HOME » NEWS » Film »

മാർവെൽ, ഡി സി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ

മാർവെൽ ഹീറോ സിനിമകളുടെ സീരീസിലെ നാലാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് റ്റൈകവൈറ്റിറ്റി ആണ്

News18 Malayalam | news18-malayalam
Updated: April 1, 2021, 11:04 AM IST
മാർവെൽ, ഡി സി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ
News18
  • Share this:
'തോർ: ലവ് ആൻഡ് തണ്ടർ' എന്ന താരനിബിഡമായ പുതിയ ചിത്രത്തിൽ നടൻ റസൽ ക്രോവ്കൂടി അഭിനയിക്കുന്നുണ്ട്. മാർവെൽ ഹീറോ സിനിമകളുടെ സീരീസിലെ നാലാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് റ്റൈകവൈറ്റിറ്റി ആണ്. ക്രിസ്ഹെംസ്‌വർത്ത്, നതാലി പോർട്മാൻ, ടെസ്സതോംസൺ, ക്രിസ്പ്രാറ്റ്, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാറ്റ്ഡാമൻ, മെലിസമക്കാർത്തി, ല്യൂക്ക്ഹെംസ്‌വർത്ത് എന്നിവർ അതിഥി താരങ്ങളായും ചിത്രത്തിൽ എത്തുന്നുണ്ട്.

ക്രോവിന്റെ വേഷത്തെക്കുറിച്ച്ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അത് അനുസ്മരണീയമായ ഒന്നാവുമെന്ന് ഉറപ്പാണ്. ഈ അവസരത്തിൽ മാർവെൽ, ഡി സി ചിത്രങ്ങളിലായി അനുസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെനമുക്ക് ഓർക്കാം.

ക്രിസ്റ്റ്യൻ ബെയ്ൽ
'തോർ: ലവ് ആൻഡ് തണ്ടർ' എന്ന ചിത്രത്തിൽ പ്രതിനായകവേഷത്തിലാവും ബെയ്ൽ എത്തുക. ഏറ്റവുമധികം പ്രേക്ഷകപ്രശംസനേടിയ അദ്ദേഹത്തിന്റെ വേഷങ്ങളിലൊന്ന് ക്രിസ്റ്റഫർ നോളന്റെ 'ദി ഡാർക്ക് നൈറ്റ് ട്രിലോജി'യിലെ ബ്രൂസ് വെയ്ൻ അഥവാ ബാറ്റ്മാൻ തന്നെയാണ്.

Also Read തിയറ്ററുകളെ ഇളക്കിമറിക്കാൻ അടുതോമ വീണ്ടും; മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം റീ-റിലീസിന്

ടോം ഹാർഡി
2012-ൽ പുറത്തിറങ്ങിയ 'ദി ഡാർക്ക് നൈറ്റ് റൈസസ്' എന്ന ചിത്രത്തിലെ മാസ്ക്ധരിച്ച വില്ലൻ കഥാപാത്രം ബെയ്‌ൻ മുതൽ മാർവെൽ പ്രതിനായകകഥാപാത്രമായ വെനംവരെയുള്ള വേഷങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേഷങ്ങൾ എപ്പോഴും പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട്.

സാക്കറി ലെവി
2019-ൽ ഷസംഎന്ന ഡി സി സൂപ്പർഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം 'തോർ: ദി ഡാർക്ക് വേൾഡ്' എന്ന ചിത്രത്തിൽ തോറിന്റെ സുഹൃത്തായഫാൻഡ്രലിന്റെ വേഷത്തിൽ എത്തിയിട്ടുണ്ട്. ഷസംഎന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെപ്രധാന വേഷങ്ങളിലൊന്നാണ്.

ബെൻ അഫ്ലക്ക്
നമ്മുടെ പ്രിയപ്പെട്ട ബാറ്റ്മാൻ ഒരു കാലത്ത് ഡെയർഡെവിൾസ് ആയിരുന്നു. 2003-ൽ ബെൻ അഫ്ലക്ക് മാർവെൽ കഥാപാത്രമായ ഡെയർഡെവിൾസിനെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ മുൻഭാര്യ ജെന്നിഫർ ഗാർനർ ആണ് ഇലക്ട്രയുടെ വേഷം അവതരിപ്പിച്ചത്. ഡെയർഡെവിൾ ഒരു ശരാശരി വിജയം ആയിരുന്നെങ്കിലും നെഗറ്റീവ് ആയ വിമർശനങ്ങൾ ഒരുപാട് നേരിട്ടു. പിന്നീട് അഫ്ലെക്ക്തന്റെ സൂപ്പർഹീറോ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത് 2016-ലെ 'ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്', 2017-ലെ ജസ്റ്റിസ് ലീഗ്, 2021-ലെ സാക്ക് സ്‌നൈഡറുടെ ജസ്റ്റിസ് ലീഗ്എന്നീ ചിത്രങ്ങളിൽ ബാറ്റ്മാന്റെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടായിരുന്നു. 'സൂയിസൈഡ് സ്‌ക്വാഡ്' എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുംഅദ്ദേഹം അഭിനയിച്ചു.

Also Read രജനീകാന്തിന്​ ദാദ സാഹേബ്​ ഫാൽക്കേ പുരസ്​കാരം

മൈക്കൽ കീറ്റൺ
1989-ലെ 'ബാറ്റ്മാനി'ലെയും1992-ലെ 'ബാറ്റ്മാൻ റിട്ടേൺസി'ലെയുംമൈക്കൽ കീറ്റണിന്റെ വേഷങ്ങൾ ഏറ്റവും മികച്ച ഡി സി സൂപ്പർഹീറോ കഥാപാത്രങ്ങൾക്ക് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ പ്രകടനം ഭാവി അഭിനേതാക്കൾക്ക് ഒരു മാതൃക സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. 2017-ലെ 'സ്‌പൈഡർമാൻ: ഹോം കമിങ്' എന്ന ചിത്രത്തിൽ വൾച്ചർ എന്ന കഥാപാത്രത്തെയുംഅദ്ദേഹം അവതരിപ്പിച്ചിരുന്നു.
Published by: Aneesh Anirudhan
First published: April 1, 2021, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories