• HOME
  • »
  • NEWS
  • »
  • explained
  • »
  • Idukki Dam| ഇടുക്കിയിൽ നിന്ന് ആലുവയിൽ വെള്ളമെത്താൻ പ്രതീക്ഷിച്ചതിലും 7 മണിക്കൂർ വൈകിയതെന്തുകൊണ്ട്?

Idukki Dam| ഇടുക്കിയിൽ നിന്ന് ആലുവയിൽ വെള്ളമെത്താൻ പ്രതീക്ഷിച്ചതിലും 7 മണിക്കൂർ വൈകിയതെന്തുകൊണ്ട്?

മുന്നൊരുക്കത്തിന്റെ ഭാഗമായി വളരെ നേരത്തെ തന്നെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

News18 malayalam

News18 malayalam

  • Share this:
ഇത്തവണ ഇടുക്കി(Idukki Dam),ഇടമലയാര്‍ ഡാമുകള്‍(Edamalayar Dam) തുറന്നപ്പോള്‍ 2018 (2018 Kerala floods)ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. ഇരു ഡാമുകളിലെയും ജലം(water) ഒഴുകിയെത്തുന്ന സമയവും, മഴയുടെ (Rain)സാധ്യതയും കണക്കിലെടുത്ത് പെരിയാറിന്റെ (Periyar River)തീരത്തുള്ളവരെ മുന്നൊരുക്കത്തിന്റെ ഭാഗമായി വളരെ നേരത്തെ തന്നെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇക്കുറി ഡാം തുറന്നപ്പോഴുള്ള  ജലം വളരെ വൈകി ഒഴുകിയെത്തിയെങ്കിലും ഒരിടത്തും കാര്യമായ ബുദ്ധിമുട്ട് സ്യഷ്ടിച്ചില്ലെന്നതാണ് വലിയ ആശ്വാസം. കനത്ത മഴയെ തുടര്‍ന്നും, വ്യാപകമായ ഉരുള്‍പൊട്ടലിലെ തുടര്‍ന്നും 2018-ല്‍ കേരളത്തിലെ ഡാമുകള്‍ വളരെ വേഗത്തിലാണ് സംഭരണശേഷയിയുടെ പരമാവധിയില്‍ എത്തിയത്. ഈ ഘട്ടത്തില്‍ ഇടുക്കി-ഇടമലയാര്‍ ഡാമുകള്‍ വലിയ വിത്യാസമില്ലാത്ത സമയങ്ങളിലാണ് തുറന്നു വിട്ടത്.

2018-ല്‍ ആദ്യഘട്ടത്തില്‍ ഇടുക്കിയില്‍ നിന്നും ഒരു സെക്കന്റില്‍ 10 ലക്ഷം ലിറ്റര്‍ ജലമാണ് ഒഴുകി വിട്ടത്. മഴ ശക്തിപ്രാപിക്കുകയും ജലനിരപ്പില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു സെക്കന്റില്‍ പുറന്തളളുന്ന ജലത്തിന്റെ അളവ് സെന്റില്‍ 16 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിച്ചിരുന്നു.

ആ ഘട്ടത്തില്‍ ഇടമലയാറിന്റെ 4 ഷട്ടറുകളും പൂര്‍ണ്ണമായും ഉയര്‍ത്തിയിരുന്നു. സെക്കന്റില്‍ ദശലക്ഷ കണക്കിന് ലിറ്റര്‍ വെള്ളമാണ് ഒരേ സമയം ഇരു ഡാമുകളില്‍ നിന്നും പെരിയാറിലുടെ അറബികടലിൽ എത്തിയത്. അന്ന് ഡാം തുറക്കുമ്പോള്‍ പ്രതികുലമായ പല ഘടകങ്ങളാണ് മുമ്പില്‍ ഉണ്ടായിരുന്നത്. ചെറുതോണിയുടെ ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ വെള്ളം ആദ്യം ഒഴുകിയെത്തുന്ന ചെറുതോണി ടൗണില്‍ തുടങ്ങുന്ന തടസം മുതല്‍ പെരിയാറിന്റെ ഇരു തീരങ്ങളിലും ആ തടസം കാണാന്‍ കഴിയുമായിരുന്നു.

Also Read-SFI നേതാക്കൾ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; AISF വനിതാ നേതാവ്

അതില്‍ പ്രധാനം പെരിയാറിന്റെ ഇരു തീരങ്ങളിലെയും കൈയ്യേറ്റങ്ങള്‍ തന്നെയായിരുന്നു. ചെറുതോണി പാലത്തിന്റെ അടിയിലൂടെ ജലം ഒഴുകി പോകുവാന്‍ ആറ് ടണലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കൈയ്യേറ്റം മൂലം മൂന്ന് ടണലുകള്‍ ഒഴികെ ബാക്കിയുള്ള ടണലുകള്‍ എല്ലാം മൂടി പോയിരുന്നു. ഡാം തുറക്കുന്നതിന് മുന്‍പ് ഈ ടണലുകള്‍ വ്യത്തിയാക്കി തുറന്നെങ്കിലും മുഴുവനും പൂർണ്ണമായും തുറക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഡാമില്‍ നിന്നും വെള്ളം ഒഴുകിയെത്തിയപ്പോള്‍ പുഴ കൈയ്യേറി നിര്‍മ്മിച്ച ചെറുതോണി പ്രൈവറ്റ് ബസ് സ്റ്റാന്റാണ് ആദ്യം ഒലിച്ച് പോയത്.

സമാനമായ രീതിയില്‍ പുഴയുടെ തീരങ്ങള്‍ കൈയ്യേറിയുള്ള നിര്‍മ്മാണങ്ങളെല്ലാം വെള്ളത്തിന്റെ ശകതി കൂടിയതനുസരിച്ച് ഒലിച്ച് പോയിരുന്നു. അങ്ങനെ സ്വയം വഴിയൊരുക്കിയാണ് പെരിയാര്‍ അന്ന് അതിന്റെ യഥാര്‍ത്ഥ രൂപം വീണ്ടെടുത്തത്. അന്ന് ശക്തമായ മഴയാണ് കേരളത്തില്‍ ഉടനീളം തോരാതെ പെയ്തിറങ്ങിയത്. ഇരു ഡാമുകളില്‍ നിന്നും ഒരേ സമയം ജലം ഒഴുകിയെത്തിയപ്പോള്‍ അറബികടലില്‍ വേലിയേറ്റമായിരുന്നതും പ്രതികൂലമായി.

ഈ സാഹചര്യത്തില്‍ ഒഴുകി എത്തിയ ജലത്തിന് വന്ന വേഗതയില്‍ കടലിലേക്ക് പതിക്കുവാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെ കാലടിയും, ആലുവയും ഉള്‍പ്പെടുന്ന എറണാകുളം ജില്ലയുടെ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വ്വീസ് പോലും നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു.

Also Read-Idukki Dam| പനിയായിരുന്നിട്ടും 'തക്കുടു' അച്ഛന്റെ കൈപിടിച്ച് ചെറുതോണി പാലത്തിൽ വീണ്ടുമെത്തിയതെന്തുകൊണ്ട്?

ഈ പ്രാവശ്യം ഡാം തുറന്നപ്പോള്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നതാണ് വലിയ ആശ്വാസമായത്. അതിനാല്‍ പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ക്ക് ഡാം തുറന്നതിന്റെ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നതുമില്ല. ഈ വര്‍ഷം ഇടുക്കി ഡാമില്‍ നിന്നും സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ ജലം മാത്രമാണ് തുറന്നു വിട്ടത്. മാത്രമല്ല വ്യഷ്ടി പ്രദേശങ്ങളില്‍ 2018 ലേ പോലെ ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നില്ല.

അതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താതെ തന്നെ ജലനിരപ്പ് നിയന്ത്രിക്കുവാനും കഴിഞ്ഞിരുന്നു. 2018-ല്‍ ഇടമലയാറിന്റെ നാല് ഷട്ടറുകള്‍ പൂര്‍ണ്ണമായും ഉയര്‍ത്തിയിരുന്നെങ്കില്‍ ഈ പ്രാവശ്യം രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ മാത്രമാണ് ഉയര്‍ത്തിയിരുന്നത്. ഇടമലയാര്‍ പുലര്‍ച്ചെ ഉയര്‍ത്തിയപ്പോള്‍ ഇടുക്കി 11 മണിയോടെയാണ് തുറന്നത്. ജലം ഒഴുകി എത്തിയപ്പോള്‍ കടലില്‍ വേലിയിറക്ക സമയമായതിനാല്‍ വെള്ളത്തിന് വന്ന വേഗതയില്‍ തന്നെ അറബികടലില്‍ എത്തുവാനും കഴിഞ്ഞിരുന്നു.

2018-ല്‍ കനത്ത മഴമുലം പെരിയാര്‍ ഇരുകര നിറഞ്ഞാണ് ഒഴുകിയിരുന്നതെങ്കില്‍ ഈ തവണ കാര്യമായ വെള്ളം പെരിയാറിൽ ഉണ്ടായിരുന്നില്ല. ഇത് മൂലം ഡാമുകളില്‍ നിന്നും ഒഴുകി എത്തിയ വെള്ളത്തിന് വളരെ വേഗതയില്‍ ഒഴുകി എത്തുവാനും കഴിയാതെ വന്നതോടെ പ്രതീക്ഷിച്ച സമയത്തില്‍ നിന്നും ഏറെ വൈകിയാണ് വെള്ളം ആലുവയില്‍ എത്തിയത്.

ഡാം തുറന്ന ദിവസം വൈകിട്ട് 5 മണിയോടെ ഇടുക്കിയില്‍ നിന്നും വെള്ളം ആലുവയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാത്രി 12 മണിക്ക് ശേഷമാണ് ആലുവയില്‍ ജലം എത്തിയത്. അതുകൊണ്ട് തന്നെ പെരിയാറിന്റെ തീരങ്ങളില്‍ ഉള്ളവര്‍ക്ക് ഇക്കുറി ഇരു ഡാമുകളിലെയും ജലം കാര്യമായ ബുദ്ധിമുട്ട് സ്യഷ്ടിച്ചില്ല.
Published by:Naseeba TC
First published: