ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബായ റെക്സ്ഹാം AFCയിൽ (Wrexham AFC) നിക്ഷേപം നടത്തി ഡെഡ്പൂൾ (Deadpool) താരങ്ങളായ റയാൻ റെയ്നോൾഡ്സും (Ryan Reynolds) റോബ് മകെൽഹെന്നിയും (Rob McElhenney). നാഷണൽ ലീഗിന്റെ ഭാഗമായ റെക്സ്ഹാം എഎഫ്സിയിൽ താരങ്ങൾ 2 മില്യൺ ഡോളർ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
റേസ്കോഴ്സ് മൈതാനം നവീകരിക്കുക, ക്ലബ്ബിന്റെ പേരുമാറ്റുകയോ സ്ഥലം മാറ്റുകയോ ചെയ്യില്ല എന്നിങ്ങനെ ചില കരാറുകളിലും താരങ്ങൾ ഒപ്പ് വച്ചു. കൊവിഡ് -19 ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളെ ബാധിച്ചതോടെ ക്ലബ്ബിന്റെ കളിക്കാർക്കും ജീവനക്കാർക്കും നഷ്ടപ്പെട്ട വേതനം നൽകാൻ പുതിയ ഉടമകൾ
തീരുമാനിച്ചിട്ടുണ്ട്.
എന്തുകൊണ്ട് റെക്സ്ഹാം AFC?
ഇംഗ്ലീഷ് ഫുട്ബോളിലെ പഴയതും പ്രശസ്തവുമായ പേരാണിത്. എന്നാൽ സാമ്പത്തികമായി ക്ലബ്ബ് അത്ര മുൻനിരയിലല്ല. ഇപ്പോൾ ഇംഗ്ലണ്ടിലെ പ്രൊഫഷണൽ ഫുട്ബോളിന്റെ (നാഷണൽ ലീഗിന്റെ) ഏറ്റവും താഴ്ന്ന നിലയിലാണ്ക്ലബ്ബ് ഉള്ളത്. റയാൻ റെയ്നോൾഡിന്റെ നിക്ഷേപങ്ങളുടെ മുൻകാല ചരിത്രം
പരിശോധിച്ചാൽ റെക്സ്ഹാമിന്റെ ഭാവി എങ്ങനെയായിരിക്കുമെന്നതിൽ വ്യക്തമായ
ചിത്രം ലഭിക്കും.
എന്തുകൊണ്ട് റയാൻ റെയ്നോൾഡ്സ്?
റെയ്നോൾഡ്സ് നാസ്ഡാക്കിലെ “സൂപ്പർ നിക്ഷേപകൻ” എന്നാണ് അറിയപ്പെടുന്നത്. ഏവിയേഷൻ ജിൻ, ഡിസ്കൌണ്ട് പ്രീപെയ്ഡ് ദാതാവ് മിന്റ് മൊബൈൽ തുടങ്ങിയ ബ്രാൻഡുകളുടെ ഓഹരികളും അദ്ദേഹം കൈവശം വച്ചിട്ടുണ്ട്. ഇവ വളരെ പ്രശസ്തമായതോ വലിയ വിറ്റുവരവുള്ളതോ ആയ ബ്രാൻഡുകളല്ല.
എന്നാൽ തന്റെ ബ്രാൻഡ് മൂല്യം ഉപയോഗിക്കുന്നതിലൂടെ, റെയ്നോൾഡ്സ് ഈ ബ്രാൻഡുകളുടെ മൂല്യം ഫലപ്രദമായി ഉയർത്തിയിട്ടുണ്ട്.
Also Read-
ബിക്കിനി വിലക്ക്; ഖത്തറിൽ കളിക്കില്ലെന്ന് ജർമ്മൻ ബീച്ച് വോളിബോൾ താരങ്ങൾ
ഏവിയേഷൻ ജിന്നിന്റെ ഉദാഹരണം നോക്കിയാൽ. ആദ്യ സിനിമയിൽ അഭിനയിക്കാൻ 2 മില്യൺ ഡോളർ പ്രതിഫലം വാങ്ങിയ ഡെഡ്പൂൾ നടനായി റെയ്നോൾഡ്സ് ജിൻ കമ്പനിയിൽ ഒരു ഓഹരി വാങ്ങിയ ശേഷം, അടുത്ത വർഷം കമ്പനി 100 ശതമാനത്തിലധികം വിൽപ്പന വളർച്ച നേടി. ഈ വർഷം ആദ്യം, റെയ്നോൾഡ്സ് ഏവിയേഷൻ ജിന്നിലെ ഓഹരി 610 മില്യൺ ഡോളറിന് വിറ്റു.
റെക്സ്ഹാം പോലുള്ള നിക്ഷേപത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ത്?
റെയ്നോൾഡ്സിനും മക്ലെഹെന്നിക്കും ഒപ്പം മൂന്നാമനും അറിയപ്പെടാത്തതുമായ ഒരു നിക്ഷേപകൻ കൂടിയുണ്ട്. എഴുത്തുകാരനും ഹാസ്യനടനുമായ ഹംഫ്രി കെർ. “തങ്ങളുടെ പ്രതീക്ഷ ലീഗ് വണ്ണിൽ പ്രവേശിച്ച് ക്ലബ്ബിനെ ഉയർത്തുക എന്നതാണെന്ന് കെർ ബിബിസിയോട് പറഞ്ഞു.
എന്തുകൊണ്ടാണ് അമേരിക്കക്കാർ യൂറോപ്യൻ ഫുട്ബോളിൽ നിക്ഷേപം ആരംഭിച്ചത്?
2010 കളുടെ ആരംഭം മുതൽ പകുതി വരെ ചൈനീസ് കമ്പനികൾക്ക് യൂറോപ്യൻ ഫുട്ബോളിൽ നിക്ഷേപം നടത്താൻ അവരുടെ സർക്കാർ പ്രചോദനം നൽകിയിരുന്നു. വിദേശത്ത് ഫുട്ബോളിൽ നിക്ഷേപിച്ച് ബ്രാൻഡ് അംഗീകാരം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. എന്നാൽ, 2020 ലെ കണക്കനുസരിച്ച്, കൊവിഡ് -19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും പാശ്ചാത്യ സമ്പദ്വ്യവസ്ഥകളം ചൈനയും തമ്മിലുള്ള
പ്രശ്നങ്ങളും ഈ കമ്പനികളിൽ പലതും യൂറോപ്പിൽ നിന്ന് പോകാൻ കാരണമായി. ഈ ചൈനീസ് കമ്പനികൾ അവശേഷിപ്പിച്ച വിടവ് ഇപ്പോൾ അമേരിക്കൻ നിക്ഷേപകരാണ് മറികടക്കുന്നത്.
അമേരിക്കൻ സ്പോർട്സ് ടീമുകൾ സ്വന്തമാക്കുന്നതിനുള്ള അമിത ചെലവ് നിക്ഷേപകരെ വ്യത്യസ്ത വഴികൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ടോ? യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ നിക്ഷേപ സാധ്യതയും അമേരിക്കൻ കായിക ഫ്രാഞ്ചൈസികളുടെ കാര്യത്തിൽ നിക്ഷേപത്തിനുള്ള അവസരങ്ങളുടെ അഭാവവുമാണ്
ഇംഗ്ലീഷ് ഫുഡ്ബോൾ ക്ലബ്ബുകളിൽ നിക്ഷേപിക്കാൻ അമേരിക്കൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. യൂറോപ്പിൽ, ആയിരക്കണക്കിന് ക്ലബ്ബുകൾ ഉണ്ട്. ഇവിടെ പ്ലെയർ ട്രേഡിംഗ് വഴി പണം സമ്പാദിക്കാനും കഴിയും. ഇത് യുഎസ് സ്പോർട്സ് നിക്ഷേപകരെ ആകർഷിക്കുന്നതായി ഡെലവെയർ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്യൂട്ടിഫുൾ ഗെയിം ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒലിവർ ഫിൻലെ ദി അറ്റ്ലാന്റിക്കിനോട് പറഞ്ഞു.