നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 26th IFFK | കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 14 മലയാള ചിത്രങ്ങള്‍; രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മത്സരവിഭാഗത്തില്‍

  26th IFFK | കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 14 മലയാള ചിത്രങ്ങള്‍; രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മത്സരവിഭാഗത്തില്‍

  മറ്റു ഭാഷകളില്‍ നിന്നായി ഓന്‍പതു ചിത്രങ്ങള്‍ പങ്കെടുക്കുന്നു. ഇതില്‍ രണ്ടെണ്ണം രാജ്യാന്തര മത്സര വിഭാഗത്തിലും പങ്കെടുക്കുന്നുണ്ട്.

  • Share this:
   26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമ വിഭാഗത്തില്‍ പങ്കെടുക്കാന്‍ 14 മലയാള ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മത്സരിവിഭാഗത്തിലും പങ്കെടുക്കുന്നുണ്ട. മറ്റു ഭാഷകളില്‍ നിന്നായി ഓന്‍പതു ചിത്രങ്ങള്‍ പങ്കെടുക്കുന്നു. ഇതില്‍ രണ്ടെണ്ണം രാജ്യാന്തര മത്സര വിഭാഗത്തിലും പങ്കെടുക്കുന്നുണ്ട്. തമിഴ് ചിത്രമായ കൂഴങ്ങല്‍ എന്ന സിനിമയും കാശ്മീരി ചിത്രമായ 'ബി ചേസ് നെ വേത്' എന്ന ചിത്രവുമാണ് രാജ്യാന്തര മത്സര വിഭാഗത്തില്‍ മത്സരിക്കുന്നത്.

   ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള  ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികള്‍.

   മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പേരും സംവിധായകരുടെ പേരും ചുവടെ

   1. നിഷിദ്ധോ (താര രാമാനുജന്‍)
   2. ആവാസവ്യൂഹം(കൃഷാന്ത് ആര്‍ കെ)
   3. എന്നിവര്‍(സിദ്ധാര്‍ഥ് ശിവ)
   4. പ്രാപ്പെട(കൃഷ്‌ണേന്ദു കലേഷ്)
   5. ഉദ്ധരണി(വിഘ്‌നേഷ് പി ശശിധരന്‍)
   6. അവനോവിലോന(ഷേരി ഗോവിന്ദ്, ദീപേഷ് ടി)
   7. ബനേര്‍ഘട്ട(വിഷ്ണു നാരായണന്‍)
   8. ആര്‍ക്കറിയാം(സാനു വര്‍ഗീസ്)
   9. സണ്ണി(രഞ്ജിത് ശങ്കര്‍)
   10. ചവിട്ട്(റഹ്‌മാന്‍ ബ്രദേഴ്‌സ്- സജാസ് റഹ്‌മാന്‍, ഷിനോസ് റഹ്‌മാന്‍)
   11. നിറയെ തത്തകളുള്ള മരം(ജയരാജ് രാജശേഖരന്‍ നായര്‍)
   12. നായാട്ട്(മാര്‍ട്ടിന്‍ പ്രക്കാട്ട്)
   13. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍(ജിയോ ബേബി)
   14. വുമണ്‍ വിത്ത് എ മൂവി ക്യാമറ(അടല്‍ കൃഷ്ണന്‍)

   രാജ്യാന്തര മത്സര വിഭാഗത്തില്‍

   1. നിഷിദ്ധോ (താര രാമാനുജന്‍)
   2. ആവാസവ്യൂഹം(കൃഷാന്ത് ആര്‍ കെ)
   Published by:Jayesh Krishnan
   First published:
   )}