• HOME
  • »
  • NEWS
  • »
  • explained
  • »
  • WORLD PHOTOTGRAPHY DAY 2021 HISTORY SIGNIFICANCE AND MORE YOU NEED TO KNOW ABOUT THIS DAY NAV

World Photography Day 2021| ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഒരു ഫോട്ടോയ്ക്ക്; ലോക ഫോട്ടോഗ്രഫി ദിനത്തെക്കുറിച്ച് അറിയാം

ഫോട്ടോഗ്രഫിയിലൂടെ നമുക്ക് ഭാവങ്ങൾ, വികാരങ്ങൾ, ആശയങ്ങൾ, നിമിഷങ്ങൾ എന്നിവ പകർത്താനും ഭാവി തലമുറകൾക്കായി ഈ നിമിഷങ്ങൾ കരുതി വയ്ക്കാനും കഴിയും.

ഫോട്ടോഗ്രഫിയിലൂടെ നമുക്ക് ഭാവങ്ങൾ, വികാരങ്ങൾ, ആശയങ്ങൾ, നിമിഷങ്ങൾ എന്നിവ പകർത്താനും ഭാവി തലമുറകൾക്കായി ഈ നിമിഷങ്ങൾ കരുതി വയ്ക്കാനും കഴിയും.

ഫോട്ടോഗ്രഫിയിലൂടെ നമുക്ക് ഭാവങ്ങൾ, വികാരങ്ങൾ, ആശയങ്ങൾ, നിമിഷങ്ങൾ എന്നിവ പകർത്താനും ഭാവി തലമുറകൾക്കായി ഈ നിമിഷങ്ങൾ കരുതി വയ്ക്കാനും കഴിയും.

  • Share this:
    ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഒരു ചിത്രത്തിന് എന്ന് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും. ലോക ഫോട്ടോഗ്രാഫി ദിനത്തിന് പിന്നിലെ പ്രധാന ആശയവും ഈ വാക്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്.

    ലോകമെമ്പാടുമുള്ള ഫോട്ടോഗ്രഫി പ്രേമികൾ ആഘോഷിക്കുന്ന ദിവസമാണിത്. മനുഷ്യചരിത്രത്തിലുടനീളം ഫോട്ടോഗ്രാഫി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് ചരിത്ര നിമിഷങ്ങളുടെ രേഖകളുണ്ട്. അതിന് പ്രധാന കാരണം അവ ഫോട്ടോഗ്രാഫുകളിൽ പകർത്തിയിരിക്കുന്നു എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ അവ എന്നെന്നേക്കുമായി കാണാൻ കഴിയും. ഫോട്ടോഗ്രഫിയിലൂടെ നമുക്ക് ഭാവങ്ങൾ, വികാരങ്ങൾ, ആശയങ്ങൾ, നിമിഷങ്ങൾ എന്നിവ പകർത്താനും ഭാവി തലമുറകൾക്കായി ഈ നിമിഷങ്ങൾ കരുതി വയ്ക്കാനും കഴിയും.

    ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ചരിത്രം
    1837ൽ ഫ്രാൻസിലാണ് ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഉത്ഭവം. ജോസഫ് നൈസ്ഫോർ നീപ്സ്, ലൂയിസ് ഡാഗുറെ എന്നീ രണ്ട് ഫ്രഞ്ചുകാർ 'ഡാഗുറോടൈപ്പ്' കണ്ടുപിടിച്ചുകൊണ്ടാണ് ആദ്യത്തെ ഫോട്ടോഗ്രാഫിക് പ്രക്രിയ വികസിപ്പിച്ചത്. ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് 1837 ജനുവരി 19ന് ഡാഗെറോടൈപ്പിന്റെ കണ്ടുപിടിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം കഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം, ഫ്രഞ്ച് സർക്കാർ കണ്ടുപിടിത്തത്തിനുള്ള പേറ്റന്റ് വാങ്ങി ലോകത്തിന് ഒരു പകർപ്പവകാശവുമില്ലാതെ സമ്മാനമായി നൽകി.

    ഫ്രഞ്ച് കണ്ടുപിടിത്തം വാണിജ്യ ഫോട്ടോഗ്രഫിയുടെ തുടക്കമാണെന്ന് വിശ്വസിക്കപ്പെടുമ്പോൾ, 1839ൽ വില്യം ഹെൻറി ഫോക്സ് തലാബോട്ട് ഫോട്ടോഗ്രാഫുകൾ എടുക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി. പേപ്പർ അധിഷ്ഠിത ഉപ്പ് പ്രിന്റുകൾ ഉപയോഗിച്ച് കൂടുതൽ വൈവിധ്യമാർന്ന ഫോട്ടോഗ്രാഫിക് പ്രക്രിയ തലാബോട്ട് കണ്ടുപിടിച്ചു. ലോഹത്തെ അടിസ്ഥാനമാക്കിയുള്ള ഡാഗൂറോടൈപ്പിനോടുള്ള മത്സരമായി ഈ സംവിധാനം മാറി.

    Also read- World Photography Day 2021| ടോക്യോ ഒളിമ്പിക്സ് വേദിയിലെ ചില മികച്ച ചിത്രങ്ങൾ

    ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ പ്രാധാന്യം
    ക്യാമറയുടെ കണ്ടുപിടുത്തവും സാങ്കേതികവിദ്യയുടെ തുടർന്നുള്ള പരിണാമവും മൂലം ഇന്ന് ആർക്ക് വേണമെങ്കിലും എളുപ്പത്തിൽ ഓരോ ഫോട്ടോ എടുക്കാം എന്ന നിലയിലേക്ക് കാര്യങ്ങൾ ലളിതമായി വന്നിട്ടുണ്ട്. സെൽഫിയെടുക്കാൻ കഴിയുന്നത് മുതൽ യുദ്ധങ്ങളും പ്രതിഷേധങ്ങളും രേഖപ്പെടുത്തുന്ന ചിത്രങ്ങൾ എടുക്കുന്നത് വരെ എത്തി നിൽക്കുന്നു ഫോട്ടോഗ്രഫി ഇന്ന്. വന്യജീവി ഫോട്ടോഗ്രഫി പ്രേമികൾ, ഫോട്ടോ ജേർണലിസ്റ്റുകൾ, ഫാഷൻ ഫോട്ടോഗ്രാഫർമാർ, അമച്വർ ഫോട്ടോഗ്രാഫർമാർ എന്നിവരും ഈ ദിവസം ആവേശത്തോടെ ആഘോഷിക്കുന്നു. ആശയങ്ങൾ പങ്കുവയ്ക്കാനും ഈ ദിവസത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും ഫോട്ടോഗ്രാഫർമാർ ഒത്തുചേരുന്ന ദിവസം കൂടിയാണിന്ന്.

    കടന്നു പോയ ഒരു നിമിഷത്തെ മൂല്യം തിരിച്ചറിയാൻ പഴയ ഒരു ഫോട്ടോ മാത്രം മതിയാകും. ഒരു വാക്കോ കുറിപ്പോ ഇല്ലാതെ തന്നെ ഓർമകളുടെ പെട്ടി തുറന്ന് കഴിഞ്ഞ കാലത്തെ സന്തോഷവും വേദനയും അതേ തീവ്രതയിൽ അറിയിക്കാനുള്ള കഴിവ് ഒരോ ഫോട്ടോയ്ക്കുമുണ്ട്.
    Published by:Naveen
    First published:
    )}