ഇന്റർഫേസ് /വാർത്ത /Film / 12 Years of Malarvaadi Arts Club | മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന്‍റെ 12-ാം വാര്‍ഷികം ; ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളിയും അജു വര്‍ഗീസും

12 Years of Malarvaadi Arts Club | മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന്‍റെ 12-ാം വാര്‍ഷികം ; ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളിയും അജു വര്‍ഗീസും

2 കോടി രൂപ മുതല്‍മുടക്കി ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 8 കോടിയിലെറെ കളക്ട് ചെയ്തു

2 കോടി രൂപ മുതല്‍മുടക്കി ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 8 കോടിയിലെറെ കളക്ട് ചെയ്തു

2 കോടി രൂപ മുതല്‍മുടക്കി ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 8 കോടിയിലെറെ കളക്ട് ചെയ്തു

  • Share this:

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്,  കൃത്യമായി പറഞ്ഞാല്‍ 2010 ജുലൈ 16ന് സംവിധായകനും അഭിനേതാക്കളുമടക്കം ക്യാമറയുടെ മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ദിലീപിന്‍റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 'മലര്‍വാടി ആര്‍ട് ക്ലബ്ബ്' എന്ന കൊച്ചു സിനിമ കേരളത്തിലെ തിയേറ്ററുകളിലെത്തി. മനിശേരി എന്ന കൊച്ചു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ 5 കൂട്ടൂകാരുടെയും അവരുടെ എല്ലാമെല്ലാമായ മലര്‍വാടി ആര്‍ട് ക്ലബ്ബിന്‍റെയും  സൗഹൃദത്തിന്‍റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു ഒപ്പം അതിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും .

2 കോടി രൂപ മുതല്‍മുടക്കി ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 8 കോടിയിലെറെ കളക്ട് ചെയ്തു. ഗായകന്‍ എന്ന നിലയില്‍ പ്രശസ്തനായ വിനീത് ശ്രീനിവാസന്‍റെ തിരക്കഥാകൃത്തായും സംവിധായകനുമായുള്ള അരങ്ങേറ്റമായിരുന്നു മലര്‍വാടി. ഒപ്പം പിന്നീട് മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ ഒരുകൂട്ടം മികച്ച പ്രതിഭകളുടെ ജനനവും.

മലര്‍വാടിയിലെ എടുത്തുചാട്ടക്കാരനും തന്‍റെടിയുമായ പ്രകാശനെ അവതരിപ്പിച്ച നിവിന്‍ പോളി ഇന്ന് മലയാളത്തിലെ മുന്‍ നിര നായകനും നിര്‍മ്മാതാവുമാണ്. സിനിമയില്‍ ഉടനീളം പൊട്ടിച്ചിരിപ്പിച്ച അജു വര്‍ഗീസിന്‍റെ കുട്ടു എന്ന പി.കെ ബജീഷിനെ മലയാളികള്‍ അത്രവേഗം മറന്നില്ല.. ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായ അജു വര്‍ഗീസ് നടനായും നിര്‍മ്മാതാവായും തിളങ്ങി നില്‍ക്കുകയാണ്.

ഹരികൃഷ്ണൻ, ഭഗത് മാനുവൽ, ശ്രാവൺ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു മലര്‍വാടി. ഇവരെല്ലാം ഇന്ന് മലയാളത്തിലെ മിന്നും താരങ്ങളായി കഴിഞ്ഞു.  അപൂര്‍വ ബോസ്, മാളവിക എന്നിവരാണ് നായിക വേഷങ്ങളിലെത്തിയത്.ഇവരും സിനിമയില്‍ ഇന്ന് ശ്രദ്ധേയമായ ഇടങ്ങളിലെത്തി നില്‍ക്കുന്നു.

ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും ഹിറ്റായിരുന്നു.  റീലീസ് ചെയ്ത് 12 വര്‍ഷം പിന്നീടുമ്പോള്‍ ആ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ മറന്നില്ല.. സിനിമയിലെ 'Introducing നിവിന്‍ പോളി as പ്രകാശന്‍' എന്ന ഭാഗം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് നിവിന്‍ അരങ്ങേറ്റ ചിത്രത്തിന്‍റെ 12-ാം വര്‍ഷത്തെ ഓര്‍ത്തെടുത്തത്.

എല്ലാ ഗുരുക്കന്മാർക്കും പ്രേക്ഷകർക്കും ദൈവത്തിനും നന്ദി എന്ന വാക്കുകള്‍ക്കൊപ്പം വിനീത് ശ്രീനിവാസന്‍, ദിലീപ് എന്നിവരുടെ ചിത്രങ്ങളും സിനിമയിലെ ക്ലൈമാക്സ് രംഗവും പങ്കുവെച്ചാണ് അജു വര്‍ഗീസ് മലര്‍വാടിയുടെ 12-ാം പിറന്നാള്‍ ആഘോഷിച്ചത്.

First published:

Tags: Aju varghese, Malarvaadi Arts Club, Nivin pauly, Vineeth Sreenivasan