www@30 ഇന്റർനെറ്റിന് 30 വയസ്; വേൾഡ് വൈഡ് വെബ് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചത് എങ്ങനെ?

സ്വിറ്റ്സർലൻഡിലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിൽ ജോലി ചെയ്തിരുന്ന ബെർണേഴ്സ് ലീ ഹൈപ്പർടെക്സ്റ്റിന്റെ സാധ്യതകളാണ് ലോകത്തിന് മുന്നിൽ തുറന്ന് കാണിച്ചത്. ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്കാണ് ലീ തുടക്കം കുറിച്ചത്.

world wide web

world wide web

 • Share this:
  1991ലെ ഈ ദിവസമാണ് ഇംഗ്ലീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ടിം ബെർണേഴ്സ് ലീ ഒരു "വേൾഡ്‌ വൈഡ് വെബ്" പദ്ധതിയിൽ സഹകരിക്കാൻ ആളുകളെ ക്ഷണിച്ചത്. വെബിന്റെ തുടക്കമായതിനാൽ മിക്ക ആളുകളും ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് 30 വർഷത്തിനിടയിൽ ഇന്റർനെറ്റ് ലോകത്തെ തന്നെ മാറ്റി മറിച്ചു.

  ബ്രിട്ടീഷ് കൗൺസിലിനായി പ്രമുഖ അക്കാദമിക് വിദഗ്ധരും സാംസ്കാരിക പ്രമുഖരും ശാസ്ത്രജ്ഞരും ചേർന്ന് തെരഞ്ഞെടുത്ത ലോകത്തെ രൂപപ്പെടുത്തിയ 80 നിമിഷങ്ങളുടെ പട്ടികയിൽ, വെബ് കണ്ടുപിടിത്തം ഒന്നാമതായി. ”എക്കാലത്തെയും അതിവേഗം വളരുന്ന ആശയവിനിമയ മാധ്യമമായ ഇന്റർനെറ്റ് ആധുനിക ജീവിതത്തിന്റെ രൂപം തന്നെ എന്നെന്നേക്കുമായി മാറ്റിയിരിക്കുന്നു. ലോകമെമ്പാടും നമുക്ക് തൽക്ഷണം പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നു,” ബ്രിട്ടീഷ് കൗൺസിൽ പറയുന്നു.

  പരസ്പരബന്ധിതമായ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെ രൂപത്തിലല്ല ബെർണേഴ്സ്-ലീ ഇന്റർനെറ്റ് കണ്ടുപിടിച്ചത്. 1960കളിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യ മെച്ചപ്പെട്ടപ്പോൾ, നെറ്റ്‌വർക്കിംഗ് ഒരു പ്രധാന വികസന മേഖലയായി മാറി. യുഎസ് പ്രതിരോധ വകുപ്പായിരുന്നു ഗവേഷണത്തിനുള്ള ധനസ്രോതസ്സ്. ഇന്റർനെറ്റ് എന്ന വാക്ക് 1974 മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. 1982 ആയപ്പോഴേക്കും ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ട് നിലവിൽ വന്നു. വിവിധ തരത്തിലുള്ള നെറ്റ്‌വർക്കുകൾ വിപുലീകരിക്കുകയും സൂപ്പർ കമ്പ്യൂട്ടറുകളിലേക്കുള്ള മാറ്റത്തിലൂടെ ബെർണേഴ്‌സ്-ലീ രൂപപ്പെടുത്തിയ ഇന്റർനെറ്റിനേക്കാൾ വിവരങ്ങൾ പങ്കിടാനുള്ള വേഗത വളരെയധികം വർദ്ധിക്കുകയും ചെയ്തു.

  ഇന്റർനെറ്റ്, വെബ് എന്നീ പദങ്ങൾ പലപ്പോഴും വ്യത്യാസമില്ലാതെ ഉപയോഗിക്കാറുണ്ടെങ്കിലും വെബ് എന്നത് ഒരു ഇന്റർനെറ്റ് സേവനം മാത്രമാണ്.

  വെബ്‌സൈറ്റുകളുടെ കാലത്തിന് മുമ്പ്

  വെബ്സൈറ്റുകൾക്ക് മുമ്പ് ആളുകൾ കത്തുകൾ എഴുതുകയോ പരസ്പരം ടെലിഫോൺ ചെയ്യുകയോ ആണ് ചെയ്തിരുന്നത്. മെയിൽ ഓർഡർ കാറ്റലോഗ് ഉപയോക്താക്കൾ ഒഴികെ മറ്റെല്ലാവരും ഷോപ്പിംഗിനായി കടകളിൽ പോയിരുന്നു. അറിവുകൾ ലഭിച്ചിരുന്നത് പുസ്തകങ്ങളിൽ നിന്നും ലൈബ്രറികളിൽ നിന്നുമായിരുന്നു. സംഗീതം റെക്കോർഡുകളിലൂടെയും ടേപ്പുകളിലൂടെയുമാണ് ലഭിച്ചിരുന്നത്. ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നില്ല. ആരും ട്രോളുകൾ പുറത്തിറക്കിയിരുന്നില്ല.

  ബെർണേഴ്സ്-ലീയുടെ ഇടപെടലിന് മുമ്പ് ആധുനിക ഇന്റർനെറ്റിന് ഏറ്റവും അടുത്തു നിൽക്കുന്ന മറ്റൊരു കണ്ടുപിടിത്തം ബുള്ളറ്റിൻ ബോർഡ് സിസ്റ്റങ്ങളാണ്. 1978-ൽ ചിക്കാഗോയിൽ വാർഡ് ക്രിസ്റ്റൻസണും റാൻഡി സ്യൂസും ചേർന്നാണ് ഇത് കണ്ടുപിടിച്ചത്. അവർ അവരുടെ സിസ്റ്റത്തെ കമ്പ്യൂട്ടറൈസ്ഡ് ബുള്ളറ്റിൻ ബോർഡ് സിസ്റ്റം (സിബിബിഎസ്) എന്ന് വിളിക്കുകയും മോഡമുകൾ വഴി ബന്ധിപ്പിച്ചിട്ടുള്ള ബുള്ളറ്റിൻ ബോർഡുകൾ ഉടൻ തന്നെ കമ്പ്യൂട്ടർ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുകയും ചെയ്തിരുന്നു.

  എന്താണ് ടിം ബെർണേഴ്സ്-ലീ ചെയ്തത്?

  സ്വിറ്റ്സർലൻഡിലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിൽ ജോലി ചെയ്തിരുന്ന ബെർണേഴ്സ് ലീ ഹൈപ്പർടെക്സ്റ്റിന്റെ സാധ്യതകളാണ് ലോകത്തിന് മുന്നിൽ തുറന്ന് കാണിച്ചത്. ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്കാണ് ലീ തുടക്കം കുറിച്ചത്.

  ടിം ബെർണേഴ്സ്-ലീ 1989 മാർച്ചിൽ വേൾഡ് വൈഡ് വെബിനായുള്ള ആദ്യ നിർദ്ദേശവും 1990 മേയിൽ രണ്ടാമത്തേതും എഴുതി. ബെൽജിയൻ സിസ്റ്റം എഞ്ചിനീയർ റോബർട്ട് കെയ്ലിയാവുമായി ചേർന്ന്, 1990 നവംബറിൽ ഒരു മാനേജ്മെന്റ് നിർദ്ദേശമായി ഔപചാരികമാക്കി. പ്രധാന ആശയങ്ങൾ രൂപപ്പെടുത്തുകയും വെബിന് പിന്നിലെ പ്രധാനപ്പെട്ട പദങ്ങൾ നിർവ്വചിക്കുകയും ചെയ്തു. 1990 അവസാനത്തോടെ, ടിം ബെർണേഴ്സ് ലീ തന്റെ ആശയങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് CERNൽ ആദ്യത്തെ വെബ് സെർവറും ബ്രൗസറും പ്രവർത്തിപ്പിച്ചു. NeXT കമ്പ്യൂട്ടറിൽ അദ്ദേഹം തന്റെ വെബ് സെർവറിനായുള്ള കോഡ് വികസിപ്പിച്ചെടുത്തു.

  ഇന്റർനെറ്റില്ലാത്ത ലോകം

  ഇന്റർനെറ്റ് ഇല്ലാത്ത ജീവിതം ഇന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വാർത്തകൾക്കും മറ്റും ആളുകൾ ഓൺലൈനിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ പത്ര വ്യവസായമാണ് ഏറ്റവും വലിയ നഷ്ടം നേരിടുന്നത്. തീവ്രവാദികൾ, ഓൺലൈൻ പൈറസി, ട്രോളിംഗ് എന്നിങ്ങനെ വെബ് ദുരുപയോഗം ചെയ്യുന്ന നിരവധി പേരുണ്ടെങ്കിലും വേൾഡ് വൈഡ് വെബ് ലോകത്തിന്റെ വളർച്ചയ്ക്കുള്ള വലിയ ശക്തിയാണെന്നതിൽ സംശയമില്ല.
  Published by:Rajesh V
  First published:
  )}