• HOME
  • »
  • NEWS
  • »
  • film
  • »
  • 27th IFFK | 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 10 ചിത്രങ്ങൾ

27th IFFK | 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 10 ചിത്രങ്ങൾ

ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ ചെയർമാനായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്

IFFK

IFFK

  • Share this:
27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (27th International Film Festival - IFFK) അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേൽ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്.

ഇറാനിൽ നിന്നുള്ള 'ഹൂപോജെ/ ഷെയ്ൻ ബേ സർ' (സംവിധാനം: മെഹ്ദി ഗസൻഫാരി), കെർ (ടാൻ പിർസെലിമോഗ്ലു, തുർക്കി ഗ്രീസ്, ഫ്രാൻസ്) കൺസേൺഡ്‌ സിറ്റിസൺ (ഇദാന് ഹാഗുവൽ, ഇസ്രയേൽ),
കോർഡിയലി യുവേഴ്സ് / കോർഡിയൽമെന്റ് റ്റ്യൂസ് (ഐമർ ലബകി, ബ്രസീൽ), ആലം (ഫിറാസ് ഖൗറി ടുണീഷ്യ, പാലസ്തീൻ, ഫ്രാൻസ്, സൗദി അറേബ്യ, ഖത്തർ), കൺവീനിയൻസ് സ്റ്റോർ / പ്രോഡുക്റ്റി 4 (മൈക്കൽ ബൊറോഡിൻ റഷ്യ, സ്ലൊവേനിയ, തുർക്കി), ഉട്ടാമ (അലജാന്ദ്രോ ലോയ്സ ഗ്രിസ്റ്റ്; ബൊളീവിയ, ഉറുഗ്വേ, ഫ്രാൻസ്), മെമ്മറിലാൻഡ് / മിയെൻ (കിം ക്യൂ ബട്ട്; വിയറ്റ്നാം, ജർമ്മനി), ടഗ് ഓഫ് വാർ/ വുത എൻ കുവുതെ (അമിൽ ശിവ്ജി ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഖത്തർ, ജർമ്മനി), ക്ലോണ്ടികെ (മേരിന എർ ഗോർബച്ച്, യുക്രെയ്ൻ, തുർക്കി) എന്നീ ചിത്രങ്ങളാണ് മത്സരിക്കുക.

ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ ചെയർമാനായ സമിതിയിൽ വീണ ഹരിഹരൻ, ബെന്നി ബെനഡിക്ട്, പ്രശാന്ത് വിജയ്, രാഹുൽ റിജി നായർ, ഷാജി കുമാർ പി.വി. തുടങ്ങിയവർ അംഗംങ്ങളാണ്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളം സിനിമാ ടുഡേ, ഇന്ത്യൻ സിനിമ നൗ വിഭാഗങ്ങളിൽ നിന്ന് അറിയിപ്പ്, നൻപകൽ നേരത്ത് മയക്കം, എ പ്ലെയ്സ് ഓഫ് അവർ ഓൺ, അവർ ഹോം തുടങ്ങിയ ചിത്രങ്ങൾ അതാതു കമ്മറ്റികൾ വഴി തെരഞ്ഞെടുത്തിരുന്നു.

ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. തലസ്ഥാനത്തെ 14 തീയേറ്ററുകളിലാണ് മേള നടക്കുന്നത്.
ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രശസ്ത ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് 'സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സമ്മാനിക്കും'.

സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന പുരസ്കാരത്തിൽ അഞ്ച് ലക്ഷം രൂപ നൽകും.

Summary: The 27th International Film Festival of Kerala (27th IFFK) has chosen 10 international films for the International Competition Section. From December 9 to December 16 in Thiruvananthapuram, the event will take place on numerous screens. A committee led by film critic C.S. Venkiteswaran selected the movies. Mahnaz Mohammadi, an Iranian director, will receive the Spirit of Cinema award, for utilising cinema as a medium to fight social injustice
Published by:user_57
First published: