നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Left-side Traffic Rule | വാഹനം ഇടതുവശത്ത് കൂടി ഓടിക്കണമെന്ന ട്രാഫിക് നിയമത്തിന് പിന്നിലെ ചരിത്രമെന്ത്?

    Left-side Traffic Rule | വാഹനം ഇടതുവശത്ത് കൂടി ഓടിക്കണമെന്ന ട്രാഫിക് നിയമത്തിന് പിന്നിലെ ചരിത്രമെന്ത്?

    ലോക ജനസംഖ്യയുടെ 35 ശതമാനം റോഡിന്റെ ഇടതുവശത്ത് കൂടി വാഹനമോടിക്കുന്നു. ഈ നിയമം പിന്തുടരുന്ന രാജ്യങ്ങളില്‍ മിക്കവയും പഴയ ബ്രിട്ടീഷ് കോളനികളാണ്

    • Share this:
      റോഡില്‍ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സാധാരണയായി പല ട്രാഫിക് നിയമങ്ങളും (Traffic Laws) നടപ്പിലാക്കിയിട്ടുണ്ട്. അതിലൊന്നാണ് റോഡിന്റെ ഏത് വശത്തുകൂടി വാഹനം ഓടിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം.

      ഓരോ രാജ്യത്തും ഇത് വ്യത്യസ്തമാണെന്ന് നിങ്ങള്‍ക്കറിയാമോ? ചില രാജ്യങ്ങളില്‍ റോഡിന്റെ ഇടതുവശത്തുകൂടി വാഹനം ഓടിക്കണമെന്ന് ട്രാഫിക് നിയമം ഉള്ളപ്പോള്‍ മറ്റുചിലയിടങ്ങളില്‍ റോഡിന്റെ വലതുഭാഗത്ത് കൂടി വാഹനം ഓടിക്കണമെന്നാണ് നിയമം.

      ലോക ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും റോഡിന്റെ വലതുവശത്തുകൂടിയാണ് വാഹനം ഓടിക്കുന്നത്. എന്നാല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ റോഡുകളില്‍ ഇടത് വശത്ത് കൂടി വാഹനം ഓടിക്കണം എന്നാണ് നിയമം.

      എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ റോഡിന്റെ ഇടതുവശത്തുകൂടിവാഹനമോടിക്കുന്നത്?

      വേള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് വെബ്‌സൈറ്റ് അനുസരിച്ച്, ലോക ജനസംഖ്യയുടെ 35 ശതമാനം റോഡിന്റെ ഇടതുവശത്ത് കൂടി വാഹനമോടിക്കുന്നു. ഈ നിയമം പിന്തുടരുന്ന രാജ്യങ്ങളില്‍ മിക്കവയും പഴയ ബ്രിട്ടീഷ് കോളനികളാണ്. ഇടത് വശത്തുകൂടി വാഹനമോടിക്കുന്ന രീതി ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതാണ്. ഈ രീതിയുടെ കാരണം അതിനുമുമ്പുള്ള കാലഘട്ടങ്ങളിലെ പതിവുകളാണ്.

      പുരാതന കാലത്ത് പടയാളികളും വാള്‍പയറ്റുകാരുമൊക്കെ റോഡിന്റെ ഇടത് വശത്തുകൂടിയാണ് യാത്ര ചെയ്തിരുന്നത്. കാരണം അവരില്‍ ഭൂരിഭാഗവും വലംകൈ വശമുള്ളവരായിരുന്നു, അതിനാല്‍, എതിരെ ഒരാക്രമണം വന്നാല്‍ വലതു കൈയിലുള്ള ആയുധം ഉപയോഗിച്ച് എതിരാളിയോട് എതിരിടാം. അങ്ങനെ എതിരിടുമ്പോള്‍ റോഡിന്റെ ഇടത് ഭാഗത്ത് നില്‍ക്കുന്നതാണ് ഈ പടയാളികള്‍ക്ക് സൗകര്യം. കൂടാതെ പെട്ടെന്നുള്ള ആക്രമണം തടയാനും ഇടതുവശത്തൂടെയുള്ള സഞ്ചാരം ഗുണപ്പെടും.

      ഇതിന് ശേഷം കുതിരപ്പടയാളികളുടെ കാലത്തും ഈ രീതി പിന്തുടര്‍ന്നു. കാരണം ഭൂരിഭാഗം കുതിരപ്പടയാളികളും ഇടതുവശത്ത് നിന്ന് കുതിരയുടെ പുറത്ത് കയറാന്‍ താല്‍പര്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍, റോഡിന്റെ മധ്യത്തില്‍ കുതിരയെ നിര്‍ത്തി ഇറങ്ങാനും കയറാനും അനുവദിക്കുകയില്ലായിരുന്നു.

      റോഡിന്റെ ഏതെങ്കിലും വശത്ത് വെച്ച് മാത്രമെ കുതിരപ്പുറത്ത് കയറാനും ഇറങ്ങാനും അനുവാദം ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒരാള്‍ ഇടതുവശത്തു കൂടിയാണ് കുതിരപ്പുറത്ത് കയറുന്നതെങ്കില്‍, ഇടതുവശത്ത് കൂടി തന്നെസവാരി ചെയ്യാന്‍ സാധിക്കുന്ന ക്രമീകരണമായിരുന്നു അന്നുണ്ടായിരുന്നത്.

      ഇതിന് മറ്റൊരു വശം കൂടി കൂട്ടിച്ചേര്‍ക്കാനുണ്ട്. എലിസബത്ത് രാജ്ഞിയുടെ കാലത്ത്, രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഇടതുവശത്ത് യാത്ര ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

      പൊതു ജനങ്ങള്‍ക്ക് വലതു വശത്തുകൂടി നടക്കേണ്ടി വന്നു. ഇതെല്ലാം ബ്രിട്ടീഷുകാര്‍ ഭരണം നടത്തിയ രാജ്യങ്ങളില്‍ ഇടതുവശത്ത് കൂടി വാഹനമോടിക്കാനുള്ള നിയമങ്ങളിലേക്ക് നയിച്ചു.

      വലതുവശത്തൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരത്തിന് പിന്നിലെ ചരിത്രം ഇതാണ്

      1789 ലെ ഫ്രഞ്ച് വിപ്ലവത്തിനുശേഷമാണ് വലതുവശത്ത് വാഹനമോടിക്കുക എന്ന നിയമം പ്രാബല്യത്തില്‍ വന്നത്. പൊതുജനങ്ങള്‍ക്ക് അധികാരം ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ രാജകുടുംബവും പൊതുജനങ്ങള്‍ക്കൊപ്പം വലതുവശത്ത് നടക്കാന്‍ നിര്‍ബന്ധിതരായി.

      ആരെങ്കിലും ഇടത് വശം യാത്ര ചെയ്യാന്‍ ഉപയോഗിച്ചാല്‍, അവര്‍ രാജകുടുംബത്തില്‍ നിന്നോ വളരെ സമ്പന്നമായ സമൂഹത്തില്‍ നിന്നോ ഉള്ളവരാണെന്ന് കരുതി പൊതുജനങ്ങള്‍ അവരെ ആക്രമിക്കുക പതിവായിരുന്നു. പിന്നീട് മോട്ടോര്‍ വാഹനങ്ങളുടെ പ്രചാരത്തോടെ ഈ രാജ്യങ്ങളില്‍ റോഡിന്റെ വലതുവശത്തൂടെ സഞ്ചരിക്കുന്ന പതിവ് തുടര്‍ന്നുപോന്നു.

      ഇപ്പോള്‍ കാറുകളിലും മറ്റ് വാഹനങ്ങളിലും സ്റ്റിയറിംഗ് വീലുകള്‍ ഓരോ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി മാറ്റം വരുത്തി വ്യത്യസ്ത വശങ്ങളില്‍ രൂപകല്‍പ്പന ചെയ്തുതുടങ്ങി. ഇന്ത്യയില്‍ വാഹനങ്ങളുടെ ഇരുവശങ്ങളിലും സ്റ്റിയറിംഗ് വീലുകള്‍ പിടിപ്പിക്കാറുണ്ടെങ്കിലും ഇവിടെ റോഡിന്റെ ഇടതുവശത്തൂടെയാണ് വാഹന യാത്ര എന്നതുകൊണ്ട്, (സ്റ്റിയറിംഗ് വീലുകള്‍ വാഹനങ്ങളുടെ വലതുഭാഗത്താണ് കൂടുതലും ചേര്‍ക്കാറുള്ളത്.
      Published by:Jayashankar AV
      First published:
      )}