• HOME
  • »
  • NEWS
  • »
  • explained
  • »
  • BH Series | ബിഎച്ച് നമ്പർ പ്ലേറ്റ് സീരീസ് വാഹനങ്ങളുടെ ഇൻഷുറൻസ് പ്ലാനുകളെ ബാധിക്കുമോ?

BH Series | ബിഎച്ച് നമ്പർ പ്ലേറ്റ് സീരീസ് വാഹനങ്ങളുടെ ഇൻഷുറൻസ് പ്ലാനുകളെ ബാധിക്കുമോ?

രജിസ്ട്രേഷനായി ഏകദേശം 5 മുതൽ 21 ശതമാനം നികുതി സംസ്ഥാന സ‍ർക്കാരും കേന്ദ്ര സർക്കാരും ചേ‌ർന്ന് ശേഖരിക്കും.

News18 Malayalam

News18 Malayalam

  • Share this:
നമ്പർ പ്ലേറ്റുകളുടെ പുതിയ ബിഎച്ച് സീരീസിന് അടുത്തിടെ സർക്കാർ തുടക്കം കുറിച്ചിരുന്നു. ബുദ്ധിമുട്ടേറിയ അന്തർസംസ്ഥാന വാഹന-രജിസ്ട്രേഷൻ കൈമാറ്റ നടപടികൾ ഒഴിവാക്കാൻ പ്രതിരോധ മന്ത്രാലയം, ബാങ്കുകൾ, പൊതുമേഖല, സർക്കാർ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം. നാലോ അതിലധികമോ  സ്ഥാപനങ്ങളുള്ള സ്വകാര്യ മേഖലയിൽ പെട്ടവർക്കും ബിഎച്ച് സീരീസ് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.

ഈ വാഹന രജിസ്ട്രേഷനായി നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാനും ആവശ്യമായ ഫീസും നികുതികളും ഇലക്ട്രോണിക് ആയി അടയ്ക്കാനും കഴിയും. രജിസ്ട്രേഷനായി ഏകദേശം 5 മുതൽ 21 ശതമാനം നികുതി സംസ്ഥാന സ‍ർക്കാരും കേന്ദ്ര സർക്കാരും ചേ‌ർന്ന് ശേഖരിക്കും.

അലയൻസ് ഇൻഷുറൻസ് ബ്രോക്കേഴ്‌സിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ ആതൂർ തക്കർ പറയുന്നത് അനുസരിച്ച്, “ഭാരത് സീരീസ് വാഹന രജിസ്ട്രേഷൻ അവതരിപ്പിക്കുന്നത് സംസ്ഥാനങ്ങളിലുടനീളം തടസ്സമില്ലാത്ത കൈമാറ്റം ഉറപ്പാക്കുകയും വാഹന ഉടമകൾ ഒരു സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്ത് നിന്ന് മാറുമ്പോൾ റീ-രജിസ്ട്രേഷൻ പ്രക്രിയയിൽ നിന്ന് മോചിതരാകുകയും ചെയ്യും. മറ്റൊന്ന്, സംസ്ഥാനത്തിനകത്തെ നികുതിയിലും കുറവുണ്ടാകും“.

പ്രീമിയങ്ങളെ ബാധിക്കുമോ?
പ്രാഥമിക രജിസ്ട്രേഷൻ ഘട്ടത്തിൽ മാത്രം നികുതി പിരിവും ട്രാൻസ്ഫർ സമയത്ത് ഒന്നിലധികം സംസ്ഥാന നികുതി പിരിവുകളും ഒഴിവാക്കുന്നതിനാൽ, ബിഎച്ച് സീരീസ് തിരഞ്ഞെടുക്കുന്ന വാഹന ഉടമകൾക്ക് ഹ്രസ്വകാലത്തേക്ക് മൊത്തത്തിലുള്ള ചെലവുകൾ കുറയും.

ഇൻഷുറൻസ് കമ്പനികളും ഇൻഷുറൻസ് ബ്രോക്കർമാരും ബിഎച്ച് ശ്രേണിയിലുള്ള വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് പറയുന്നത്. "സർക്കാർ പ്രഖ്യാപിച്ച പുതിയ രീതിയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം ചാർജ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന്," താക്കർ പറയുന്നു.

നിലവിൽ, ഒരു വാഹനത്തിന്റെ അപകടസാധ്യത വിലയിരുത്തുന്നതിനായി ഇൻഷുറൻസ് കമ്പനികൾ രജിസ്ട്രേഷൻ നമ്പർ ഒരു പ്രത്യേക നിബന്ധനയായി ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും, അത്തരം വാഹനങ്ങൾക്ക് ഉണ്ടാകുന്ന ക്ലെയിമുകൾ അവർ വിലയിരുത്തുകയും ഭാവിയിൽ അത്തരം ബിഎച്ച് സീരീസ് വാഹനങ്ങൾക്ക് കുറഞ്ഞതോ ഉയർന്നതോ ആയ പ്രീമിയം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുകയും ചെയ്യും.
“ബിഎച്ച് സീരീസ് വാഹനങ്ങൾക്കുള്ള പ്രീമിയത്തിൽ പെട്ടെന്നുള്ള മാറ്റം ഉണ്ടാകില്ല ”ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസിലെ ചീഫ്-അണ്ടർറൈറ്റിംഗ്, റീഇൻഷുറൻസ് ഉദ്യോഗസ്ഥൻ സഞ്ജയ് ദത്ത പറഞ്ഞു.

ഇതുവരെ, ഡൽഹിയിലോ പോണ്ടിച്ചേരിയിലോ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വാഹനം ഈ രണ്ട് നഗരങ്ങളിലെ അപകടങ്ങളുടെ എണ്ണത്തിന്റെ വ്യത്യാസമില്ലാതെ, ഒരേ മോഡൽ കാറിന് ഒരേ പ്രീമിയം തന്നെയായിരുന്നു ഈടാക്കിയിരുന്നത്.

ഒരിക്കൽ എടുത്ത ഇൻഷുറൻസ് പരിരക്ഷ ഇന്ത്യയിലുടനീളം സാധുതയുള്ളതാണെന്ന് സെക്വ‍‍ർ നൗ (SecureNow) ഇൻഷുറൻസ് ബ്രോക്കേഴ്സിന്റെ സഹസ്ഥാപകൻ കപിൽ മേത്ത പറയുന്നു.
അതിനാൽ, മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ വാഹനത്തിനായി നിങ്ങൾ ഒരു ഇൻഷുറൻസ് പോളിസി എടുക്കുകയും സൂറത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു അപകടം സംഭവിക്കുകയും ചെയ്താൽ, നിങ്ങളുടെ ഇൻഷുറൻസ് ക്ലെയിം സാധുവായിരിക്കും.

വാഹന പ്രീമിയത്തെ ബാധിക്കുന്നത് എന്ത്?
"ഇന്ത്യയിൽ മോട്ടോർ വാഹന ഇൻഷുറൻസ് നിർബന്ധമാണ്, വാഹനത്തിന്റെ ഇൻഷുറൻസ് പ്രധാനമായും വാഹനത്തിന്റെ വിലയും പ്രായവും അടിസ്ഥാനമാക്കിയുള്ളതാണ്," താക്കർ പറയുന്നു.

“ടയർ 1, ടയർ 2 ന​ഗരങ്ങളെ അപേക്ഷിച്ച് ചെറിയ ന​ഗരത്തിൽ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കുറവായിരിക്കുമെങ്കിലും, മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തിൽ ഇത് ബാധകമല്ല. ഒരു വാഹന ഇൻഷുറൻസിൽ, കാർ നിർമ്മാണം, കാറിന്റെ പ്രായം, നികുതി ഉൾപ്പെടെയുള്ള വാഹനത്തിന്റെ മൊത്തം ചെലവ് ഇൻഷുറൻസ് പ്രീമിയം തുകയെ ബാധിക്കും“.

എന്നാൽ, കുറഞ്ഞ നികുതികൾ നിങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ചെറിയ ലാഭം നൽകും. നിലവിൽ, വാഹനം വാങ്ങുമ്പോൾ 15 വർഷത്തേക്കുള്ള നികുതി മുൻകൂറായാണ് ശേഖരിക്കുന്നത്. ബിഎച്ച് സീരീസ് അനുസരിച്ച് രണ്ട് വർഷത്തേക്ക് മാത്രമുള്ള നികുതിയാണ് പിരിക്കുക.

നഗരങ്ങൾ മാറുമ്പോൾ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകനിങ്ങൾ മറ്റൊരു നഗരത്തിലേക്ക് മാറാൻ തീരുമാനിക്കുമ്പോൾ പ്രീമിയം ബാധകമല്ലെങ്കിലും നിങ്ങളുടെ നിലവിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ ബിഎച്ച് സീരീസിലേക്ക് മാറ്റുമ്പോഴോ മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോഴോ ഇൻഷുറൻസ് കമ്പനിയെ അറിയിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

"നിങ്ങൾ കാർ നമ്പർ മാറ്റുമ്പോൾ, എന്തെങ്കിലും ക്ലെയിം ആവശ്യമായി വന്നാൽ വസ്തുതകൾ മറച്ചു വയ്ക്കുന്നുവെന്ന ആരോപണം ഒഴിവാക്കാൻ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നത് സുരക്ഷിതമാണ്," മേത്ത നിർദ്ദേശിക്കുന്നു.
ഇൻഷ്വർ ചെയ്ത വാഹനത്തിൽ ഇത്തരത്തിലുള്ള മാറ്റം ഒരു ലളിതമായ ഫോം വഴി അറിയിക്കാനാകുമെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു.

”അന്തർ സംസ്ഥാന രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിൽ വാഹന നമ്പറിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണ് ”ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസിലെ ദത്ത പറയുന്നു.

ഇൻഷുറൻസ് നിഷേധിക്കുന്നത് എപ്പോഴെല്ലാം?
നിങ്ങൾക്ക് പെട്ടെന്ന് ട്രാൻസ്ഫർ ലഭിക്കുന്ന ജോലിയാണെങ്കിലോ രാജ്യത്തുടനീളം സഞ്ചരിക്കേണ്ടതുണ്ടെങ്കിലോ നിങ്ങളുടെ വാഹനത്തിന് ബിഎച്ച് സീരീസ് നമ്പർ പ്ലേറ്റ് ലഭിക്കുന്നതാണ് നല്ലത്. ഇത് നികുതികൾ ലാഭിക്കാൻ മാത്രമല്ല, റോഡ് നിയമങ്ങൾ പാലിക്കാത്തത് പോലുള്ള കാരണത്താൽ നിങ്ങളുടെ ഇൻഷുറൻസ് ക്ലെയിം നിരസിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും പ്രധാനമാണ്.
അതിനാൽ, നിങ്ങൾ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് മാറുകയാണെങ്കിൽ, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നി‍ർദ്ദേശം അനുസരിച്ച് 12 മാസത്തിനുള്ളിൽ നിങ്ങൾ ഡിഎൽ നമ്പർ പ്ലേറ്റ് എംഎച്ച് നമ്പർ പ്ലേറ്റാക്കി മാറ്റണം.

"നിങ്ങളുടെ വാഹന രജിസ്ട്രേഷൻ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിയതിനുശേഷം നിശ്ചിത കാലയളവിനുള്ളിൽ (ഒരു വർഷം) മാറ്റപ്പെട്ടിട്ടില്ലെങ്കിൽ, നിങ്ങൾ രാജ്യത്തെ നിയമം പാലിക്കാത്തതിനാൽ ഇൻഷുറൻസ് കമ്പനികൾ നിങ്ങളുടെ ക്ലെയിം നിരസിക്കും," മേത്ത പറയുന്നു.
Published by:Jayesh Krishnan
First published: