• HOME
  • »
  • NEWS
  • »
  • explained
  • »
  • Indian Army Day 2022 | ജനുവരി 15 ഇന്ത്യയില്‍ ദേശീയ കരസേനാ ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?

Indian Army Day 2022 | ജനുവരി 15 ഇന്ത്യയില്‍ ദേശീയ കരസേനാ ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?

ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ആധുനിക സാങ്കേതികവിദ്യയും നേട്ടങ്ങളും ഇതിൽ ഉയർത്തിക്കാട്ടും

armed forces

armed forces

  • Share this:
    എല്ലാ വർഷവും ജനുവരി 15നാണ് ഇന്ത്യ ദേശീയ കരസേനാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യ മേധാവിയായി (Commander-in-Chief) ഫീൽഡ് മാർഷൽ കോദണ്ടേര മടപ്പ കരിയപ്പ (കെ. എം. കരിയപ്പ) ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. വരും തലമുറകൾക്ക് ഇന്ത്യൻ കരസേന നൽകിയ സംഭാവനകളും ത്യാഗങ്ങളും മനസ്സിലാക്കാനും ഈ ആഘോഷങ്ങൾക്കൊണ്ട് സാധിക്കുന്നു. എല്ലാ വർഷവും, ഡൽഹി കന്റോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സൈനിക പരേഡും മറ്റ് നിരവധി കരസേന ആയോധന പ്രദർശനങ്ങളും നടത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷമാക്കുന്നത്. 2022ൽ 74-ാമത് ദേശീയ കരസേനാ ദിനമാണ് നാം ആചരിക്കുന്നത്.

    ദേശീയ കരസേനാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

    1895 ഏപ്രിൽ 1ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ രാജ്യത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്ഥാപിതമായി. 1947-ൽ ഇന്ത്യ സ്വതന്ത്രമായതിനുശേഷം, 1949 ജനുവരി 15നാണ് രാജ്യത്ത് ആദ്യമായി കരസേന മേധാവിയെ നിയമിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ ഫ്രാൻസിസ് ബുച്ചർ പിൻവാങ്ങിയപ്പോൾ, ലഫ്റ്റനന്റ് ജനറൽ കെ.എം കരിയപ്പ 1949ൽ ഇന്ത്യൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫായി ചുമതലയേറ്റു. ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട അധികാര കൈമാറ്റം നടന്ന ഈ ദിവസത്തെ കരസേന ദിനമായി ആചരിക്കുന്നു. രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

    ഇന്ത്യയിൽ ദേശീയ കരസേനാ ദിനം എങ്ങനെയാണ് ആചരിക്കുന്നത്?

    ഇന്ത്യൻ കരസേന ഒരു യുദ്ധ-നേതൃത്വ സംഘമായി മാറാൻ തീരുമാനിച്ചതിനാൽ, രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിലെ 'അമർ ജവാൻ ജ്യോതി'യിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷം, സൈനിക പ്രകടനങ്ങളോടുകൂടിയ ഗംഭീരമായ പരേഡും കരസേന നടത്തുന്നു.

    Also Read- Helicopter crash |സംയുക്ത സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

    ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ആധുനിക സാങ്കേതികവിദ്യയും നേട്ടങ്ങളും ഇതിൽ ഉയർത്തിക്കാട്ടും. ഡിവിഷൻ ക്രെഡൻഷ്യലുകൾ, സേനാ മെഡലുകൾ തുടങ്ങിയ ധീരതയ്ക്കുള്ള ബഹുമതികൾ ഈ ദിനത്തിൽ വിതരണം ചെയ്യും. ജമ്മു കാശ്മീരിലെ കരസേന ദിന ചടങ്ങിൽ, സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് ധീരതയ്ക്കുള്ള മെഡലുകളും ആദരണീയമായ സേവനത്തിനുള്ള മെഡലുകളും വിതരണം ചെയ്യും. കൂടാതെ പരമവീര ചക്ര, അശോക് ചക്ര മെഡലുകൾ ലഭിച്ച സൈനികരും പ്രതിനിധികളും എല്ലാ വർഷവും കരസേനാ ദിന പരേഡിൽ പങ്കെടുക്കാറുണ്ട്.
    Published by:Anuraj GR
    First published: