• HOME
  • »
  • NEWS
  • »
  • explained
  • »
  • Antony Perumbavoor| എന്തുകൊണ്ട് ആറ് മോഹന്‍ലാല്‍ സിനിമകള്‍ OTTയില്‍; ആന്റണി പെരുമ്പാവൂര്‍ പറയുന്നു

Antony Perumbavoor| എന്തുകൊണ്ട് ആറ് മോഹന്‍ലാല്‍ സിനിമകള്‍ OTTയില്‍; ആന്റണി പെരുമ്പാവൂര്‍ പറയുന്നു

മരക്കാറിന് പുറമെ മോഹന്‍ ലാല്‍ നായകനായി അഭിനയിയ്ക്കുന്ന അഞ്ച് സിനിമകള്‍ കൂടി ഒടിടിയിലാവും റിലീസ് ചെയ്യുക.

നിർമാതാവ് ആന്റണി രാജു

നിർമാതാവ് ആന്റണി രാജു

  • Last Updated :
  • Share this:
കൊച്ചി: മരക്കാറിന്റെ (Marakkar Arabikkadalinte Simham) തീയറ്റര്‍ റിലീസിനേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്കെത്തുമ്പോള്‍ മലയാള തീയറ്റര്‍ മേഖലയെ ഒന്നടങ്കം ഞെട്ടിയ്ക്കുന്ന തീരുമാനത്തിലേക്കാണ് മോഹന്‍ലാലും (Mohanlal) ആശീര്‍വാദ് സിനിമാസും (Aashirvad Cinemas) എത്തിയിരിയ്ക്കുന്നത്.

ഒടിടിയിൽ ആറു സിനിമകൾ

മരയ്ക്കാറിന് പുറമെ മോഹന്‍ ലാല്‍ നായകനായി അഭിനയിയ്ക്കുന്ന അഞ്ച് സിനിമകള്‍ കൂടി ഒടിടിയിലാവും റിലീസ് ചെയ്യുക. പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, എലോണ്‍, ട്വല്‍ത്ത് മാന്‍, പ്രിയദര്‍ശന്റെ ബോക്‌സര്‍, വൈശാഖിന്റെ ബിഗ്ബജറ്റ് ചിത്രം എന്നിവയടക്കമാണ് ഒടിടി (OTT)യില്‍ റിലീസ് ചെയ്യുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

കോവിഡ് കാലത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മിയ്ക്കുന്ന സിനിമകളാണിത്. ഇവ ഒടിടികള്‍ക്ക്  മാത്രമെ നല്‍കാനാവൂ. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും തന്റെയും സ്വപ്‌ന സിനിമയായ മരയ്ക്കാറിനോട് ഒരു പറ്റം തീയറ്റര്‍ ഉടമകള്‍ കാട്ടിയ വഞ്ചനയും പുതിയ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമിലേക്ക് നല്‍കുന്നതിന് കാരണമായതായി ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Also Read- ഇനി Mohanlal- Antony Perumbavoor ചിത്രങ്ങൾ തീയറ്ററുകളിലേക്കില്ല; ബ്രോ ഡാഡി അടക്കം അഞ്ചുസിനിമകളും ഒടിടിയിൽ

മരക്കാര്‍ തീയറ്ററില്‍ കാണണമെന്ന് ഒരുപാട് മോഹിച്ചു. ഇതിനായുള്ള കാത്തിരിപ്പില്‍ തന്നെയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങള്‍. ദൃശ്യം 2 ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴും മരയ്ക്കാര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നു തന്നെയായിരുന്നു ആഗ്രഹം. ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങളാലും തീയറ്ററില്‍ റിലീസ് ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. അവസാന സാധ്യതകളും പരിശോധിച്ചിരുന്നു. എന്നാല്‍ തീയറ്റര്‍ ഉടമകളുടെ നിസഹകരണമാണ് കാര്യങ്ങള്‍ തകിടം മറിച്ചത്.

കരാർ ഒപ്പിടാൻ തയാറായത് 89 തീയറ്ററുകൾ

ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ തുടര്‍ച്ചയായ 21 ദിവസങ്ങള്‍ കേരളത്തിലെ എല്ലാ തീയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായുള്ള കരാര്‍ ഒപ്പിടുന്ന ഘട്ടവുമെത്തി. എന്നാല്‍ 230 തീയറ്ററുകളില്‍ 89 തീയറ്ററുകള്‍ മാത്രമാണ് കരാറില്‍ ഒപ്പിടാന്‍ തയ്യാറായത്. രണ്ടാം തരംഗത്തിനുശേഷം സിനിമകള്‍ ചാര്‍ട്ട് ചെയ്തപ്പോഴും തീയറ്ററുടമകളില്‍ പലരും താനുമായി ബന്ധപ്പെട്ടില്ല. മുന്‍കൂര്‍ പണം എന്ന നിലയില്‍ 4 കോടി 89 ലക്ഷം രൂപയാണ് തന്നത്. ഈ പണം കൂടി ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചതെന്ന വാദം പരിഹാസ്യമാണ്. നിരവധി തിയറ്ററുകളില്‍ നിന്നായി കോടികളാണ് തനിയ്ക്ക് ലഭിയ്ക്കാനുള്ളത്.

Also Read- Marakkar| തീയറ്ററിലേക്കില്ല; മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിലൂടെ റിലീസിന്

കൂടുതല്‍ നിലവാരമുള്ള സിനിമകള്‍ ചെയ്യുന്നതിനായി വലിയ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതിനായി വ്യവസായത്തില്‍ നിലനില്‍ക്കുന്നത് അനിവാര്യമാണെന്ന് നടന്‍ മോഹന്‍ലാല്‍ ഉപദോശം നല്‍കി. മോഹന്‍ലാലിന്റെ ഉറച്ച പിന്തുണയോടെയാണ് ഒടിടി എന്ന തീരുമാനത്തിലേക്ക് എത്തിയത് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഫിയോക്കിൽ നിന്നും രാജിവെച്ചു

ഭാരവാഹികളില്‍ ചിലരുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് താന്‍ കൂടി മുന്‍കയ്യെടുത്ത് സ്ഥാപിച്ച ഫിയോക്ക് എന്ന സംഘടനയില്‍ നിന്ന് രാജിവെച്ചു. നേതൃത്വം മാറുമ്പോള്‍ സംഘടനയിലേക്ക് തിരിച്ചുവരും. മരയ്ക്കാര്‍ ആശീര്‍വാദിന്റെ തീയറ്ററുകളില്‍ ഫാന്‍സ് അസോസിയേഷനുവേണ്ടി മാത്രം പ്രദര്‍ശിപ്പിയ്ക്കുന്ന കാര്യം ആലോചിയ്ക്കുന്നുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

തീരുമാനം ആഴ്ചകൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവുമായി ബന്ധപ്പെട്ട് ആഴ്ചകളായി നടന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന അന്തിമ തീരുമാനം നിര്‍മാതാവ് പ്രഖ്യാപിച്ചത്. ക്രിസ്മസിനാവും ചിത്രം റിലീസ് ചെയ്യുക. റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിനിമാ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചര്‍ച്ച വിളിച്ചുചേര്‍ത്തെങ്കിലും സംഘടനകളുടെ നിസഹകരണത്തേത്തുടര്‍ന്ന് ചര്‍ച്ച നടന്നില്ല. കൃത്യമായ ഒരു തീരുമാനത്തിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മന്ത്രി വിളിച്ച ചര്‍ച്ച ഒഴിവാക്കാന്‍ അറിയിച്ചതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
Published by:Rajesh V
First published: