• HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

  • Last Updated :
  • Share this:
    കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വനിതാ താരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങള്‍, യോഗം ചര്‍ച്ച ചെയ്യും. ഷൂട്ടിംഗ് ലൊക്കേഷനില്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സംബന്ധിച്ച ധാരണയിലും യോഗമെത്തുമെന്നാണ് കരുതപ്പെടുന്നത്.

    അമ്മയുടെ ഭരണഘടനാ ഭേദഗതിയും പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ എന്നിവയും യോഗത്തിലെ പ്രധാന അജന്‍ഡകളാണ്. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് വേണ്ടി അടുത്ത വര്‍ഷം ആദ്യം നടത്തേണ്ട സ്റ്റേജ് ഷോയുടെ വിശദാംശങ്ങളും നാളത്തെ യോഗത്തില്‍ തീരുമാനിക്കും.

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗോകുൽ സുരേഷ്

    First published: