• HOME
 • »
 • NEWS
 • »
 • explained
 • »
 • ഇന്ത്യ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്ക് മാത്രം CAA സംരക്ഷണം നൽകുന്നു?

ഇന്ത്യ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്ക് മാത്രം CAA സംരക്ഷണം നൽകുന്നു?

അഫ്ഗാനിസ്ഥാനിലെ 38 മില്യണ്‍ ജനസംഖ്യയില്‍ ഇന്ന് 650 സിഖുകാരും 50 ഹിന്ദുക്കളും മാത്രമാണ് അവശേഷിക്കുന്നത്.

. (Image: AP)

. (Image: AP)

 • Last Updated :
 • Share this:
  അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) ആളുകള്‍ വീണ്ടും പ്രതിഷേധങ്ങളുമായി രംഗത്തെത്താന്‍ തുടങ്ങി. 'അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ പ്രതികരണം ഒരു വ്യക്തിയുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുമോ?' ' താലിബാന്റെ ഇരകളായ അഫ്ഗാന്‍ മുസ്ലീങ്ങള്‍ക്ക് CAA പ്രകാരം അഭയം നിഷേധിക്കുമോ?' ഇത്തരത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാമുള്ള ഉത്തരം 'അതെ' എന്നാണ്. എന്തുകൊണ്ട്?

  ഇന്ത്യയുടെ മൂന്ന് അയല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ആറ് മതന്യൂനപക്ഷങ്ങള്‍ക്കുള്ള പൗരത്വം വേഗത്തിലാക്കുന്ന നിയമമാണ് സിഎഎ. ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനമാണ് ഈ നിയമത്തിന്റെ അടിസ്ഥാനം.

  സുന്നി, ഷിയാ, സൂഫി, അഹമ്മദിയ അല്ലെങ്കില്‍ ഇസ്മായിലി പോലുള്ള ചെറിയ വിഭാഗങ്ങളാണെങ്കിലും ഇവര്‍ മുസ്ലീങ്ങളാണ്. അതുകൊണ്ട് തന്നെ നിയമപ്രകാരം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളായി ഇവരെ കാണാന്‍ കഴിയില്ല. 1947ല്‍ ഇന്ത്യയില്‍ നിന്ന് വിമുക്തരാകാനും അവരുടെ മുസ്ലീം സ്വത്വത്തെ അടിസ്ഥാനമാക്കി പുതിയ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭാഗമാകാനും തീരുമാനിച്ചവരാകാം ഇവര്‍.

  ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ ഇപ്പോഴും ഇന്ത്യന്‍ പൗരന്മാരായി മാറ്റാനാകും. നിലവിലുള്ള പൗരത്വ നിയമങ്ങള്‍ക്ക് കീഴില്‍ അവര്‍ അപേക്ഷിക്കുകയും യോഗ്യത നേടുകയും വേണം. ഇത് CAA പ്രകാരം അല്ല എന്നുമാത്രം. എന്നാല്‍ CAA ഒരു ഇന്ത്യന്‍ മുസ്ലീമിനെയും ബാധിക്കില്ല.

  1950 ലെ നെഹ്‌റു-ലിയാഖത്ത് ഉടമ്പടിയിലെ ഇന്ത്യയുടെ ഇസ്ലാമിക അയല്‍രാജ്യങ്ങളിലെ പ്രാകൃതമായ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ പരിഹരിക്കാനാണ് CAA ശ്രമിക്കുന്നത്.

  അഫ്ഗാനിസ്ഥാനിലെ 38 മില്യണ്‍ ജനസംഖ്യയില്‍ ഇന്ന് 650 സിഖുകാരും 50 ഹിന്ദുക്കളും മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന്, രണ്ടോ മൂന്നോ ഗുരുദ്വാരകളും ഒരു ഹിന്ദു ക്ഷേത്രവും മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ.

  CAAയുടെ കീഴില്‍ ആരെങ്കിലും അഭയം അര്‍ഹിക്കുന്നുണ്ടെങ്കില്‍, അത് അങ്ങേയറ്റം ദുര്‍ബലരായ 700ഓളം ആളുകളാണ്. മുസ്ലീങ്ങള്‍ക്ക് മറ്റ് പൗരത്വ വ്യവസ്ഥകള്‍ക്കും കീഴില്‍ അപേക്ഷിക്കാം.

  ഉദാഹരണത്തിന്, പഷ്തൂണ്‍ ഹിന്ദു സമൂഹം ഏതാണ്ട് തുടച്ചു നീക്കപ്പെട്ടു. അവര്‍ ഒരിക്കല്‍ ബലൂചിസ്ഥാനിലെ ക്വറ്റ, ലോറലൈ, ബോറി, മൈഖ്ടര്‍ പ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. 1893ല്‍, ബ്രിട്ടീഷുകാര്‍ അതിര്‍ത്തി വേര്‍തിരിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഭാഗത്തുള്ള അവരുടെ കകാരി ഗോത്ര സഹോദരങ്ങളില്‍ നിന്ന് അവരെ ബലമായി വേര്‍പെടുത്തി. 1947ലെ വിഭജനം അവരെ വീണ്ടും മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാക്കി.

  ശീന്‍ഖലൈ: ദി ബ്ലൂ സ്‌കിന്‍ എന്ന ഡോക്യുമെന്ററിയില്‍, ചലച്ചിത്ര നിര്‍മ്മാതാവ് ശില്‍പി ബത്ര അദ്വാനി ഒരു പഷ്തൂണ്‍ ഹിന്ദു യുവതി അവളുടെ വേരുകള്‍ കണ്ടെത്തുകയും ദീര്‍ഘകാലമായി നഷ്ടപ്പെട്ട മുത്തശ്ശിയുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നത് കാണാം.

  ഇന്ത്യ വ്യാജ മതേതരവാദികളെ അവഗണിക്കുകയും അഫ്ഗാനിസ്ഥാനിലെ അവസാനത്തെ ന്യൂനപക്ഷങ്ങളെ താലിബാനില്‍ നിന്ന് സംരക്ഷിക്കുകയും വേണമെന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.
  Published by:Jayashankar AV
  First published: