• HOME
  • »
  • NEWS
  • »
  • film
  • »
  • 83 Official Trailer| 'ജയിക്കാൻ വന്നതാണ്, ജയിച്ചിട്ടേ പോകൂ'; 83 മലയാളം ട്രെയിലർ

83 Official Trailer| 'ജയിക്കാൻ വന്നതാണ്, ജയിച്ചിട്ടേ പോകൂ'; 83 മലയാളം ട്രെയിലർ

83 യുടെ മലയാളം ട്രെയിലർ പുറത്തിറങ്ങി.

  • Share this:
    1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നിമിഷം ഒരിക്കൽ കൂടി കാണാൻ കഴിയിഞ്ഞാലോ, അതും മലയാളത്തിൽ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ കപിൽ ദേവായി റൺവീർ സിംഗ് എത്തുന്ന 83 (83 movie) യുടെ മലയാളം ട്രെയിലർ (83 Official Trailer) പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻ ആണ് ചിത്രം മലയാളത്തിൽ എത്തിക്കുന്നത്.

    കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിൽ എത്തുന്നത് ദീപിക പദുകോൺ ആണ്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിങ്കർ ശർമ്മ, നിശാന്ത് ദാഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്.



    2021 ഡിസംബർ 24 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ദീപിക പദുക്കോൺ, കബീർ ഖാൻ, വിഷ്ണു വർധൻ ഇന്ദൂരി, സാജിദ് നദിയാദ്‌വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.

    1983 ൽ ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകകപ്പ് നേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
    Published by:Naseeba TC
    First published: