• HOME
  • »
  • NEWS
  • »
  • film
  • »
  • IFFK: മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള മത്സരത്തിൽ

IFFK: മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള മത്സരത്തിൽ

ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും മികച്ച സിനിമയ്ക്കുള്ള മത്സരത്തിൽ

IFFK

IFFK

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരചിത്രങ്ങളായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും കൃഷാന്ദിന്‍റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ഇവയ്ക്കു പുറമേ രണ്ട് ഇന്ത്യൻ സിനിമകൾ കൂടി മത്സരവിഭാഗത്തിൽ ഇടം പിടിച്ചു. ആനി-മാനി യും ലിഹാഫും. ആകെ 14 ചിത്രങ്ങൾ മത്സരവിഭാഗത്തിലുണ്ടാകും. ഇതിൽ ഒമ്പതെണ്ണം നവാഗത സംവിധായകരുടേതാണ്.

    മത്സരവിഭാഗത്തിലേക്ക് 10 വിദേശചിത്രങ്ങളാണുള്ളത്. ലബനൻ സംവിധായകൻ അഹമ്മദ് ഗോസൈനിന്‍റെ 'ഓൾ ദിസ് വിക്ടറി', ഫ്രഞ്ച് സംവിധായകൻ ബോറിസ് ലോജ് കീന്‍റെ 'കമീൽ', സൗത്ത് ആഫ്രിക്കൻ സംവിധായകൻ ബ്രട്ട് മിഖായേലിന്‍റെ 'ഫിയലാസ് ചൈൽഡ്', ചൈനീസ് സംവിധായകൻ യാങ്ങ് പിങ്ങ് ഡാവോയുടെ 'മൈ ഡിയർ ഫ്രണ്ട്', സീസർ ഡിയസിന്‍റെ ഫ്രഞ്ച് സിനിമ 'അവർ മദേഴ്സ്', ബ്രസീലിയൻ സംവിധായകൻ അലൻ ഡെബർട്ടണ്ണിന്‍റെ 'പക്കറെറ്റെ', റഷ്യൻ സംവിധായകൻ മിഖായേൽ ഇഡോവിന്‍റെ 'ദി ഹ്യൂമറിസ്റ്റ്', ഹൊസെ മറിയ കബ്രാലിന്‍റെ 'ദി പ്രൊജക്ഷനിസ്റ്റ്', ജപ്പാനീസ് സംവിധായകൻ ജോ ഒഡാഗിരി 'ദേ സേ നത്തിങ്ങ് സ്റ്റേയിസ് ദി സേം', ഓസ്ട്രിയൻ സംവിധായകൻ ഹിലാൽ ബെയ്ദറോവിന്‍റെ 'വെൻ ദി പെർസിമൺസ് ഗ്രോ' എന്നിവയാണ് വിദേശചിത്രങ്ങൾ.

    സിബി മലയിൽ ചെയർമാനും സി.എസ്.വെങ്കിടേശ്വരൻ, ജോർജ് കിത്തു, ഭവാനി ചിരത്ത് , ടി.കൃഷ്ണനുണ്ണി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്ത്. ഡിസംബർ ആറ് മുതൽ 13വരെയാണ് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള.
    First published: