീക്ഷത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചു.


അവർക്ക് നേരിടേണ്ടി വന്ന ദുരിതത്തിന് പരിഹാരം തേടി. ഇതിനെ തുടർന്ന് ഫെഡറൽ ഗവൺമെന്റിൽ നിന്ന് ക്ഷമാപണ പ്രസ്താവനകൾ ലഭിച്ചു. അങ്ങനെയാണ് നാഷണൽ സെന്റർ ഫോർ ട്രൂത്ത് ആൻഡ് റീകോൺലിയേഷനും സ്ഥാപിക്കുന്നത്.


ഈ ദിവസത്തെ എങ്ങനെയാണ് അനുസ്മരിച്ചത്?


ഈ ദിനത്തിന്റെ ആദ്യ വർഷ ദിനാചരണത്തോടനുബന്ധിച്ച്, സെപ്റ്റംബർ 30 മുതൽ പിറ്റേന്ന് രാവിലെ സൂര്യോദയം വരെ രാജ്യമെമ്പാടുമുള്ള കെട്ടിടങ്ങൾ ഓറഞ്ച് നിറത്തിൽ പ്രകാശിപ്പിച്ചു. പാർലമെന്റ് ഹില്ലിലെ പീസ് ടവർ പോലുള്ള ഫെഡറൽ കെട്ടിടങ്ങളും പ്രകാശിപ്പിച്ചു.


5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി അവരുടെ അധ്യാപകർക്കൊപ്പം രൂപകൽപ്പന ചെയ്ത പ്രോ പ്രോഗ്രാമിംഗ് ഉൾപ്പെടുന്ന ഒരു ദ്വിഭാഷാ വിദ്യാഭ്യാസ പരിപാടി നടത്തുകയും തദ്ദേശീയരായ മുതിർന്നവർ, യുവാക്കൾ, അതിജീവിച്ചവർ എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ എല്ലാ സ്കൂളുകളിലും ഇത് വെബ്കാസ്റ്റ് ചെയ്തു.


Published by:Karthika M
First published: