നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • രാജ്യം വൻ കണ്ടെയ്നർ ക്ഷാമം നേരിടുന്നത് എന്തുകൊണ്ട്? അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ?

  രാജ്യം വൻ കണ്ടെയ്നർ ക്ഷാമം നേരിടുന്നത് എന്തുകൊണ്ട്? അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ?

  വലിയ കണ്ടെയ്‌നര്‍ ക്ഷാമം നേരിടുന്നതെന്നും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നും പരിശോധിക്കാം.

  • Share this:
   അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ക്ഷാമത്തെ നേരിടാന്‍ സഹായിക്കുന്നതിന് സര്‍ക്കാര്‍ കയറ്റുമതിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. കണ്ടെയ്‌നര്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രധാന ഷിപ്പിംഗ് റൂട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ചരക്ക് നിരക്ക് 300 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് രാജ്യം വലിയ കണ്ടെയ്‌നര്‍ ക്ഷാമം നേരിടുന്നതെന്നും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നും പരിശോധിക്കാം.

   എന്തുകൊണ്ടാണ് അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ക്ഷാമം നേരിടുന്നത്?

   കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ കാലിയായ കണ്ടെയ്‌നറുകളുടെ എണ്ണം കൂടി. ഇത്തരം നിരവധി കണ്ടെയ്‌നറുകള്‍ ഉള്‍നാടന്‍ ഡിപ്പോകളില്‍ ഉപേക്ഷിക്കുകയും ദീര്‍ഘകാലം തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. പ്രധാന തുറമുഖങ്ങളിലെല്ലാം ദീര്‍ഘനാള്‍ കണ്ടെയ്‌നറുകള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് സുസ്ഥിരമായ ആഗോള സാമ്പത്തിക വീണ്ടെടുക്കല്‍ വ്യാപാരത്തിന് പ്രചോദനം നല്‍കി. ഈ സമയത്ത് കണ്ടെയ്‌നറുകളുടെ ലഭ്യത കുറഞ്ഞു. ഇത് അന്താരാഷ്ട്ര വ്യാപാരത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുമുള്ള വീണ്ടെടുക്കലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ചില പ്രധാന അന്താരാഷ്ട്ര റൂട്ടുകളില്‍ ചരക്ക് നിരക്കില്‍ 500 ശതമാനത്തിലധികം വര്‍ദ്ധനവിനും കാരണമായി.

   കണ്ടെയ്‌നര്‍ ക്ഷാമം ഇന്ത്യന്‍ കയറ്റുമതിക്കാരെ എങ്ങനെ ബാധിക്കുന്നു?

   കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പേയ്മെന്റ് ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ അവരുടെ കയറ്റുമതിയില്‍ വലിയ കാലതാമസവും തത്ഫലമായുണ്ടാകുന്ന പണലഭ്യത പ്രശ്‌നങ്ങളുമാണ് നേരിടുന്നത്. 45 ദിവസം എടുത്തിരുന്ന കയറ്റുമതി ഇപ്പോള്‍ 75-90 ദിവസം എടുക്കുന്നുണ്ടെന്നും പേയ്മെന്റുകളില്‍ 2-3 മാസം കാലതാമസം നേരിടുന്നുണ്ടെന്നും പ്രത്യേകിച്ച് ചെറുകിട കയറ്റുമതിക്കാര്‍ കൂടുതല്‍ പണലഭ്യത പ്രശ്‌നങ്ങള്‍ നേരിടുന്നതായും കയറ്റുമതിക്കാര്‍ അഭിപ്രായപ്പെട്ടു.

   കൂടാതെ, കയറ്റുമതിക്കാര്‍ നിലവില്‍ അഭിമുഖീകരിക്കുന്ന കണ്ടെയ്‌നര്‍ ക്ഷാമം വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യയിലെ കപ്പലുകളുടെ ഉയര്‍ന്ന ടേണ്‍റൗണ്ട് സമയവും മറ്റ് ഘടനാപരമായ പ്രശ്‌നങ്ങളും

   ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ സഹായിക്കാനാകും?

   ഒഴിഞ്ഞ കണ്ടെയ്‌നറുകളുടെ കയറ്റുമതി നിയന്ത്രിക്കാനാണ് കയറ്റുമതിക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ചില രാജ്യങ്ങള്‍ ശൂന്യമായ കണ്ടെയ്‌നറുകള്‍ക്ക് പ്രീമിയം അടയ്ക്കാന്‍ തയ്യാറാണെന്നും ഇത് കണ്ടെയ്‌നര്‍ ക്ഷാമം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസത്തേക്ക് ഒരു കപ്പലിന് കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന 100 കാലിയായ കണ്ടെയ്‌നറുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള കൊല്‍ക്കത്ത തുറമുഖത്തിന്റെ നീക്കത്തിന് അനുസൃതമായി എല്ലാ ഇന്ത്യന്‍ തുറമുഖങ്ങളിലെയും ശൂന്യമായ കണ്ടെയ്‌നറുകളുടെ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കയറ്റുമതിക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കയറ്റുമതിക്കാര്‍ ഉപേക്ഷിച്ചതോ സര്‍ക്കാര്‍ ഏജന്‍സികള്‍ തടഞ്ഞുവെച്ചതോ ആയ 20,000 ഓളം കണ്ടെയ്‌നറുകള്‍ റിലീസ് ചെയ്യണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

   ഉയര്‍ന്ന നിരക്കില്‍ മുന്‍ഗണനാ ബുക്കിംഗ് വാഗ്ദാനം ചെയ്യുന്നതിനുള്ള ഷിപ്പിംഗ് ലൈനുകളുടെ നീക്കത്തില്‍ നിന്ന് പിന്മാറാനും കയറ്റുമതിക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ കണ്ടെയ്‌നറുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കയറ്റുമതിക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

   വിദേശത്തേക്കുള്ള കപ്പല്‍ ചരക്കുകൂലി ഷിപ്പിങ് കമ്പനികള്‍ ആറിരട്ടിയോളം കൂട്ടിയിട്ടുണ്ട്. കയര്‍, സമുദ്രോല്‍പ്പന്നം, ഭക്ഷ്യ സംസ്‌കരണം, സുഗന്ധവ്യഞ്ജനം തുടങ്ങി വിവിധ മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കും. കണ്ടെയ്നര്‍ ക്ഷാമമാണ് നിരക്ക് വര്‍ധനവിന് പ്രധാന കാരണം. ഇറക്കുമതി ചെലവ് കൂടിയത് വിവിധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയ്ക്കും ഇടയാക്കും. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നത്.

   മൊഹല്ല ക്ലിനിക്കുകള്‍

   ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത് ഉപേക്ഷിച്ച ഷിപ്പിംഗ് കണ്ടെയ്നറുകളാണ്. തലസ്ഥാനത്തെ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ മൊഹല്ല ക്ലിനിക്കുകളായി രൂപമാറ്റം വരുത്തിയ കണ്ടെയ്നറുകള്‍ ഒതുക്കമുള്ളതും മറ്റു സ്ഥലങ്ങളിലേക്ക് നീക്കാന്‍ കഴിയുന്നതുമാണ്. ടാറ്റ പവര്‍ ഡിഡിഎല്ലിന്റെ പിന്തുണയോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ആം ആദ്മി മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

   ഡല്‍ഹിയിലെയും ഹരിയാനയിലെയും വിവിധ കണ്ടെയ്നര്‍ യാര്‍ഡുകളില്‍ നിന്ന് കൊണ്ടുവന്ന ഷിപ്പിംഗ് കണ്ടെയ്നറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 20 അടി നീളമുള്ള രണ്ട് കണ്ടെയ്നറുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു ക്ലിനിക്കായി മാറ്റിയിരിക്കുകയാണ്. ഇതില്‍ ഒരു പരിശോധന മുറി, റിസപ്ഷന്‍, കാത്തിരിപ്പ് കേന്ദ്രം, പുറത്ത് നിന്ന് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഒരു ഫാര്‍മസി, ഒരു വാഷ് റൂം എന്നിവ ഉള്‍പ്പെടുന്നു. പതിവ് ആരോഗ്യ പരിശോധനകളും, ടെസ്റ്റുകളും, മരുന്ന് വാങ്ങലിനും ഒക്കെയായി പൂര്‍ണ്ണമായും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

   മൊഹല്ല ക്ലിനിക്കുകളുടെ ലക്ഷ്യം

   ക്ലിനിക്കുകള്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ച് ആവശ്യമായ സ്ഥലത്ത് കൊണ്ട് വന്ന് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ലൈറ്റിംഗ് ഫര്‍ണിച്ചറുകള്‍, അത്യാവശ്യ ഇന്റീരിയര്‍ ഫിനിഷുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. കണ്ടെയ്നറുകളുടെ ഒതുങ്ങിയ വലുപ്പം കാരണം അവ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാനും കുറഞ്ഞ സൈറ്റ് നിര്‍മ്മാണത്തിലൂടെ സ്ഥാപിക്കാനും സാധിക്കും. ശുചിത്വ പൂര്‍ണവും തൃപ്തി നല്‍കുന്ന രീതിയിലുമാണ് ഇന്റീരിയറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉള്ളിലുള്ള എയര്‍ കണ്ടീഷനിംഗും ഇന്‍സുലേറ്റഡ് വാളുകളും ഡല്‍ഹിയിലെ ചൂടില്‍ നിന്ന് സന്ദര്‍ശകരെ സംരക്ഷിക്കുന്നു.

   വിനൈല്‍ ഫ്ലോറിംഗ്, മെഡിക്കല്‍ ഗ്രേഡ് രീതിയിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് തയ്യാറാക്കിയ മട്ടുപ്പാവും മറ്റു ഇന്റീരിയര്‍ സൗകര്യങ്ങളും പരിപാലിക്കാന്‍ എളുപ്പമാണ്. ഡല്‍ഹിയിലെ എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് സ്ഥലത്തിന് ബുദ്ധിമുട്ടുള്ളതും പ്രീമിയം ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങള്‍ക്ക് പരിമിതമായ സാധ്യതയുള്ളതുമായ, തിങ്ങിനിറഞ്ഞ റെസിഡന്‍ഷ്യല്‍ കോളനികളില്‍ കാര്യക്ഷമവും ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യപരിപാലന മാതൃക സൃഷ്ടിക്കുക എന്നതാണ് മൊഹല്ല ക്ലിനിക്കുകള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഈ നിര്‍മ്മാണത്തിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ഡല്‍ഹിയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ 'ആര്‍ക്കിടെക്ചര്‍ ഡിസിപ്ലിന്‍' ആണ്.
   Published by:Jayashankar AV
   First published:
   )}