HOME » NEWS » Explained » WHY NEW MALAYALAM MOVIE RELEASES HAVE BEEN POSTPONED

Explained| പുതിയ മലയാള സിനിമകളുടെ റിലീസ് മാറ്റിയതെന്തുകൊണ്ട്?

സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ കളക്ഷൻ കുറവാണെന്നും ഈ തരത്തിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ റിലീസുകൾ മാറ്റിവച്ചത്.

News18 Malayalam | news18-malayalam
Updated: February 26, 2021, 11:57 AM IST
Explained| പുതിയ മലയാള സിനിമകളുടെ റിലീസ് മാറ്റിയതെന്തുകൊണ്ട്?
News18 Malayalam
  • Share this:
തിരുവനന്തപുരം: ‌ഇന്ന് റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവച്ചു. മരട്, വർത്തമാനം, ടോൾ ഫ്രീ, അജഗജാന്തരം, കള തുടങ്ങിയ സിനിമകളുടെ റിലീസാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിൽ മരടും വർത്തമാനവും കഴിഞ്ഞ ആഴ്ചയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. മറ്റ് സിനിമകൾ ഇന്ന് ആയിരുന്നു റിലീസ്. മാർച്ച് 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ റിലീസും അനിശ്ചിതത്വത്തിലാണ്.

Also Read- Poornima Indrajith | ചർമ്മത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തിനായി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ടിപ്പ്

സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ കളക്ഷൻ കുറവാണെന്നും ഈ തരത്തിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ റിലീസുകൾ മാറ്റിവച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തീയറ്ററുകൾ പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

Also Read- Priya Varrier | ഷൂട്ടിങ്ങിനിടെ പ്രിയ വാര്യർ വീണു; വീഡിയോ പോസ്റ്റ് ചെയ്ത് പ്രിയ

സെക്കൻഡ് ഷോ ഇല്ലാത്തത് തീയറ്റർ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്കൻഡ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ സർക്കാരിന് കത്ത് നൽകി. നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി. വിനോദ നികുതി ഇളവ് മാർച്ച് 31 വരെയാണ് നൽകിയിരുന്നത്. ഇതടക്കമുള്ള ഇളവുകൾ മാർച്ച് 31നു ശേഷവും തുടരണമെന്നും സിനിമാ സംഘടനകൾ ആവശ്യപ്പെടുന്നു.

Also Read- ഡാനിയേലിനെ കണ്ട സന്തോഷത്തിൽ ഓടി വന്ന് കെട്ടിപ്പിടിച്ച് സണ്ണി ലിയോണിയുടെ മകൾ നിഷ

മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസമാണ്. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണം, അതിനാല്‍ വിനോദ നികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണമെന്നാണ് ഫിലിം ചേംബർ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. തിയേറ്റർ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കൻഡ് ഷോയില്‍ നിന്നാണ്. അതിനാല്‍ സെക്കൻഡ് ഷോ അനുവദിക്കണമെന്നും ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read- അലരേ... 'മെമ്പർ രമേശൻ ഒൻപതാം വാർഡ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് റിലീസുകൾ നീട്ടിവയ്‌ക്കാൻ തീരുമാനമുണ്ടായത്. വിനോദ നികുതി ഇളവ് തുടരുക, സെക്കൻഡ് ഷോ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ റിലീസുകൾ സാധാരണ നിലയിൽ ആക്കാമെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. മലയാള സിനിമയ്ക്ക് കളക്ഷനില്‍ വലിയ ഇടിവാണ് സംഭവിക്കുന്നതെന്നും യോഗത്തില്‍ പറഞ്ഞു.

Also Read- കത്രീന കൈഫ്-വിജയ് സേതുപതി ചിത്രത്തിന് പേരിട്ടു; ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും
Published by: Rajesh V
First published: February 26, 2021, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories