HOME » NEWS » Explained » WORLD OCEANS DAY 2021 AMAZING FACTS ABOUT OCEANS GH

World Oceans Day 2021| സമുദ്രങ്ങളെ കുറിച്ചുള്ള അതിശയിപ്പിക്കുന്ന വസ്തുതകൾ

സമുദ്രത്തെക്കുറിച്ചു് രസകരവും അതിശയകരവുമായ ഏതാനും ചില കാര്യങ്ങൾ ഇതാ

News18 Malayalam | news18-malayalam
Updated: June 8, 2021, 5:58 PM IST
World Oceans Day 2021| സമുദ്രങ്ങളെ കുറിച്ചുള്ള അതിശയിപ്പിക്കുന്ന വസ്തുതകൾ
World Oceans Day 2021
  • Share this:
ഭൂമിയുടെ 70 ശതമാനവും വ്യാപിച്ച് കിടക്കുന്നത് സമുദ്രങ്ങളാണ്. അതു കൊണ്ടു തന്നെ ഭൂമിയുടെ പ്രധാന ഘടകങ്ങളിലൊന്നായി സമുദ്രങ്ങളെ കണക്കാക്കുന്നു. ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിന് സമുദ്രങ്ങൾക്കുള്ള പങ്ക് ഓർമ്മിപ്പിക്കുന്നതിനാണ് ജൂൺ 8 ന് ലോക സമുദ്ര ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. മനുഷ്യന്റെ പ്രവൃത്തികൾ സമുദ്രത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ ദിനാചാരണത്തിലൂടെ ഐക്യരാഷ്ട്ര സഭ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

സമുദ്ര സംരക്ഷണത്തിനായി ലോകമെമ്പാടമുള്ള ജനങ്ങളുടെ മുന്നേറ്റവും സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനത്തിനായുള്ള അണി ചേരലും ഈ ദിനാചരണം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് ഇത്തവണയും ഓൺലൈനായി തന്നെയായിരിക്കും ദിനാചരണം നടത്തുക. സമുദ്രം: ജീവനും ഉപജീവനവും എന്നാണ് ഈ വർഷത്തെ പ്രമേയം.


സമുദ്രത്തെക്കുറിച്ചു് രസകരവും അതിശയകരവുമായ ഏതാനും ചില കാര്യങ്ങൾ ഇതാ

1) ഭൂമിക്ക് ജീവവായു നൽകുന്നതിൽ സമുദ്രങ്ങൾക്കും വലിയ പങ്കുണ്ട്. ഭൂമിയിലെ ഓക്സിജന്റെ 50 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് സമുദ്രങ്ങളിലാണ്.

2) 1.34 ക്യൂബിക്ക് ബില്യൺ കിലോമീറ്റർ ജലമാണ് സമുദ്രത്തിലുള്ളത്. ഭൂമിയിലുള്ള മൊത്തം ജലത്തിന്റെ 97 ശതമാനത്തോളം വരുമിത്. ഉപ്പ്, ക്ലോറിൻ, മഗ്ലീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.

You may also like:പ്ലാസ്റ്റിക് കവ‍റുകൾ എളുപ്പത്തിൽ കഴുകി ഉണക്കാൻ കിടിലൻ ഹാക്ക്, ഇന്റ‍ർനെറ്റിൽ വൈറലായി ചിത്രങ്ങൾ

3) സൂര്യന്റെ താപവും മനുഷ്യൻ ഉത്പാദപ്പിക്കുന്ന 30 ശതമാനം കാർബൺ ഡൈ ഓക്സൈഡും സമുദ്രം വലിച്ചെടുക്കുന്നു. സമുദ്രം വലിച്ചെടുക്കുന്ന താപം അന്തരീക്ഷത്തിലേക്ക് കൈമാറുകയും ഇത് ലോകം മുഴുവൻ എത്തുകയും ചെയ്യും. ഈ രീതിയാണ് ലോകം എമ്പാടുമുള്ള കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. തണുപ്പ് കാലത്ത് ഹീറ്ററായും ചൂടു കാലത്ത് എയർ കണ്ടീഷണറായും സമുദ്രം പ്രവർത്തിക്കുന്നു.

4) സമുദ്രത്തിന്റെ 80 ശതമാനത്തോളം ഭാഗം രേഖപ്പെടുത്തുകയോ അവിടുത്തെ അവസ്ഥകളെ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടില്ല. ഭൂമിയിലെ ഇതുവരെ കണ്ടെത്താത്ത അത്ഭുതകരമായ മേഖലകളായിരിക്കാമിത്. ഇവിടങ്ങളിൽ ഇനിയും കണ്ടെത്താത്ത ജീവജാലങ്ങൾ ഉണ്ടെന്നാണ് സമുദ്ര ശാസ്ത്രജ്ഞർ കരുതുന്നത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജീവ ജാലങ്ങളായ ജെല്ലി ഫിഷ്, ഹോഴ്സ് ഷൂ ഞണ്ടുകൾ തുടങ്ങിയവ എല്ലാം സമുദ്രത്തിലാണുള്ളത്.

5) ആഗോള താപനത്തെയോ, കാലാവസ്ഥാ വ്യതിയാനത്തെയോ നേരിടുന്നതിനുള്ള പ്രതിരോധ ശേഷി സമുദ്രങ്ങൾക്ക് വന്നിട്ടില്ല. സമുദ്രത്തിലെ ചൂട് കൂടിയ വർഷം എന്നാണ് 2020 നെ രേഖപ്പെടുത്തിയിരിക്കുന്നത്. സമുദ്രത്തിന്റെ ചൂട് കൂടുന്നത് നിരവധി പ്രത്യാഘാതങ്ങൾക്കാണ് വഴി വെക്കുന്നത്. കടലിന്റെ നിറം മാറൽ, പവിഴപ്പുറ്റ് പോലുള്ളവയുടെ നാശം, സമുദ്ര നിരപ്പിന്റെ ഉയർച്ച, ഇടക്കിടെയുണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റുകൾ തുടങ്ങിയവ എല്ലാം ഇതിന്റെ പരിണിത ഫലമാണ്. പ്ലാസ്റ്റിക്ക് മലിനീകരണവും കടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

മനുഷ്യനും മറ്റ് ജീവജാലങ്ങളും ഇന്ന് കാണുന്ന തരത്തിലുള്ള കാലാവസ്ഥ ആസ്വദിക്കുന്നതിന് കാരണം സമുദ്രമാണ് അതുകൊണ്ട് തന്നെ സമുദ്രത്തിന് സംഭവിക്കുന്ന ഓരോ മാറ്റവും ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കും.
Published by: Naseeba TC
First published: June 8, 2021, 3:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories