• HOME
  • »
  • NEWS
  • »
  • explained
  • »
  • World Malaria Day 2022 |ഇന്ന് ലോക മലേറിയ ദിനം; മലേറിയ വിമുക്ത രാജ്യങ്ങൾ ഏതെല്ലാം? ലക്ഷ്യത്തിലേയ്ക്ക് അടുത്ത് ഒഡീഷ

World Malaria Day 2022 |ഇന്ന് ലോക മലേറിയ ദിനം; മലേറിയ വിമുക്ത രാജ്യങ്ങൾ ഏതെല്ലാം? ലക്ഷ്യത്തിലേയ്ക്ക് അടുത്ത് ഒഡീഷ

മലേറിയ വിമുക്തമായി പ്രഖ്യാപിച്ച ഏറ്റവും പുതിയ രാജ്യം ചൈനയാണ്

World Malaria Day

World Malaria Day

  • Last Updated :
  • Share this:
    ഇന്ന് ലോക മലേറിയ ദിനം. മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഒരു രോഗമാണ് മലേറിയ (malaria).രോഗപ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലേറിയ ദിനമായി(world malaria day) ആചരിക്കുന്നു. രോഗാണുവാഹകരായ പെണ്‍ അനോഫെലിസ് കൊതുക് കടിയ്ക്കുന്നതിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. രോഗം ബാധിച്ച കൊതുകുകള്‍ പ്ലാസ്‌മോഡിയം പരാന്നഭോജിയെ വഹിക്കുന്നവയാണ്. ഈ കൊതുകിന്റെ കടിയേറ്റാല്‍ പരാന്നഭോജികള്‍ മനുഷ്യരുടെ രക്തത്തിലേക്ക് പ്രവേശിക്കുകയും രോഗ ബാധിതനാകുകയും ചെയ്യുന്നു.

    മലേറിയ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെങ്കിലും, ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ ലോകമെമ്പാടും ഏകദേശം 241 മില്യണ്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, 6.27 ലക്ഷം ആളുകളുടെ മരണത്തിനും ഇത് ഇടയാക്കിയിട്ടുണ്ട്. എന്നാൽ മലേറിയ മുക്തമായ ചില രാജ്യങ്ങളുണ്ട്. ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ 40 രാജ്യങ്ങള്‍ക്കും പ്രവിശ്യകള്‍ക്കും മലേറിയരഹിത സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മലേറിയ വിമുക്തമായി പ്രഖ്യാപിച്ച ഏറ്റവും പുതിയ രാജ്യം ചൈനയാണ്. എല്‍ സാല്‍വഡോര്‍ (2021), അര്‍ജന്റീന (2019), പരാഗ്വേ (2018), ഉസ്‌ബെക്കിസ്ഥാന്‍ (2018) എന്നിവയാണ് അടുത്തിടെ ഈ ലിസ്റ്റില്‍ ഇടംപിടിച്ച രാജ്യങ്ങള്‍.

    Also Read-മരുന്ന് കൊണ്ട് കേൾവിശക്തി വീണ്ടെടുക്കാൻ കഴിയുമോ? പുതിയ ചികിത്സാരീതി പരീക്ഷണ ഘട്ടത്തിൽ \

    ഇന്ത്യയില്‍ ഇതുവരെ ഒരു സംസ്ഥാനത്തും മലേറിയയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. 2019ല്‍ ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ 88 ശതമാനം മലേറിയ കേസുകളിൽ 86 ശതമാനം മലേറിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. 2030ഓടെ മലേറിയ കേസുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോള്‍. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി എന്‍എഫ്എംഇ (national framework for malaria elimination) രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ 2017നെ അപേക്ഷിച്ച് മലേറിയ കേസുകളുടെ എണ്ണം 60 ശതമാനം കുറയ്ക്കാനും 2018നെ അപേക്ഷിച്ച് 40 ശതമാനം കുറവ് രേഖപ്പെടുത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

    Also Read-ഹൃദ്രോഗ സാധ്യത കൂടുതൽ സ്ത്രീകളിൽ; കാരണങ്ങൾ അറിയാം

    മലേറിയ വിമുക്തം എന്ന ലക്ഷ്യത്തിലേയ്ക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. ഒഡീഷയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മലേറിയ കേസുകളില്‍ 90 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

    മലേറിയയുടെ ലക്ഷണങ്ങള്‍:

    അണുബാധയെത്തുടര്‍ന്ന് 10 ദിവസം മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മലേറിയയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ചില സന്ദര്‍ഭങ്ങളില്‍, രോഗലക്ഷണങ്ങള്‍ നിരവധി മാസങ്ങള്‍ എടുത്താല്‍ പോലും കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ചില മലേറിയ പരാന്നഭോജികള്‍ ശരീരത്തില്‍ പ്രവേശിക്കുമെങ്കിലും വളരെക്കാലം സജീവമാകാതെയുമിരിക്കും.

    ഒരാള്‍ക്ക് ഏത് തരത്തിലുള്ള പരാന്നഭോജികളാണ് രോഗം വരുത്തിയതെന്ന് ഡോക്ടര്‍മാർ പരിശോധനയിലൂടെ കണ്ടെത്തും. ചില സന്ദര്‍ഭങ്ങളില്‍, മരുന്നുകളെ പരാന്നഭോജികള്‍ പ്രതിരോധിക്കുന്നതിനാല്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ രോഗം ഭേദമാക്കണമെന്നില്ല. ഈ അവസ്ഥയെ മറികടക്കാൻ ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരാം അല്ലെങ്കില്‍ മരുന്നുകള്‍ മൊത്തത്തില്‍ മാറ്റേണ്ടിയും വരാം.
    Published by:Naseeba TC
    First published: