• HOME
 • »
 • NEWS
 • »
 • explained
 • »
 • Turkey| കോടീശ്വരന്മാരായ ഇന്ത്യൻ മുസ്ലിങ്ങള്‍ വൻ നിക്ഷേപം നടത്തി തുർക്കി പൗരത്വം നേടാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്?

Turkey| കോടീശ്വരന്മാരായ ഇന്ത്യൻ മുസ്ലിങ്ങള്‍ വൻ നിക്ഷേപം നടത്തി തുർക്കി പൗരത്വം നേടാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്?

ന്യൂഡൽഹി, മീററ്റ്, ലഖ്‌നൗ, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ധനികരായ മുസ്ലീങ്ങൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം വഴി തുർക്കി പൗരത്വം തേടുന്നതായാണ് റിപ്പോർട്ട്.

 • Share this:
മിർസ ഗനി ബെയ്ഗ് 

ആധുനിക മുസ്ലീം രാജ്യമായ യൂറോപ്പിലെ തുർക്കിയിൽ (Turkey) സമ്പന്നരായ ഇന്ത്യൻ മുസ്ലീങ്ങൾ പൗരത്വമോ റസിഡൻസിയോ നേടാൻ ശ്രമിക്കുന്നതായി വാർത്തകൾ പുറത്തു വരുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ, പലരും തുർക്കിയിലെ നിക്ഷേപ അവസരങ്ങളിലൂടെ പൗരത്വം ലഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. അതേക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

സമ്പന്നരായ ഇന്ത്യൻ മുസ്ലീങ്ങൾ 4 ലക്ഷം യുഎസ് ഡോളർ നിക്ഷേപിച്ച് തുർക്കിയിൽ പൗരത്വം നേടാൻ ശ്രമിക്കുന്നു. ന്യൂഡൽഹി, മീററ്റ്, ലഖ്‌നൗ, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ധനികരായ മുസ്ലീങ്ങൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം വഴി തുർക്കി പൗരത്വം തേടുന്നതായാണ് റിപ്പോർട്ട്.

തുർക്കിയിൽ, കുറഞ്ഞത് 400,000 ഡോളർ (31,164,398.00 രൂപ) മൂല്യമുള്ള റിയൽ എസ്റ്റേറ്റ് വാങ്ങുന്ന ഏതൊരു വിദേശ പൗരനും തുർക്കി പൗരത്വത്തിന് അർഹതയുണ്ട്. തുർക്കി ബാങ്കിൽ പണം നിക്ഷേപിക്കണം, മൂന്ന് വർഷത്തേക്ക് വീട് വിൽക്കരുത് എന്നീ നിബന്ധനകളും ഉണ്ട്. നേരത്തേ ഈ തുക 250,000 ഡോളർ (19,483,122.75 രൂപ) ആയിരുന്നു.

ഈ നിബന്ധനകൾ പാലിക്കുന്ന വിദേശ പൗരന്മാർക്കും അവരുടെ പങ്കാളികൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 'ടർക്കിഷ് പാസ്‌പോർട്ട് ലഭിക്കും. തുർക്കിയുടെ വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി ലഘൂകരിക്കുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും നിർമ്മാണ കമ്പനികൾക്കും പ്രോത്സാഹനം നൽകുന്നതിനുമുള്ള ഒരു നീക്കമാണിത്.

Also Read- Turkey | വിദേശ പൗരത്വ നിക്ഷേപം: തുക ഉയർത്തി തുർക്കി; ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കൽ

തുർക്കിയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെ വീടുകൾ വാങ്ങിയ ചില നിക്ഷേപകരെ ന്യൂസ് 18 കണ്ടെത്തി. തന്റെ ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് തുർക്കി പൗരത്വം ലഭിക്കുന്നതിന് 250,000 ‍ഡോളർ (19,483,122.75 ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഒരു ഫ്ലാറ്റ് താൻ വാങ്ങിയിരുന്നതായി മീററ്റ് സ്വദേശിയായ മുഹമ്മദ് ഖാജ (അഭ്യർത്ഥന പ്രകാരം പേര് മാറ്റിയിട്ടുണ്ട്) പറഞ്ഞു. തുർക്കിയിൽ ബിസിനസ് അവസരങ്ങൾ വളരുകയാണ്. അതിനാലാണ്, താൻ ഇസ്താംബൂളിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് 800,000 ഡോളർ (62,345,992.80 ഇന്ത്യൻ രൂപ) മുതൽ മുടക്കിൽ തുർക്കിയിലെ അങ്കാറ സിറ്റിയിൽ മൂന്ന് നില കെട്ടിടം വാങ്ങിയതായി മുംബൈയിൽ നിന്നുള്ള ബിസിനസുകാരൻ ഫിറോസ് ആലം ​​(അഭ്യർത്ഥന പ്രകാരം പേര് മാറ്റിയത്) പറഞ്ഞു. ഇന്ത്യയിലെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് തുർക്കിയിൽ റിയൽ എസ്റ്റേറ്റ് വില കുറവാണെന്നും അവർക്ക് തുർക്കി പാസ്‌പോർട്ട് ഉടൻ ലഭിക്കുമെന്നും ഫിറോസ് ആലം ​​കൂട്ടിച്ചേർത്തു.

ഇസ്താംബൂളിൽ താമസിക്കുന്നതിനായി 50,000 ഡോളർ (3,896,624.55 ഇന്ത്യൻ രൂപ) നിക്ഷേപം നടത്തിയതായി ബെംഗളൂരുവിലെ ഒരു ഹോട്ടൽ ഉടമ, സയ്യിദ് ഉസ്മാൻ ക്വാദ്രിയും (പേര് മാറ്റി) ന്യൂസ് 18 നോട് പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ ഒരു ദക്ഷിണേന്ത്യൻ ഭക്ഷണശാല (ടിഫിൻ സെന്റർ) തുറക്കാൻ തന്റെ സഹോദരൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തു കൊണ്ടാണ് ആളുകൾ തുർക്കിയിൽ നിക്ഷേപം നടത്തുന്നത്?

ജീവിതപങ്കാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, വൈകല്യമുള്ള കുട്ടികൾ എന്നിവരുൾപ്പെടെ മുഴുവൻ കുടുംബാം​ഗങ്ങൾക്കും പ്രയോജനകരമാണ് തുർക്കിയിലെ നിക്ഷേപം. എന്തൊക്കെയാണ് ആ പ്രയോജനങ്ങൾ എന്നു നോക്കാം

 • രാജ്യത്ത് എല്ലായിടത്തും പ്രവേശനം (Access)

 • 120 സ്ഥലങ്ങളിലേക്ക് വിസ കൂടാതെയുള്ള യാത്ര (Visa-free travel to 120 destinations)

 • സൗജന്യ ആരോ​ഗ്യ സംരക്ഷണം (Free healthcare)

 • സൗജന്യ വിദ്യാഭ്യാസം (Free education)

 • മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ (Better economic opportunities)

 • ഉയർന്ന ജീവിതനിലവാരം (Higher quality of life)

 • യു‌എസ്‌എയിലെ ഇ-2 ഇൻവെസ്റ്റർ വിസയ്ക്കുള്ള യോഗ്യത (Eligibility for the E-2 Investor Visa in the USA)


പൗരത്വം (Citizenship)

 • ജീവിതപങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാരായ ഏത് പ്രായത്തിലുമുള്ള കുട്ടികൾ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും ആജീവനാന്ത തുർക്കി പൗരത്വം

 • സ്ഥിര താമസക്കാരനാകാൻ (permanent resident) യോ​ഗ്യത

 • നാല് മാസത്തിനുള്ളിൽ തുർക്കിഷ് പാസ്‌പോർട്ട് (Turkish passport within four months)


വേണ്ട യോ​ഗ്യതകൾ (Eligibility) എന്തൊക്കെ?

 • യോ​ഗ്യതാ അഭിമുഖം ഇല്ല (No eligibility interview)

 • ഭാഷാ പ്രാവീണ്യം തെളിയിക്കാനുള്ള പരീക്ഷ ഇല്ല (No language proficiency test)

 • ഭാര്യാഭർത്താക്കന്മാർക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാരായ ഏത് പ്രായത്തിലുള്ള കുട്ടികൾക്കും ഒരേ ആനുകൂല്യങ്ങൾ ലഭിക്കും.


സാമ്പത്തികം സംബന്ധിച്ച് ചിലത്

 • നിങ്ങളുടെ സമ്പത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറേണ്ടതില്ല

 • തുർക്കിക്ക് പുറത്ത് സമ്പാദിക്കുന്ന ഏതൊരു വരുമാനത്തിനും നികുതിയില്ല

 • മൂന്ന് വർഷത്തിന് ശേഷം എല്ലാ സമ്പത്തും വിനിമയ നിയന്ത്രണങ്ങളില്ലാതെ സ്വദേശത്തേക്ക് കൊണ്ടുപോകാം


തുർക്കിയിൽ ഇന്ത്യൻ പൗരൻമാർ‌ക്കുള്ള നിക്ഷേപ അവസരങ്ങൾ എന്തെല്ലാം?

A) നിങ്ങൾക്ക് പൗരത്വം ആണ് വേണ്ടതെങ്കിൽ

1. റിയൽ എസ്റ്റേറ്റ് (REAL ESTATE)

കുറഞ്ഞത് 400,000 ഡോളർ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വാങ്ങുക. മൂന്ന് വർഷത്തേക്ക് അത് വിൽക്കാൻ പാടില്ല

2. സർക്കാർ ബോണ്ടുകൾ (GOVERNMENT BONDS)

മൂന്ന് വർഷത്തേക്ക് വിൽക്കരുതെന്ന വ്യവസ്ഥയോടെ 500,000 ഡോളർ മൂല്യമുള്ള സർക്കാർ ബോണ്ടുകൾ വാങ്ങുക

3. ബാങ്ക് ഡെപ്പോസിറ്റ് (BANK DEPOSIT)

മൂന്ന് വർഷത്തേക്ക് പിൻവലിക്കരുതെന്ന നിബന്ധനയോടെ തുർക്കിയിലെ ബാങ്കുകളിൽ 500,000 ഡോളർ നിക്ഷേപിക്കുക

4. ഓഹരികൾ വാങ്ങുക (SHARE PURCHASE)

തുർക്കിഷ് REIT-കളിലോ VCT-കളിലോ നിന്ന് മൂന്ന് വർഷത്തേക്ക് വിൽക്കരുതെന്ന നിബന്ധനയോടെ 500,000 ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങുക

5. ജോലി നൽകുക (JOB CREATION)

തുർക്കിയിൽ കുറഞ്ഞത് 50 പേർക്ക് സ്ഥിര ജോലി നൽകുക

B) നിങ്ങൾക്ക് ഭൂസ്വത്ത് ആണ് വേണ്ടതെങ്കിൽ

1. റിയൽ എസ്റ്റേറ്റ്

തുർക്കിയിൽ കുറഞ്ഞത് 50,00 ഡോളറും രാജ്യത്തെ പ്രധാന ന​ഗരങ്ങളിലും മുൻസിപ്പാലിറ്റികളിലും കുറഞ്ഞത് 75,000 ഡോളർ വില വരുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വാങ്ങുക.

2. വ്യാവസായിക നിക്ഷേപം (BUSINESS INVESTMENT)

തുർക്കിയിലെ വ്യാവസായിക രം​ഗത്ത് കുറഞ്ഞത് 50,000 ഡോളർ നിക്ഷേപിക്കുക

നിക്ഷേപങ്ങൾ നടത്തേണ്ടത് എങ്ങനെ?

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ നേടാനാകുന്ന തുർക്കിഷ് പൗരത്വം, ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും ആകർഷകവും ലാഭകരവും പൗരത്വ പ്രോഗ്രാമുകളിൽ ഒന്നാണ്. ഇതിനായി ചില വ്യവസ്ഥകളും ഉണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

1. എല്ലാ വാങ്ങൽ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പൗരത്വ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.

