• HOME
  • »
  • NEWS
  • »
  • film
  • »
  • 14th IDSFFK | ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടരുന്നു; 14ാമത് ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 മുതല്‍ 31 വരെ

14th IDSFFK | ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടരുന്നു; 14ാമത് ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 മുതല്‍ 31 വരെ

വിവിധ വിഭാഗങ്ങളിലായി 270 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

14th IDSFFK

14th IDSFFK

  • Last Updated :
  • Share this:
    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി (Kerala State Chalachitra Academy) ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 14ാമത് ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയുടെ (14th International Documentary and Shortfilm Festival) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആദ്യ ദിനങ്ങളിൽ തന്നെ 500 കടന്നു. വിവിധ വിഭാഗങ്ങളിലായി 270 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയുടെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

    കൈരളി തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനായി ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. www.idsffk.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

    മൂന്നു തിയേറ്ററുകളിലായി ആറു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍ മല്‍സര വിഭാഗത്തിലും ഫോക്കസ് വിഭാഗത്തിലുമുള്ള ഡോക്യുമെന്‍ററികള്‍, ഹ്രസ്വചിത്രങ്ങള്‍, ക്യാമ്പസ് ഷോര്‍ട്ട് ഫിലിം, അനിമേഷന്‍ ചിത്രങ്ങള്‍, മ്യൂസിക് വീഡിയോ എന്നിവയാണ്.

    കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ഐ പുരസ്കാരം നേടിയ പായല്‍ കപാഡിയയുടെ ‘എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്’ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

    ഐ ഫോണില്‍ ചിത്രീകരിച്ച ചിത്രങ്ങളുടെ പാക്കേജ് ആയ ‘ഐ ടെയ്ല്‍സ്’, യുദ്ധത്തിന്റെ മുറിവുകള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജ് ആയ ‘സ്കാര്‍സ് ഓഫ് വാര്‍: പോര്‍ട്രെയ്റ്റ്സ് ഫ്രം ദ ഫീല്‍ഡ്സ്’എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നേടിയ ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

    മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായകരുമായി സംവദിക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് അവസരം നല്‍കുന്ന ‘മീറ്റ് ദി ഡയറക്ടര്‍’, ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര നിര്‍മ്മാണ രംഗത്തെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന ‘ഫേസ് റ്റു ഫേസ്, മേളയില്‍ പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

    Summary: 14th International Documentary and Short Film Festival (IDSFFK) is scheduled from August 26 to 31. Organised by the Kerala State Chalachitra Academy, the festival takes place in the Kairali, Sree, Nila complex. As many as 270 movies are being showcased in the latest edition. 19 movies are handpicked from the award winners in various international film festivals. Delegate registration is getting a rousing reception over the past few days
    Published by:user_57
    First published: