നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • ഭാര്യയുമായുള്ള നിർബന്ധിത ലൈംഗികബന്ധം കുറ്റമോ? ഇന്ത്യയില്‍ വൈവാഹിക പീഡനം എന്തുകൊണ്ട് കുറ്റമായി കാണുന്നില്ല?

  ഭാര്യയുമായുള്ള നിർബന്ധിത ലൈംഗികബന്ധം കുറ്റമോ? ഇന്ത്യയില്‍ വൈവാഹിക പീഡനം എന്തുകൊണ്ട് കുറ്റമായി കാണുന്നില്ല?

  2021 ഓഗസ്റ്റിൽ ഇന്ത്യയിലെ വിവിധ കോടതികൾ മൂന്ന് വിവാഹ ബലാത്സംഗ കേസുകളിലെ വിധി പ്രസ്താവിക്കുകയുണ്ടായി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്ത്യയില്‍ ഭർത്താവ് ഭാര്യയെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നിർബന്ധിക്കുക കുറ്റകരമല്ല. 33 ശതമാനം ഇന്ത്യൻ പുരുഷന്മാർ തങ്ങളുടെ ഭാര്യയുമായി നിർബന്ധപൂർവ്വം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്നാണ് കണക്കുകൾ. ലോകത്തിലെ 151 രാജ്യങ്ങളിൽ ഇത് ഭാര്യയുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റം ആയി കണക്കാക്കുകയും അത് ലംഘിക്കുന്നവർക്ക് ശിക്ഷ നൽകുകയും ചെയ്യുന്നു.

   2021 ഓഗസ്റ്റിൽ ഇന്ത്യയിലെ വിവിധ കോടതികൾ മൂന്ന് വിവാഹ ബലാത്സംഗ കേസുകളിലെ വിധി പ്രസ്താവിക്കുകയുണ്ടായി. ഭാര്യയുടെ ഇഷ്ടമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ആഗസ്റ്റ് 12 ന് മുംബൈ സിറ്റി അഡീഷണൽ സെഷൻസ് കോടതി വിധിക്കുകയുണ്ടായി. കൂടാതെ, വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് പറഞ്ഞുകൊണ്ട് ആഗസ്ത് 26 ന് ഛത്തീസ്ഗഢ് കോടതി പ്രതികളിലൊരാളെ വെറുതെവിടുകയും ചെയ്തു. എന്നാൽ, വൈവാഹിക ബലാത്സംഗം ക്രൂരതയാര്‍ന്ന പ്രവൃത്തിയാണെന്നും അത് വിവാഹമോചനത്തിനുള്ള കാരണമാകാമെന്നും ആഗസ്റ്റ് 6 ന് കേരള ഹൈക്കോടതി വിധിച്ചു.

   സമീപ കാലത്തെ കോടതി വിധികൾ
   അടുത്ത കാലത്ത് കോടതിയിൽ എത്തിയ നാല് വൈവാഹിക ബലാത്സംഗ കേസുകളെക്കുറിച്ച് ചർച്ചയായിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആ കേസുകൾ തള്ളിക്കളഞ്ഞത് എന്നും പരിശോധിക്കാം.ലോകത്തിലെ 185 രാജ്യങ്ങളിൽ 151 രാജ്യങ്ങളിലും കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലാണ് മാരിറ്റൽ റെയ്പ്പ് (അഥവാ വിവാഹത്തിനകത്തെ പീഡനം) ഉൾപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരി 2 ന് മുംബൈയിൽ നിന്നുള്ള ഒരു ദമ്പതികൾ മഹാബലേശ്വർ സന്ദർശിക്കാൻ പോയി. രാത്രിയിൽ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് ആഗ്രഹിച്ചപ്പോൾ, ഭാര്യ വിസമ്മതിച്ചു. കാരണം അവർക്ക് ശാരീരികമായി സുഖമില്ലായിരുന്നു, പക്ഷേ ഭർത്താവ് അത് പരിഗണിക്കാതെ നിർബന്ധിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഭാര്യയുടെ ആരോഗ്യം വളരെ മോശവും ഗുരുതരവുമായി മാറി. അവരുടെ അരയുടെ കീഴ് ഭാഗത്ത് പക്ഷാഘാതം ഉണ്ടായെന്ന് ഡോക്ടർമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവിനെതിരെ ഭാര്യ വൈവാഹിക ബലാത്സംഗത്തിന് കേസുകൊടുത്തു. 2021 ഓഗസ്റ്റ് 12 ന് മുംബൈ സിറ്റി അഡീഷണൽ സെഷൻസ് കോടതി ഇന്ത്യയിൽ വിവാഹ ബലാത്സംഗം ഒരു കുറ്റമല്ലെന്ന് വിധിക്കുകയും ഇത് നിർഭാഗ്യകരമായ ഒരു സംഭവമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. പക്ഷേ ഇത് നിയമവിരുദ്ധമായ ഒരു പ്രവൃത്തിയോ കുറ്റമോ അല്ല എന്നാണ് കോടതി കണ്ടെത്തിയത്.

   ഛത്തീസ്ഗഢിൽ 2017 വിവാഹിതയായ ഒരു പെൺകുട്ടിയുടേതും സമാനമായ ഒരു കേസാണ്. കുറച്ച് ദിവസത്തേക്ക് കാര്യങ്ങളെല്ലാം മനോഹരമായ രീതിയില്‍ നടന്നുവെങ്കിലും അതിനുശേഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഭിന്നതയുണ്ടായി. ഭർത്താവ് തന്റെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ഭാര്യ കുറ്റാരോപണം നടത്തി. ഇതിന് ശേഷം ഭാര്യ ഭർത്താവിനെതിരെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും കേസുകൊടുത്തു. വിഷയം കോടതിയിലെത്തിയപ്പോൾ കീഴ്ക്കോടതി ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 2021 ആഗസ്റ്റ് 26 ന് ഹൈക്കോടതി ഭർത്താവിനെ കുറ്റവിമുക്തനാക്കി. അതായത്, ഭർത്താവിനെ ബലാത്സംഗക്കുറ്റത്തിന് കീഴ്ക്കോടതി ശിക്ഷിച്ചു, പക്ഷേ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

   ഇതിലും വ്യത്യസ്തമായിരുന്നു മറ്റൊരു സംഭവം ഗുജറാത്തിലും നടന്നിരുന്നു. ഹൈക്കോടതിയില്‍ വന്ന ഒരു കേസിൽ ഭർത്താവ് തന്നോട് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് യുവതി ആരോപിച്ചു. ഈ സാഹചര്യത്തിൽ, ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ പി പർഡിവാല പറഞ്ഞത് ഭാര്യയുടെ പ്രായം 18 വയസ്സിനു മുകളിലാണെങ്കിൽ, ഭർത്താവിനെതിരെ ഐപിസി 375 വകുപ്പ് പ്രകാരം കേസെടുക്കാനാവില്ല എന്നാണ്. ഭാര്യയുടെ കുറ്റാരോപണം ഭര്‍ത്താവ് എല്ലാ രാത്രിയിലും തന്നെ ഒരു കളിപ്പാട്ടം പോലെ ഉപയോഗിക്കുന്നുവെന്നാണ്‌. എന്നാൽ ഒരു സ്ത്രീക്ക് വേണ്ടി നിയമം മാറ്റാൻ കഴിയില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷിണം.

   അഭ്യസ്തവിദ്യയും ഉന്നത ജോലിയുമുള്ള യുവതിക്ക് പോലും രക്ഷയില്ല എന്നാണ് ഡൽഹിയിൽ നടന്ന സമാനമായ ഒരു സംഭവം സൂചിപ്പിക്കുന്നത്. 2015 ഫെബ്രുവരിയിൽ ഒരു വിവാഹ ബലാത്സംഗ കേസ് സുപ്രീം കോടതിയിലെത്തി. ഡൽഹിയിൽ ജോലി ചെയ്യുന്ന ഒരു ബഹുരാഷ്ട്ര കമ്പനി എക്സിക്യൂട്ടീവ് ഭർത്താവിനെതിരെ കുറ്റാരോപണം നടത്തുകയുണ്ടായി. ഓരോ രാത്രിയും ഞാന്‍ അദ്ദേഹത്തിന്‌ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാൻ ആഗ്രഹമുള്ള ഒരു കളിപ്പാട്ടം പോലെയായിരുന്നു, ഞങ്ങൾ വഴക്കുണ്ടാക്കുമ്പോഴെല്ലാം, ലൈംഗികവേളയിൽ അദ്ദേഹം എന്നെ പീഡിപ്പിക്കാറുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഞാൻ ഒരിക്കലും സംസാരിച്ചില്ലെങ്കിലും എനിക്ക് അസുഖം ഉണ്ടെങ്കിൽ പോലും അദ്ദേഹത്തിന് ഇക്കാര്യം ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഏതെങ്കിലും ഒരു സ്ത്രീക്ക് ഇന്ത്യയിലെ നിയമം മാറ്റാൻ കഴിയില്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് ഈ 25 വയസുകാരിയുടെ കേസ് സുപ്രീം കോടതി തള്ളിക്കളഞ്ഞു,

   നിയമം അനുശാസിക്കുന്നത് എന്ത്?
   ഇന്ത്യൻ ശിക്ഷാനിയമത്തിൽ അതായത് ഇന്ത്യൻ പീനൽ കോഡിൽ വൈവാഹിക ബലാത്സംഗം എന്നത് കുറ്റമല്ല. അത് ഒരു അപൂർവ്വവം ഒഴിവാക്കേണ്ടതുമായ ഒരു പ്രവർത്തി മാത്രമാണ്. ഐപിസി സെക്ഷൻ 375 ബലാത്സംഗത്തെ നിർവചിക്കുന്നുണ്ട്. എന്നാൽ ഈ നിയമം വൈവാഹിക ബലാത്സംഗത്തെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭാര്യയുടെ പ്രായം 18 വയസ്സിനു മുകളിലാണെങ്കിൽ, ഭാര്യയുമായുള്ള പുരുഷന്റെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കില്ലെന്ന് അതിൽ വ്യക്തമായി പറയുന്നു. പുരുഷൻ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇഷ്ടത്തിന് എതിരായിട്ടോ ഈ ലൈംഗികബന്ധം നടത്തിയാല്‍ പോലും ഇത് ശിക്ഷയ്ക്ക് കാരണമാകുന്നില്ല. പുരുഷന്മാരിൽ മൂന്നിലൊന്നുപേരും നിർബന്ധിത ലൈംഗികതയിൽ ഏർപ്പെടുന്നുവെന്ന് സമ്മതിക്കാറുണ്ട്.

   ഇന്റർനാഷണൽ സെന്റർ ഫോർ വുമൺ ആൻഡ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് 2014 ൽ നടത്തിയ സർവേ പ്രകാരം, മൂന്നിലൊന്ന് ഇന്ത്യൻ പുരുഷന്മാരും തങ്ങൾ ഭാര്യമാരുമായി നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി സമ്മതിച്ചിട്ടുണ്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ 3 അനുസരിച്ച്, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ 10% സ്ത്രീകൾ താല്പര്യമില്ലാതിരുന്നിട്ടു പോലും അവരുടെ ഭർത്താക്കന്മാർ തങ്ങളുമായി ശാരീരിക ബന്ധം പുലർത്താൻ നിർബന്ധിച്ചുവെന്ന് പറയുകയുണ്ടായി. അങ്ങനെ ചെയ്യുന്നത് ലോകത്തിലെ 151 രാജ്യങ്ങളിലും കുറ്റകരമായിരിക്കവേയാണ്‌ ഈ വെളിപ്പെടുത്തൽ.

   വൈവാഹിക പീഡനം കുറ്റമായി കാണുന്ന രാജ്യങ്ങൾ
   ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലും വൈവാഹിക ബലാത്സംഗം കുറ്റകരമാണ്. 1932 ൽ പോളണ്ട് വൈവാഹിക ബലാത്സംഗം കുറ്റകരമാക്കി. 1970 കളിൽ, സ്വീഡൻ, നോർവേ, ഡെൻമാർക്ക്, സോവിയറ്റ് യൂണിയൻ തുടങ്ങിയ രാജ്യങ്ങളും വൈവാഹിക ബലാത്സംഗം കുറ്റകരമാക്കി നിയമ ഭേദഗതി നടത്തിയിരുന്നു. 1976 ൽ ഓസ്ട്രേലിയയും 1980 കളിൽ ദക്ഷിണാഫ്രിക്ക, അയർലൻഡ്, കാനഡ, യുഎസ്എ, ന്യൂസിലാൻഡ്, മലേഷ്യ, ഘാന, ഇസ്രായേൽ എന്നിവയും വിവാഹ ബലാൽസംഗം കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. യുണൈറ്റഡ് നേഷൻസിന്റെ 2018 ലെ വേൾഡ് വുമൺ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ 185 രാജ്യങ്ങളിൽ 77 എണ്ണത്തിലും വിവാഹ ബലാത്സംഗം കുറ്റകരമാക്കുന്ന വ്യക്തമായ നിയമങ്ങളുണ്ട്. ബലാത്സംഗത്തിന് ഭർത്താവിനെതിരെ ക്രിമിനൽ പരാതി നൽകാൻ ഭാര്യക്ക് അവകാശമുള്ള 74 രാജ്യങ്ങളുമുണ്ട്. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലും വൈവാഹിക ബലാത്സംഗം കുറ്റകരമാണ്.

   വൈവാഹിക ബലാത്സംഗം ഒരു കുറ്റകൃത്യമായി കാണാത്തതും ഭാര്യയ്‌ക്ക് ഭർത്താവിനെതിരെ ബലാത്സംഗത്തിന് ക്രിമിനൽ പരാതി നൽകാൻ കഴിയാത്തതുമായ 34 രാജ്യങ്ങളുണ്ട്. അവയിൽ ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇന്ത്യ എന്നിവ ഉൾപ്പെടുന്നു.

   പരാതിക്കാരിയായ സ്ത്രീകളുടെ അപകാശങ്ങൾ എന്തൊക്കെ എന്നു പരിശോധിക്കാം.

   വിവാഹമോചനത്തിനുള്ള അവകാശം: ഹിന്ദു വിവാഹ നിയമം സെക്ഷൻ 13, 1995 പ്രകാരം, വിവാഹ ബലാത്സംഗം നേരിടുന്ന ഒരു വ്യക്തിക്ക് ഭർത്താവ് അവളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഭർത്താവിന്റെ സമ്മതമില്ലാതെ പോലും വിവാഹമോചനം നേടാനുള്ള അവകാശമുണ്ട്.

   ഗർഭച്ഛിദ്രത്തിനുള്ള അവകാശം: 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്റ്റ് പ്രകാരം, ഒരു ഭാര്യക്ക് എപ്പോൾ വേണമെങ്കിലും ഗർഭം അവസാനിപ്പിക്കാം. ഗർഭം 24 ആഴ്ചയിൽ കുറവായിരിക്കണം എന്നത് മാത്രമാണ് മാനദണ്ഡം. ചില പ്രത്യേക സന്ദർഭങ്ങളിൽ, 24 ആഴ്ചകൾക്കു ശേഷവും ഗർഭച്ഛിദ്രം അനുവദനീയമാണ്. ഇതിനായി ഭാര്യക്ക് അമ്മായിയമ്മയുടെയോ ഭർത്താവിന്റെയോ സമ്മതം ആവശ്യമില്ല.

   ഗാർഹിക പീഡനത്തിനെതിരെ റിപ്പോർട്ടുചെയ്യാനുള്ള അവകാശം: ഗാർഹിക പീഡന നിയമം 2005 പ്രകാരം, വിവാഹിതയായ ഏതൊരു സ്ത്രീക്കും ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ശാരീരിക, മാനസിക, ലൈംഗിക അല്ലെങ്കിൽ സാമ്പത്തിക പീഡനങ്ങൾക്കെതിരെ പരാതി നൽകാം.
   Published by:Jayesh Krishnan
   First published:
   )}