ZyCoV-D Vaccine; സൂചിയില്ലാതെ കോവിഡ് വാക്സിൻ കുത്തി വയ്ക്കുന്നത് എങ്ങനെ

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി (ZyCoV-D) സൂചി രഹിതമായ സംവിധാനത്തിലൂടെയാണ് നൽകുന്നത്

 അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി (ZyCoV-D) സൂചി രഹിതമായ സംവിധാനത്തിലൂടെയാണ് നൽകുന്നത്

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി (ZyCoV-D) സൂചി രഹിതമായ സംവിധാനത്തിലൂടെയാണ് നൽകുന്നത്

  • Share this:
    ഡിഎൻഎ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യത്തെ കോവിഡ് 19 വാക്സിൻ ആണ് സൈഡസ് കാഡിലയുടെ സൈകോവ് ഡി (ZyCoV-D). അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനാണിത്. സൂചി രഹിതമായ സംവിധാനത്തിലൂടെയാണ് ഈ വാക്സിൻ നൽകുന്നത്.

    സൈകോവ് ഡി നൽകുന്നതിന് സൈഡസ് ഉപയോഗിക്കുന്ന സൂചി രഹിത സംവിധാനം എന്താണ്?
    കൊളറാഡോ ആസ്ഥാനമായുള്ള ഫാർമ ജെറ്റ് നിർമ്മിച്ച സൂചി രഹിത സംവിധാനമാണ് സൈഡസ് വാക്സിൻ നൽകുന്നതിനായി ഉപയോഗിക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള സ്ഥാപനം 2017ൽ യൂറോപ്പിൽ നിയന്ത്രണ അംഗീകാരം ലഭിച്ച 'ട്രോപ്പിസ്' എന്ന ഒരു നിർദ്ദിഷ്ട മാതൃകയാണ് വാക്സിൻ നൽകുന്നതിനായി ഉപയോഗിക്കുന്നത്.

    എന്താണ് ട്രോപ്പിസ് സൂചി രഹിത സംവിധാനം?
    സൂചികൾ ഉപയോഗിക്കാതെ ചർമ്മത്തിലൂടെ വാക്സിനുകൾ എത്തിക്കുന്ന രീതിയാണിത്. ഉയർന്ന മർദ്ദത്തിൽ വാക്സിൻ ചർമ്മത്തിലേയ്ക്ക് കയറ്റുന്ന രീതിയാണിത്. മൂന്ന് ഭാഗങ്ങളാണ് ഈ രീതിയ്ക്കുള്ളത്. ഇൻജക്ടർ, സൂചി രഹിത സിറിഞ്ച്, ഫില്ലിംഗ് അഡാപ്റ്റർ. ലളിതമായ നാല്-ഘട്ട പ്രക്രിയയിലൂടെയാണ് വാക്സിൻ നൽകുന്നത്. ഇൻജക്ടർ തയ്യാറാക്കുക; സിറിഞ്ച് നിറയ്ക്കുക; ഇൻജക്ടർ ലോഡ് ചെയ്യുക, ഡെൽറ്റോയ്ഡ് മേഖലയിൽ കുത്തിവയ്പ്പ് നൽകുക. ഈ രീതിയിലാണ് വാക്സിൻ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

    സൂചി രഹിത ഇൻജക്ടർ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
    സൂചി രഹിത ഇൻജക്ടർ കൂടുതൽ കൃത്യതയുള്ളതാണെന്നും എന്നാൽ ഈ രീതിയിൽ വാക്സിൻ നൽകുന്നതിന് പരിശീലനം ആവശ്യമാണെന്നും പറയപ്പെടുന്നു. ഇത് ഗുണഭോക്താവിനും വാക്സിനേറ്റർക്കും അണുബാധയുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കുന്നു. ഇത് ആരോഗ്യ വർത്തകർക്ക് സൂചികൊണ്ടുള്ള മുറിവുകളൊന്നും ഉണ്ടാക്കുന്നില്ല. ഓരോ സൂചി രഹിത സിറിഞ്ചും അണുവിമുക്തമാണ്. ഇവ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ, ഈ സാങ്കേതികവിദ്യയിൽ ഡിസ്പോസിബിൾ സിറിഞ്ചുകൾ പുനരുപയോഗിക്കാൻ കഴിയില്ല.

    സൈകോവ് ഡി ഒരു “പ്ലാസ്മിഡ് ഡി‌എൻ‌എ” വാക്സിൻ ആണ്. അതായത് പ്ലാസ്മിഡ് എന്നറിയപ്പെടുന്ന ഒരു തരം ഡി‌എൻ‌എ തന്മാത്ര ജനിതകമായി രൂപകൽപ്പന ചെയ്താണ് വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. ഈ വാക്സിനിലെ പ്ലാസ്മിഡുകൾ കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസായ SARS-CoV-2 ന്റെ സ്പൈക്ക് പ്രോട്ടീൻ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉപയോഗിച്ച് കോഡ് ചെയ്തിരിക്കുന്നതാണ്. വാക്സിൻ സ്വീകർത്താവിന്റെ ശരീരത്തിലെ സെല്ലുകൾക്ക് കോഡ് നൽകുന്നു. അതിനാൽ അവ വൈറസിന്റെ സ്പൈക്ക് ബാഹ്യ പാളി നിർമ്മിക്കാൻ തുടങ്ങും. രോഗപ്രതിരോധ ശേഷി ഇത് ഒരു ഭീഷണിയായി തിരിച്ചറിഞ്ഞ് പ്രതികരണമായി ആന്റിബോഡികൾ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മിക്ക കോവിഡ് വാക്സിനുകളും നിലവിൽ രണ്ട് ഡോസുകളായാണ് നൽകുന്നത്. കൂടാതെ രണ്ട് സിംഗിൾ-ഷോട്ട് വാക്സുകളും ലഭ്യമാണ്. എന്നാൽ സൈകോവ് ഡി മൂന്ന് ഡോസുകളായാണ് നൽകുക. ഒന്നും രണ്ടും മൂന്നും ഷോട്ടുകൾക്കിടയിൽ 28 ദിവസത്തെ ഇടവേള ആവശ്യമാണ്.
    Published by:Karthika M
    First published:
    )}