പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ജേർണലിസ്റ്റ് സുപ്രിയ മേനോൻ; വീഡിയോ ശ്രദ്ധേയമാവുന്നു
പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ജേർണലിസ്റ്റ് സുപ്രിയ മേനോൻ; വീഡിയോ ശ്രദ്ധേയമാവുന്നു
12-year-old video of Supriya Menon surfaces on internet | പൃഥ്വിരാജുമായുള്ള വിവാഹത്തിനും മുൻപുള്ള ബി.ബി.സി. റിപ്പോർട്ടിംഗ് കാലത്തെ സുപ്രിയ മേനോന്റെ വീഡിയോ ശ്രദ്ധേയമാവുന്നു
അടുത്തിടെ വീട് പൊടിതട്ടി വൃത്തിയാക്കുന്നതിനിടെയാണ് ജേർണലിസ്റ്റ് നാളുകളിലെ ഓർമ്മകൾ പേറുന്ന നോട്ട്പാഡ് സുപ്രിയ മേനോന്റെ കയ്യിൽ തടഞ്ഞത്. വിവാഹ ശേഷം വീട്ടമ്മയായും ചലച്ചിത്ര നിർമ്മാതാവായുമെല്ലാം മാറിയെങ്കിലും ഇന്നും ആ നാളുകളിലെ കെടാത്ത ഓർമ്മയായി ഒരു നോട്ട്പാഡ് ഒപ്പമുണ്ട്. ഇപ്പോഴും ഫ്രീലാൻസ് ലേഖികയായി വല്ലപ്പോഴും ഒക്കെ മാധ്യമങ്ങളിൽ സുപ്രിയ മേനോൻ എഴുതാറുണ്ട്.
2011ൽ പൃഥ്വിരാജ് ബി.ബി.സി.മാധ്യമപ്രവർത്തകയായ പെൺകുട്ടിയെ വിവാഹം ചെയ്യുന്നു എന്ന് കേട്ടപാടെ അതാരെന്നറിയാൻ ഇന്റർനെറ്റിന്റെ മുക്കും മൂലയും ആരാധകരും ചലച്ചിത്ര പ്രേമികളും അരിച്ചു പെറുക്കിയിരുന്നു. എവിടെ നിന്നെല്ലാമോ അധികം വ്യക്തമല്ലാത്ത ഒരു ചിത്രമാണ് പലയിടത്തും അന്നാളുകളിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയ ഇന്നത്തെ പോലെ സജീവമല്ലായിരുന്നു താനും.
വിവാഹം കഴിഞ്ഞ് അധികനാൾ സുപ്രിയ മാധ്യമ ലോകത്ത് തുടർന്നില്ല. ഭർത്താവിന്റെ തിരക്കുകൾക്കൊപ്പം കുടുംബവുമായി മുന്നേറിയ നാളുകളിൽ ചുമതല വർദ്ധിച്ചുകൊണ്ടേയിരുന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് ആരംഭിച്ച നിർമ്മാണകമ്പനിയുടെ അമരത്ത് സുപ്രിയ മേനോൻ എന്ന ജേർണലിസ്റ്റ് തന്റെ പ്രാഗത്ഭ്യം തെളിയിച്ചു.
ബി.ബി.സി. റിപ്പോർട്ടർ ആയിരുന്ന നാളുകളിലെ സുപ്രിയ മേനോന്റെ ഒരു റിപ്പോർട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. 12 വർഷം മുൻപേ സുപ്രിയ റിപ്പോർട്ട് ചെയ്ത വീഡിയോയാണ്. (വീഡിയോ ചുവടെ)
അക്കാലത്തെ ബിസിനസ് മേഖലയെ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചാണ് സുപ്രിയ ചെന്നൈയിൽ നിന്നും റിപ്പോർട്ട് ചെയ്തത്. വ്യവസായ മേഖലയുടെ ഭാഗത്തുനിന്നുമുള്ള റിപ്പോർട്ടിങ്ങാണ്. മുംബൈ-ചെന്നൈ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടാണ് നാല് മിനോട്ടോളം നീളുന്ന ഈ വീഡിയോയിൽ. അഞ്ചരലക്ഷത്തിലധികം വ്യൂസ് ഈ വീഡിയോ നേടിക്കഴിഞ്ഞു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.