• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: ചില റെസ്റ്റോറന്റുകൾ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ പരാതി ഉന്നയിക്കുന്നത് എന്തുകൊണ്ട്?

Explained: ചില റെസ്റ്റോറന്റുകൾ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ പരാതി ഉന്നയിക്കുന്നത് എന്തുകൊണ്ട്?

സി സി ഐ ഈ പരാതികൾ പരിശോധിക്കുകയും അത് സംബന്ധിച്ച് പ്രഥമ ദൃഷ്ട്യാ കാഴ്ചപ്പാട് രൂപീകരിക്കുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ സി സി ഐയുടെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയോ എൻ ആർ എ ഐയുടെ പരാതി തള്ളിക്കളയുകയോ ചെയ്യാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഭക്ഷണ വിതരണ മേഖലയിലെ പ്രമുഖ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും റസ്റ്റോറന്റുകളിൽ നിന്ന് അമിതമായ കമ്മീഷൻ ഈടാക്കിക്കൊണ്ടും അവരിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ മറച്ചുവെച്ചു കൊണ്ടും നിയമലംഘനം നടത്തുന്നതായി ആരോപിച്ച് നാഷണൽ റസ്റ്റോറന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ ആർ എ ഐ) കോമ്പറ്റീഷൻ റെഗുലേറ്ററെ സമീപിച്ചു. റസ്റ്റോറന്റുകളും ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. സ്വിഗ്ഗിയും സോമാറ്റോയും ഏർപ്പെടുത്തിയ കഠിനമായ വ്യവസ്ഥകൾ മൂലം ഈ മഹാമാരിക്കാലത്ത് നിരവധി റസ്റ്റോറന്റുകൾക്ക് കച്ചവടം അവസാനിപ്പിക്കേണ്ടതായി വന്നു എന്നും എൻആർഎ ഐ ആരോപിക്കുന്നു.

  സ്വിഗ്ഗി, സൊമാറ്റോ എന്നിവർക്കെതിരെ എൻ ആർ എ ഐ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്തൊക്കെ?

  തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിനായി റസ്റ്റോറന്റുകളിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ മറച്ചു വെച്ചും അവരിൽ നിന്ന് അമിതമായ കമ്മീഷൻ ഈടാക്കിയും സ്വിഗ്ഗിയും സൊമാറ്റോയും മത്സര നിയമങ്ങൾ ലംഘിക്കുന്നു എന്നതാണ് എൻ ആർ എ ഐയുടെ പ്രധാന ആരോപണം. മഹാമാരിക്കാലത്ത് ഭക്ഷണ വിതരണത്തിനുള്ള മുൻഗണന വർദ്ധിക്കുകയും പൊതുവേ കച്ചവടം കുറയുകയും ചെയ്തതിനാൽ ഈ രണ്ട് കമ്പനികളും പിന്തുടരുന്ന മത്സരവിരുദ്ധ നടപടികൾ റസ്റ്റോറന്റുകളെ ദോഷകരമായി ബാധിച്ചതായും എൻ ആർ എ ഐ ആരോപിക്കുന്നു.

  മന്ത്രവാദം നടത്തുന്നെന്ന് സംശയം: യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

  'മഹാമാരിക്കാലത്ത് സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും മത്സര വിരുദ്ധ പ്രവണതകളിൽ ഗണ്യമായ തോതിലുള്ള വർദ്ധനവ് ഉണ്ടായി. അവരുമായി ഒരുപാട് തവണ ചർച്ചകൾ നടത്തിയെങ്കിലും റസ്റ്റോറന്റുകളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചില്ല. മഹാമാരിയുടെ സമയത്ത് ഈ പ്ലാറ്റ്‌ഫോമുകൾ ഏർപ്പെടുത്തിയ കഠിനമായ വ്യവസ്ഥകൾ മൂലം നിരവധി റസ്റ്റോറന്റുകൾ അടച്ചു പൂട്ടേണ്ടി വരികയും ചെയ്തു' - എൻ ആർ എ ഐ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിലൂടെ തിങ്കളാഴ്ച അറിയിച്ചു.

  ചീങ്കണ്ണിയെ വൈദികൻ വിസിറ്റിംഗ് കാർഡ് നൽകി പള്ളിക്കകത്തേക്ക് ക്ഷണിച്ചു; വൈറലായി വീഡിയോ

  സ്വിഗ്ഗിയും സൊമാറ്റോയും ഉപഭോക്താക്കളെ സംബന്ധിച്ച നിർണായകമായ വിവരങ്ങൾ തങ്ങളുമായി പങ്കുവെയ്ക്കുന്നില്ലെന്നും ആ വിവരങ്ങൾ അവരുടെ തന്നെ ക്ലൗഡ് കിച്ചണുകൾ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുകയാണെന്നും റസ്റ്റോറന്റുകൾ മുമ്പും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉചിതമായ വിധത്തിൽ ലിസ്റ്റ് ചെയ്യപ്പെടാനായി അധിക ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യാൻ അവർ റസ്റ്റോറന്റുകളെ നിർബന്ധിക്കുന്നതായും എൻ ആർ എ ഐ ആരോപിക്കുന്നുണ്ട്.

  കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി സി ഐ) മുമ്പ് നടത്തിയ വിപണി സംബന്ധിച്ച പഠനത്തിൽ, കമ്മീഷനായി നൽകുന്ന തുക തങ്ങളുടെ സെർച്ച് റാങ്കിങിനെ ബാധിക്കുന്നതായും ഈ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ ലിസ്റ്റിങ് സംബന്ധിച്ച നയങ്ങളിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നും റസ്റ്റോറന്റുകൾ പരാതിപ്പെട്ടിരുന്നു. ഈ പ്ലാറ്റ്‌ഫോമുകളിൽ മാത്രമായി ലിസ്റ്റ് ചെയ്യപ്പെടാൻ സമ്മതിക്കുന്ന റസ്റ്റോറന്റുകൾക്ക് കുറഞ്ഞ കമ്മീഷൻ ഉൾപ്പെടെയുള്ള ബെനിഫിറ്റുകൾ ലഭിക്കുന്നതായും ഈ പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്ന വലിയ ഡിസ്‌കൗണ്ട് ഓഫറുകളിൽ പങ്കാളികളാകാത്ത റസ്റ്റോറന്റുകളുടെ ദൃശ്യത ഈ കമ്പനികൾ കുറയ്ക്കുന്നതായും എൻ ആർ എ ഐ ആരോപിക്കുന്നു. ചില സന്ദർഭങ്ങളിൽ ഈ കമ്പനികൾ ലിസ്റ്റിങ് സേവനങ്ങളും ഡെലിവറി സേവനങ്ങളും തമ്മിൽ കൂട്ടിച്ചേർക്കുകയും പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യപ്പെട്ട റസ്റ്റോറന്റുകൾ അവരുടെ ഡെലിവറി സേവനം നിർബന്ധമായും ഉപയോഗിക്കണം എന്ന വ്യവസ്ഥ അടിച്ചേൽപ്പിക്കുന്നതായും എൻ ആർ എ ഐ അവകാശപ്പെട്ടു.

  ഈ ആരോപണങ്ങളോട് സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും പ്രതികരണം എന്താണ്?

  ഇക്കാര്യത്തെ സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നല്കിയിട്ടില്ലെങ്കിലും റസ്റ്റോറന്റുകൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ അവർ മുമ്പ് പ്രതികരണം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ റസ്റ്റോറന്റുകളിൽ നിന്ന് മറച്ചു വെയ്ക്കുന്നത് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണെന്ന് സി സി ഐ സംഘടിപ്പിച്ച ഇ - കൊമേഴ്‌സ് പഠനത്തിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ റിവ്യൂ, റേറ്റിങ് എന്നിവയുടെ അടിസ്ഥാനത്തിൽ റസ്റ്റോറന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമായ വിവരങ്ങൾ അവരുമായി പങ്കു വയ്ക്കാറുണ്ടെന്നും ഈ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ പറഞ്ഞിട്ടുണ്ട്. റസ്റ്റോറന്റുകൾ വലിയ ഡിസ്‌കൗണ്ട് പദ്ധതികളുടെ ഭാഗമാകണമെന്ന് നിർബന്ധമില്ലെന്നും അവർ വ്യക്തമാക്കുന്നതായി സി സി ഐയുടെ പഠനം സൂചിപ്പിക്കുന്നു.

  ഇക്കാര്യത്തിൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സി സി ഐ) കാഴ്ചപ്പാട് എന്താണ്?

  എൻ ആർ എ ഐ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച് സി സി ഐ ഇതുവരെ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. എന്നാൽ, വിപണി സംബന്ധിച്ച പഠനത്തിൽ അവർ നടത്തിയ ചില നിരീക്ഷണങ്ങൾ ഇതുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് സൂചന നൽകുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മ വിപണിയിലെ മത്സരത്തെ അനാരോഗ്യകരമായ രീതിയിൽ ബാധിച്ചേക്കുമെന്ന് സി സി ഐ നിരീക്ഷിക്കുന്നു. അതിനാൽ, ഈ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുന്ന സെല്ലർമാരും ഈ പ്ലാറ്റ്‌ഫോമുകളും തമ്മിൽ വിവരങ്ങളുടെ ലഭ്യത മുഖാന്തിരം സൃഷ്ടിക്കപ്പെടുന്ന അസമത്വം കുറയ്ക്കാൻ അവർ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത പുലർത്തണമെന്ന് സി സി ഐ ശുപാർശ ചെയ്യുന്നുണ്ട്.

  കരാറുകൾ സംബന്ധിച്ച ചർച്ചകൾക്കായി ഒരു അടിസ്ഥാന ചട്ടക്കൂട് സൃഷ്ടിക്കണമെന്നും ഡിസ്‌കൗണ്ട് നയങ്ങളുടെ മേൽനോട്ടം വഹിക്കാനും വിൽപ്പനക്കാരുമായുള്ള പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനുമായുള്ള മാർഗങ്ങൾ തേടണമെന്നും സി സി ഐ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന കമ്മീഷനെയും ഉത്പന്നങ്ങളിൽ ഏർപ്പെടുത്തുന്ന കിഴിവിനേയും സംബന്ധിച്ച പ്രശ്നങ്ങളുടെയൊക്കെ അടിസ്ഥാനകാരണം റസ്റ്റോറന്റുകളും ഇവരും തമ്മിൽ വിലപേശൽ ശക്തിയിലുള്ള അസന്തുലിതാവസ്ഥയാണെന്ന് സി സി ഐ അടിവരയിടുന്നു.

  ഇനിയെന്ത്?

  സി സി ഐ ഈ പരാതികൾ പരിശോധിക്കുകയും അത് സംബന്ധിച്ച് പ്രഥമ ദൃഷ്ട്യാ കാഴ്ചപ്പാട് രൂപീകരിക്കുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ സി സി ഐയുടെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയോ എൻ ആർ എ ഐയുടെ പരാതി തള്ളിക്കളയുകയോ ചെയ്യാം.
  Published by:Joys Joy
  First published: