ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ബെഞ്ചമി൯ ഗ്രാമിന്റെ അഭിപ്രായത്തിൽ വിജയകരായ നിക്ഷേപം എന്നാൽ പ്രതിസന്ധികളിൽ നിന്ന് എങ്ങനെ ഒഴിഞ്ഞു മാറാം എന്നതല്ല, മറിച്ച്, പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്നതിലാണ്. ലോകത്തെ മികച്ച നിക്ഷേപകരുടെ ജീവിതം പരിശോധിച്ചു
നോക്കുമ്പോൾ ഇത് വളരെ കൃത്യമാണെന്ന് മനസിലാകും. റിസ്കെടുക്കാ൯ മടിയില്ലാത്തതു കാരണം വിജയങ്ങൾ കൈവരിച്ച ഒരുപറ്റം നിക്ഷേപരുടെ പട്ടികയാണ് താഴെ കാണിക്കുന്നത്.
വാറ൯ ബഫറ്റ്
ലോകത്തെ ഏറ്റവും മികച്ച് നിക്ഷേപകരിലൊരാളായ വാറ൯ ബഫറ്റ് വളരെ ലളിതമായ സാമ്പത്തിക പരിസരത്തു നിന്ന് വന്നയാളാണ്. അദ്ദേഹത്തിന്റ ഉടമസ്ഥതയിലുള്ള കമ്പനിയായ ബെർക്ഷെയർ
ഹാതവേക്ക് ആപ്പിൾ, കൊക്കോ കോള, അമേരിക്ക൯ ഏക്സ്പ്രസ്, ബാങ്ക് ഓഫ് അമേരിക്ക, തുടങ്ങി ലോകോത്തര കമ്പനികളിൽ ഷെയർ ഉണ്ട്. ഓറാക്ൾ ഓഫ് ഒമേഹ എന്നറിയപ്പെടുന്ന ഇദ്ദേഹം സ്വർണ്ണ ഖനന കമ്പനിയിൽ പണം നിക്ഷേപിച്ച് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ജോർജ് സോറോസ്
ഹെഡ്ജ് ഫണ്ട് നിക്ഷേപത്തിലെ വിദഗ്ധനായ സോറോസ് ഊഹം വെച്ചുള്ള നിക്ഷേപ തന്ത്രങ്ങൾക്ക് ഏറെ പ്രസിദ്ധനാണ്. 1992 ൽ ഒറ്റ ദിവസം കൊണ്ട് പൗണ്ടിന് ഒരു ബില്യണ് ഡോളർ നേട്ടമുണ്ടാക്കിയത്
ഏറെ പ്രശസ്തമാണ്. അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും കമ്പനികളെ സോറോസ് പ്രത്യേകം സഹായിക്കാറുണ്ട്.
കാൾ ഐകാൺ
എൺപതുകളുടെ പകുതിയിലെ ടിഡബ്യുഎയുടെ ഏറ്റെടുക്കൽ കാരണാണ് അധിമാളുകളും ഐകാണിനെ ഓർമ്മിക്കുക. വാൾസ്ട്രീറ്റ് ബ്രോക്കറായി തുടങ്ങിയ ഇദ്ദേഹത്തിന്റെ കമ്പനി ടെക്സാക്കോ, വെസ്റ്റേൺ യൂണിയ൯, ഗൾഫ് ആന്റ് വെസ്റ്റേൺ, റെവ്ലോൺ, മാർവൽ കോമിക്സ് തുടങ്ങിയയുടെ ഉടമ കൂടിയാണ്.
Also Read-
കാറു വാങ്ങാ൯ ഉദ്ദേശിക്കുന്നുണ്ടോ? കുറഞ്ഞ നിരക്കിൽ വാഹന വായ്പ നേടാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജോൺ ക്ലിഫ്റ്റൺ ജാക്ക് ബോഗ്ൾ
കുറച്ച് വിലയുള്ള മ്യൂച്ചൽ ഫണ്ട് കമ്പനിയായ വാ൯ഗ്വാഡ് ഗ്രൂപ്പിന്റെ ഉടമാണ് ജാക്ക് ബോഗ്ൾ. ലളിതമായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹം ലിറ്റിൽ ബുക്ക് ഓഫ് കോമൺ സെ൯സ് ഇ൯വെസ്റ്റിംഗ് എന്ന പ്രശസ്തമായ ബുക്കിന്റെ രചയിതാവാണ്.
ജോൺ ടെംപ്ൾട്ടൺ
മ്യൂച്ചൽ ഫണ്ടുകൾക്ക് വഴി തെളിയിച്ചയാൾ എന്നറിയപ്പെടുന്ന ഇദ്ദേഹം വിലപേശി വാങ്ങുന്നതിൽ കേമനാണ്. മണി മാഗസിൽ അദ്ദേഹത്തെ ഗ്രേറ്റസ്റ്റ് സ്റ്റോക്ക് പിക്കർ എന്ന പേരിൽ ആദരിച്ചിട്ടുണ്ട്.
രാകേഷ് ജു൯ജു൯വാലാ
ഇന്ത്യ൯ മാർക്കറ്റ് ചിത്രത്തിലെ പ്രമുഖനായ ഇദ്ദേഹത്തിന്റെ പ്രഥമ യോഗ്യത സി എ പാസായി എന്നതാണ്. നിരവധി വ്യവസായങ്ങളിൽ അദ്ദേഹത്തിന് ഷെയർ ഉണ്ട്. ടാറ്റ് പവർ, സെസ ഗോവ തുടങ്ങിയ
കമ്പനികൾ വഴിയാണ് അദ്ദേഹം തുടങ്ങിയത്.
ഹുവോ ഗ്വാങ്ചാങ്
ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോസു൯ ഇന്റർനാഷനൽ എന്ന കമ്പനിയുടെ മുഖമായ
ഇദ്ദേഹം പലപ്പോഴും ചൈനയുടെ വാറ൯ ബഫറ്റ് എന്ന പേരിലാണ് അറിയപ്പെടാറുള്ളത്. ഷാങ്ഹായ് ഫോർട്ട്ലാന്റ്, ന൯ജിങ് അയേൺ ആന്റ് സ്റ്റീൽ തുടങ്ങി റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലാണ് പ്രധാനമായും ഇദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ.
സുലൈമാ൯ കെരിമോവ്
ചില വ൯കിട വ്യാപാരങ്ങൾ വഴിയാണ് റഷ്യയിലെ മികച്ച സാന്പത്തിക വിദഗ്ധരിലൊരാളായിരുന്ന ഇദ്ദേഹം അറിയപ്പെട്ട നിക്ഷേപകനായി മാറിയത്. റഷ്യ൯ സ്ഥാപനങ്ങളായ ഗാസ്പ്രോം, നാഫ്ത മോസ്ക, ഗോൾമാ൯ സാച്ച്സിലെയും മോർഗാ൯ സ്റ്റാ൯ലിയിലെയും നിക്ഷേപങ്ങൾ ഇവയിൽ ചിലത് മാത്രമാണ്.
പീറ്റർ ലിഞ്ച്
ഫിഡൽറ്റി മഗല്ല൯ ഫണ്ട് വഴിയാണ് ആളുകൾ ലിഞ്ചിനെ അറിയുന്നത്. അദ്ദേഹം തലപ്പത്തിരുന്ന 13
വർഷത്തിൽ 11 വർഷവും എസ് ആ൯ പി ഇന്റക്സ് കടത്തിവെട്ടിയിരുന്നു ഈ കമ്പനി. അദ്ദേഹത്തിന്റെ
കീഴിലാണ് കമ്പനിയുടെ ഫണ്ട് 20 മില്യൺ ഡോളറിൽ നിന്ന് 14 ബില്യൺ ഡോളറായുയർന്നത്.
ബെഞ്ജമി൯ ഗ്രാം
വാറ൯ ബഫറ്റിന്റെയും ജോൺ ടെംപിൾട്ടന്റെയും മെന്റർ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറ്. 1936
- 1956 കാലയളവിൽ അദ്ദേഹത്തിന്റെ ആവറേജ് വരുമാനം 21 ശതമാനമായിരുന്നു. പലപ്പോഴും എളിയ പരിസരങ്ങളിൽ നിന്ന് വളർന്നു വന്ന ഈ നിക്ഷേപകരുടെ ബിസിനസ് രീതി
വ്യത്യസ്ഥങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.