• HOME
  • »
  • NEWS
  • »
  • explained
  • »
  • Smart Phone | 12,000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ എന്തുകൊണ്ട് നിരോധിക്കുന്നു ?

Smart Phone | 12,000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ എന്തുകൊണ്ട് നിരോധിക്കുന്നു ?

ഷവോമി, ഒപ്പോ, പോലുള്ള നിർമാതാക്കൾ കുറഞ്ഞ വിലയുള്ള സ്മാർട്ഫോണുകളുമായി രംഗത്തെത്തിയതു മുതൽ ഇന്ത്യൻ മൊബൈൽ നിർമാതാക്കളുടെ ശക്തി ക്ഷയിച്ചിരുന്നു.

  • Last Updated :
  • Share this:
    12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് സ്മാർട്ട്‌ഫോണുകൾ (Chinese smartphones) നിരോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയായ ചൈനക്കെതിരെ മത്സരിക്കാനും ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുമാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പന (smartphone mobile market) രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചടിയാകും പുതിയ നീക്കം. എന്‍ട്രിലെവല്‍ വിപണി തകരുന്നത് ഷവോമി പോലുള്ള മൊബൈൽ കമ്പനികളെ വലിയ രീതിയില്‍ ആയിരിക്കും ബാധിക്കുക.

    ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷവോമി കോര്‍പറേഷന്റെ ഓഫീസുകളിൽ ഇഡി അടക്കമുള്ള ഏജന്‍സികള്‍ അടുത്തിടെ അന്വേഷണം നടത്തിയിരുന്നു.

    ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയാണ് ഇന്ത്യ. ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിപണിയായി മാറാനുള്ള തയ്യാറെടുപ്പിലുമാണ് രാജ്യം. പക്ഷേ, നിലവിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്ന കമ്പനികൾ പ്രധാനമായും ചൈനയിൽ നിന്നും ഉള്ളവയാണ്.

    read Also: ഗ്രീൻലാൻഡിലെ 'നിധിവേട്ട'യിൽ കണ്ണുവെച്ച് ബെസോസും ബിൽ ഗേറ്റ്സും; ലക്ഷ്യമെന്ത്?

    ലാവയും മൈക്രോമാക്‌സും പോലുള്ള നിർമാതാക്കൾ ഇന്ത്യയിലെ മൊബൈൽ ഉപകരണ വിപണിയിൽ ഉണ്ടായിരുന്നു. ഇവക്കൊക്കെ നോക്കിയയും സാംസങ്ങും പോലുള്ള കമ്പനികളോട് മത്സരിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു. എന്നാൽ ഇതൊക്കെ ഇന്ത്യയിലെ ആൻഡ്രോയിഡ്, സ്മാർട്ട്ഫോൺ വിപ്ലവത്തിന് മുൻപുള്ള കാര്യമാണ്.

    ഷവോമി, ഒപ്പോ, പോലുള്ള നിർമാതാക്കൾ കുറഞ്ഞ വിലയുള്ള സ്മാർട്ഫോണുകളുമായി രം​ഗത്തെത്തിയതു മുതൽ ഇന്ത്യൻ മൊബൈൽ നിർമാതാക്കളുടെ ശക്തി ക്ഷയിച്ചു. മിക്ക ചൈനീസ് നിർമാതാക്കളുടെയും വില നിലവാരത്തിൽ അവർക്ക് സ്മാർട്ഫോണുകൾ ലഭ്യമാക്കാൻ സാധിച്ചില്ല.

    see also: അ​​ഗ്നിപഥിലൂടെ നേപ്പാളി ​ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത് എങ്ങനെ? ആശങ്കയ്ക്ക് കാരണമെന്ത്?

    വിപണിയിലെ മൽസരത്തിന്റെ ഫലമായി ഇന്ത്യയിലെ ഏറ്റവും പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളിൽ ഒന്നായ മൈക്രോമാക്‌സിന് അവരുടെ ഫോണുകൾ വിപണനം ചെയ്യാൻ ദേശീയത എന്ന വികാരത്തെ കൂട്ടു പിടിക്കേണ്ടി വന്നു. എന്നാൽ അവരുടെ വിൽപന വർദ്ധിപ്പിക്കാൻ ദേശീയത പോലും പര്യാപ്തമല്ല എന്ന് പിന്നീടു തെളിഞ്ഞു.

    അതേസമയം, ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുന്നതിനാൽ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നിന്റെ വില വർധിപ്പിക്കാൻ തങ്ങൾ പദ്ധതിയിട്ടിരുന്നതായി ചൈനീസ് നിർമാതാക്കളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള ഒരു വൃത്തം ഫസ്റ്റ്പോസ്റ്റിനോട് പറഞ്ഞു. ഈ ഹാൻഡ്‌സെറ്റ് കടകളിൽ 11,999 രൂപയ്ക്കും ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ അൽപം വില കുറച്ചുമാണ് വിൽക്കുന്നത്. ഇതിന്റെ വില 12,049 രൂപയായി നിശ്ചയിക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

    അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികളിൽ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. 300 ലധികം ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാകാം പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

    ഏതായാലും, മൈക്രോമാക്‌സ്, കാർബൺ തുടങ്ങിയ ഇന്ത്യൻ മൊബൈൽ ഫോൺ നിർമാതാക്കൾക്ക് തിരിച്ചുവരവിനു വഴിയൊരുക്കുന്ന നീക്കമാകും കേന്ദ്രസർക്കാർ നടത്തുന്നത്.
    Published by:Amal Surendran
    First published: