HOME /NEWS /Film / പൊന്നിയിൻ സെൽവൻ 2 റിലീസിന് ഇനി 100 ദിവസം; കൗണ്ട് ഡൗൺ വീഡിയോയുമായി അണിയറ പ്രവർത്തകർ

പൊന്നിയിൻ സെൽവൻ 2 റിലീസിന് ഇനി 100 ദിവസം; കൗണ്ട് ഡൗൺ വീഡിയോയുമായി അണിയറ പ്രവർത്തകർ

2022ലെ കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍

2022ലെ കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍

2022ലെ കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍

  • Share this:

    തെന്നിന്ത്യന്‍ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാ​ഗം. ഇനി നൂറ് ദിവസമാണ് പൊന്നിയിൻ സെൽവൻ 2 റിലീസിന് ഉള്ളത്. ഇതിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും.

    മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആ പ്രതീക്ഷ തന്നെയാണ് രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിന് സിനിമാസ്വാദകരെ നിർബന്ധിതരാക്കിയത്. വൻ താരനിര അണിനിരക്കുന്ന രണ്ടാം ഭാ​ഗത്തിന്റെ റിലീസ് അടുത്തിടെ അണിയറ പ്രവർത്തർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കൗണ്ട് ഡൗൺ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.

    പാണ്ഡ്യ യോദ്ധാക്കളുടെ പിടിയില്‍ അകപ്പെട്ട അരുള്‍മൊഴി വര്‍മ്മനും വന്തിയതേവനും കടലില്‍ വീഴുന്നിടത്താണ് സിനിമയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിക്കുമെന്നും ചോളസാമ്രാജ്യം അഭിമൂഖീകരിച്ചിരിക്കുന്ന പ്രശ്നങ്ങളെ അവര്‍ എങ്ങനെ നേരിടും തുടങ്ങിയുള്ള പ്രേക്ഷകരുടെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകും.

    ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. 2022ലെ കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. 24.25 കോടിയാണ് പിഎസ് 1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ്.

    മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ ആണ് പിഎസ് 1 റിലീസ് ചെയ്തത്. രണ്ടാം ഭാ​ഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. സെക്കൻഡ് പാർട്ടിലാണ് യഥാർത്ഥ കഥ പറയുന്നതെന്നാണ് വിവരം. വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, ശരത് കുമാര്‍ , പാര്‍ത്ഥിപന്‍, റഹ്മാന്‍, ശോഭിത ധുലീപാല, പ്രകാശ് രാജ്. പ്രഭു, വിക്രം പ്രഭു, ലാല്‍, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര്‍ റഹ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

    First published:

    Tags: Film release, Ponniyin Selvan