2. മുഴുവൻ പണമിടപാടും പൂർത്തിയാക്കുകയും വിൽപന ഉടമ്പടി കൈവശം ഉണ്ടായിരിക്കുകയും ചെയ്താൽ അപേക്ഷകർക്ക് നിർമ്മാണ പ്രോജക്റ്റുകൾക്ക് കീഴിലുള്ള പ്രോപ്പർട്ടി വാങ്ങാനും കഴിയും.

3. ഒരു നിക്ഷേപകൻ വാങ്ങിയ പ്രോപ്പർട്ടി വിൽക്കുന്നതിന് മുൻപ് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വസ്തുവിന്റെ ഉടമസ്ഥാവകാശം നിലനിർത്തണം.

തുർക്കി പൗരത്വം ലഭിക്കുന്നതിനുള്ള മറ്റ് ചെലവുകൾ

a) പൗരത്വം ലഭിക്കാൻ

1. 400,000 ഡോളർ ചെലവഴിച്ച് പ്രോപ്പർട്ടി വാങ്ങുന്നവർ നികുതി, വസ്തുവകകളുടെ മൂല്യനിർണ്ണയം, ഉടമസ്ഥാവകാശ രേഖ കൈമാറ്റം എന്നിവക്കുള്ള ചെലവുകളും വഹിക്കണം.

2. താത്പര്യമുള്ള നിക്ഷേപകർ ശരിയായ ഉപ​ദേശം നൽകുന്ന കൺസൾട്ടന്റുമാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ സത്യസന്ധവും നേരായതുമായ പ്രോപ്പർട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. അവർക്കും ഫീസ് ഉണ്ടാകും.

3. സർക്കാർ നടപടികൾ ഉൾപ്പെടെയുള്ളവക്കുള്ള ഫീസും, ഒരു പ്രോപ്പർട്ടി കണ്ടെത്തുന്നതും പൗരത്വത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കൺസൾട്ടന്റ് ഫീസും ഉണ്ടായിരിക്കും.

B) താമസക്കാർക്ക്

തുർക്കിയിലെ താമസക്കാരനാകാൻ കുറഞ്ഞത് 50,000 ഡോളർ വിലയുള്ള പ്രോപ്പർട്ടി വാങ്ങണം. നികുതികൾ, പ്രോപ്പർട്ടി മൂല്യനിർണ്ണയം, ടൈറ്റിൽ ഡീഡ് കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള അധിക ചെലവുകളും ഉണ്ടായിരിക്കും.

ഇന്ത്യൻ നിക്ഷേപകർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

1. തുർക്കിയിലെ അവസരങ്ങളെക്കുറിച്ച് സംസാരിക്കുന്നവരുമായല്ല, അവ നൽകുന്നവരുമായി സഹകരിച്ച് പ്രവർത്തിക്കുക

2. ഒരു പ്രോപ്പർട്ടി എങ്ങനെയെങ്കിലും വിൽക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റുമാരേക്കാളും ഇക്കാര്യത്തിൽ ഉപദേശം നൽകുന്ന കൺസൾട്ടന്റുമാരുമായി ചേർന്ന് പ്രവർത്തിക്കുക.

3. നിങ്ങൾ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്ന പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനങ്ങൾ നടത്തിയെന്ന് ഉറപ്പാക്കുക. പിന്നീടു മാത്രം വാങ്ങുക. തുർക്കിയിലെ ചില പ്രദേശങ്ങളിൽ പുതിയ നിയമം ബാധകമല്ല എന്നു കൂടി അറിയണം.

4. ‌ശരിയായ ആളുകളിൽ നിന്നു മാത്രം ഉപദേശം സ്വീകരിക്കുക. വാങ്ങുന്നതിന് മുമ്പ് നിക്ഷേപം സംബന്ധിച്ച നിയമങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും മനസിലാക്കുക.

5. ഒരിക്കലും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് നേരിട്ട് പണം നൽകരുത്. പകരം, തുർക്കിയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും പണം കൈമാറ്റം ചെയ്യുന്നത് ബാങ്കുകൾ വഴിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.

6. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വത്തിൽ നിയമപരമായ മറ്റ് ക്ലെയിമുകളോ വ്യവഹാരങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാൻ അതേക്കുറിച്ച് സൂക്ഷ്മപരിശോധന നടത്തുക.

തുർക്കി ആസ്ഥാനമായുള്ള സ്ഥാപനമായ ഹാഷ്മി ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ തജാമുൽ ഹുസൈനുമായി ന്യൂസ് 18 ബന്ധപ്പെട്ടിരുന്നു. 2022 ലെ രണ്ടാം പാദത്തിൽ, രാജ്യത്ത് നിക്ഷേപം നടത്താനിരിക്കുന്ന നൂറിലധികം പേരുമായി റെസിഡൻസി, പൗരത്വ അവസരങ്ങൾ എന്നിവ സംബന്ധിച്ച് ഹാഷ്മി ഗ്രൂപ്പ് ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിവിധ സമുദായങ്ങളിൽ പെട്ട ആളുകൾ, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളിൽ സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ.
തുർക്കിയിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും തജാമുൽ ഹുസൈൻ പറഞ്ഞു. വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികളുള്ളവരും തുർക്കിയിൽ രണ്ടാമത്തെ വിദേശ ഭവനം ആവശ്യമുള്ളവരുമെല്ലാം രാജ്യത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്തോ-ടർക്കിഷ് പ്രോപ്പർട്ടി കൺസൾട്ടന്റായ സദാഖത്ത് ഹുസൈനുമായും ന്യൂസ് 18 സംസാരിച്ചു. തുർക്കിയിലെ പല നഗരങ്ങളിലെയും കൃഷിഭൂമിയിലും ആളുകൾ നിക്ഷേപം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യൻ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യക്കാരും തുർക്കിയിൽ വൻ നിക്ഷേപങ്ങൾ നടത്തിയതായും സദാഖത്ത് ഹുസൈൻ പറഞ്ഞു. ഇപ്പോൾ തുർക്കി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നിക്ഷേപകരെ തേടുകയാണെന്നും 2023-നു ശേഷം സർക്കാർ വിദേശ പൗരത്വ നയം കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൗരന്മാർക്ക് വിദേശ നിക്ഷേപത്തിനുള്ള പരിധി

ഇന്ത്യക്കാർക്ക് ഒരു സാമ്പത്തിക വർഷം 250,000 ഡോളർ (19,483,122.75 ഇന്ത്യൻ രൂപ) മാത്രമേ നിക്ഷേപിക്കാനാകൂ എന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് താരിഖ് ഇമാം പറഞ്ഞു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിൽ (Liberalized Remittance Scheme (LRS) ഇന്ത്യയിൽ നിന്ന് പുറത്തേക്ക് പണമയയ്ക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഉണ്ടെന്നും താരിഖ് ഇമാം പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ ഭാഗമാണിത്.

അടുത്തിടെ, തുർക്കിയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപ പരിധി 400,000 ഡോളർ (31,164,398.00 ഇന്ത്യൻ രൂപ) ആയി ഉയർത്തി.. അതിനാൽ ഇപ്പോൾ ഇന്ത്യൻ പൗരന്മാർ രണ്ട് കുടുംബാംഗങ്ങളുടെ പേരിലാണ് വസ്തു വാങ്ങുന്നത്.

പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ പേരിൽ ഏത് കുടുംബാം​ഗത്തിനും നിക്ഷേപം നടത്താമെന്നും ഭൂമിയുമായോ വീടുമായോ ബന്ധപ്പെട്ട എല്ലാ രേഖകളിലും പ്രായപൂർത്തിയാകാത്ത ആ വ്യക്തിയുടെ പേര് പരാമർശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by:Rajesh V
First published: